Friday, June 11th, 2010

പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ to “പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു”

  1. പ്രവാസി വോട്ടവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണു. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവിടെ നിന്നുകൊണ്ട് വോട്ട് ചെയ്യനുള്ള അവകാശമാണു വേണ്ടത്.അല്ലാതെ ഇലക്ഷന്‍ സമയത്ത് നാട്ടിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമല്ല. ഇങിനെ ചെയ്യുന്നതിനെയാണോ പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് പെരുമ്പറയടിക്കുന്നത്. ഇതിന്നു വേണ്ടിയാണോ ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പോകുന്നത്.
    ഇങിനെ ചെയ്യുന്നതുകൊണ്ട് ലക്ഷക്കണക്കായ സാധാരണക്കാരായ വിദേശത്ത് പണിയെടുക്കുന്നവര്‍ക്ക് യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല.സമൂഹത്തില്‍ സമ്പന്നരായ വന്‍‌കിടക്കാര്‍ക്കും വ്യവസായികള്‍ക്കും മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയുള്ളു. യഥാര്‍ത്ഥത്തില്‍ സാധരണക്കാരെ തിരെഞ്ഞെടുപ്പില്‍ നിന്ന് പാടെ മാറ്റീ നിര്‍ത്തുന്നതിന്നു വേണ്ടിയുള്ള സര്‍ക്കാറിന്റെ കുല്‍സിതശ്രമാണു ഇതില്‍ നിന്ന് വെളിവാകുന്നത്.

    വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറയുന്നത്..എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും..നാട്ടില്‍നിന്ന് വിട്ട് വിദേശരാജ്യത്ത് പോയി രണ്ടും മൂന്നും കൊല്ലം പണിയെടുത്ത് ഒരു മാസത്തിന്നും ഒന്നരമാസത്തിന്നും ലീവന്ന്‍ തിരിച്ച് വരുന്നവരാണു കേരളത്തില്‍ നിന്നുള്ള ഒട്ടു മിക്ക തൊഴിലാളികളും.ഇത്തരക്കാരെ കബളിപ്പിക്കുന്ന തരത്തിലല്ലെ ഇന്ന് പ്രവാസികള്‍ക്ക് വോട്ടാവകാശം നല്‍കുന്നതിന്ന് നിയമം കൊണ്ടുവരുന്നുവെന്ന പ്രചരണത്തിലൂടെ സര്‍ക്കാറ് ചെയ്യുന്നത്…..പ്രവാസികള്‍ക്ക് അവര് ജോലിയെടുക്കുന്ന രാജ്യത്തുനിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം വേണം അതിനുള്ള എന്തെങ്കിലും സൗകര്യം ചെയ്യാന്‍ സര്‍ക്കാരിന്ന് സാധിക്കുമോ… അതിനുള്ള സൗകര്യം ചെയ്യാതെ വീമ്പുളക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല..

    പിന്നെ വന്‍‌വ്യവസായി തങളുടെ ബിനാമികളെയും ഉപയോഗിച്ച് തങളുടെ അനുഭാവികളെ പ്ലയിറ്റ് ചര്‍ട്ടര് ചെയ്ത് കൊണ്ടുപോയി വോട്ട് ചെയ്യിച്ച് തിരിച്ച് കൊണ്ടൂവരാമെന്നും കരുതുന്നുണ്ടാകും..പണ്ട് ഇവിടെ നിന്ന് പോകുന്നവരുടെ കയ്യില്‍ അഞ്ചു കിലോ സ്വര്‍ണ്ണം കൊണ്ടുപോകാന്‍ തയ്യാറുള്ളവര്‍ക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും കൊടുത്തിരുന്നു.. ഇനി നമുക്ക് കേള്‍ക്കാം കോണ്‍ഗ്രസ്സിന്ന് വോട്ട് ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക്ക്ക് നാട്ടിലേക്ക് റിട്ടേണ്‍ ടിക്കറ്റും പതിനായിരം രൂപയും. കാത്തിരുന്ന് കാണാം

  2. Shaji Raghuvaran says:

    വന്‍‌വ്യവസായി തങളുടെ ബിനാമികളെയും ഉപയോഗിച്ച് തങളുടെ അനുഭാവികളെ പ്ലയിറ്റ് ചര്‍ട്ടര് ചെയ്ത് കൊണ്ടുപോയി വോട്ട് ചെയ്യിച്ച് തിരിച്ച് കൊണ്ടൂവരാമെന്നും കരുതുന്നുണ്ടാകും…ഇതു തന്നെയാണ് നടക്കുവാന്‍ പോകുന്നത് സാധാരണക്കാരന്റെ സമതിധാനവകാശം ഇന്നും സ്വപ്നം തന്നെ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍
  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍
  • മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine