ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരം മൂലം ദുരിതം അനുഭവിക്കുന്ന ഗള്‍ഫ് മേഖല യിലെ ഇന്ത്യന്‍ സമൂഹ ത്തിന്റെ പ്രശ്ന ങ്ങളില്‍ ഭരണാധികാരികള്‍ മൗനം വെടിയണം എന്ന് യുവ കലാ സാഹിതി ദുബായ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
സ്കൂള്‍ അവധിക്കു നാട്ടിലേക്ക് പോകാന്‍ മാസ ങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് എടുത്തു കാത്തിരിക്കുന്ന മലയാളി കുടുംബ ങ്ങളുടെ വിഷമങ്ങള്‍ കണ്ടിട്ടും പുറം തിരിഞ്ഞു നില്ക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹം ആണെന്നും പ്രമേയ ത്തിലൂടെ സമിതി കുറ്റപ്പെടുത്തി.
സ്വകാര്യ വിമാന കമ്പനികള്‍ മൂന്നും നാലും ഇരട്ടി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു കൊള്ള യടിക്കുമ്പോള്‍ സമരം ഒത്തു തീര്‍പ്പാക്കാനോ പകരം ഏര്‍പ്പാടുകള്‍ ഉണ്ടാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പ്രവാസി സമൂഹത്തോട് കാണിക്കുന്ന ഈ അവഗണനാ നയം ഉപേക്ഷിച്ചു പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, യുവകലാസാഹിതി