റിയാദ് : ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദിയിൽ നിന്നുമുള്ള വനിതകൾ പങ്കെടുത്തേക്കും എന്ന് സൂചന. സ്ത്രീകൾക്ക് കാർ ഓടിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സൌദിയിൽ ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ രഹസ്യമായാണ് നടക്കുന്നത്. യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പ് ഭയന്നാണ് ഇത്.
ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദി വനിതകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്താരാഷ്ട്ര ഒളിമ്പിൿ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുന്നുണ്ട്. വനിതകൾ കായിക മൽസരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്ന നിയമങ്ങൾ ഒന്നും തന്നെ സൌദിയിൽ നിലവിലില്ല. എന്നാൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ അവർ പാപം ചെയ്യും എന്ന പരമ്പരാഗത വിശ്വാസമാണ് ഇവിടത്തെ പ്രധാന തടസ്സം.
ഒളിമ്പിക്സിൽ സ്ത്രീകൾ പങ്കെടുക്കാത്ത മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് സൌദി അറേബ്യ. ഖത്തർ, ബ്രൂണെ എന്നീ രാജ്യങ്ങളും ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കുന്നില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, സ്ത്രീ വിമോചനം, സൗദി അറേബ്യ