അബുദാബി : ലോക പര്യടന ത്തിനായി അബുദാബി യിൽ നിന്നും പുറപ്പെട്ട സോളാർ ഇംപള്‍സ് രണ്ട് എന്ന വിമാനം ജൂലായ് 17 നു അബുദാബി യിൽ തിരിച്ച് ഇറങ്ങുന്നു.
നല്ല തെളിഞ്ഞ അന്തരീക്ഷവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ മാത്രമേ സോളാർ ഇംപള്‍സ് വിമാന ത്തിന് സുഗമ മായി പറക്കാൻ സാധിക്കൂ. അതും പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ. ശാസ്ത്ര ലോകം ഏറെ ആകാംക്ഷ യോടെ കാത്തിരുന്ന സൗരോർജ്ജ വിമാന ത്തിന്റെ ലോക യാത്ര യുടെ ഭാഗ മായി ഇന്ത്യ യിലും ഇറങ്ങിയിരുന്നു.
1600 കിലോ തൂക്കവും 22 മീറ്റർ നീളവു മുള്ള ഈ വിമാനം 70 മണിക്കൂർ സമയം എടുത്താണ് അറ്റ്ലാന്റിക് സമുദ്രം മറി കടന്നത്. ജപ്പാനില്‍ നിന്ന് അഞ്ച് രാപ്പകലുകള്‍ തുടര്‍ച്ച യായി പറന്ന് പസഫിക് മഹാ സമുദ്രം മുറിച്ചു കടന്ന താണ് സോളാര്‍ ഇംപള്‍സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. ഈജിപ്തിലെ കൈറോ വിലാണ് സോളാർ ഇംപള്‍സ് ഇപ്പോൾ എത്തി യിരിക്കു ന്നത്.
പൂർണ്ണ മായും സൗരോർജ്ജ ത്തിൽ പ്രവർ ത്തിക്കുന്ന സോളാർ ഇംപള്‍സ്, 2015 മാർച്ചി ലാണ് അബുദാബി യിൽ നിന്നും പുറപ്പെട്ടത്. ലോക സഞ്ചാരം പൂര്‍ത്തി യാക്കി സോളാര്‍ ഇംപള്‍സ് 2016 ജൂലായ് 17 ഞായറാഴ്ച അബു ദാബി യിൽ തിരിച്ചിറങ്ങും എന്നാണ് പ്രതീക്ഷി ക്കുന്നത്.
സ്വിറ്റ്‌സര്‍ലന്റു കാരായ ആന്ദ്രേ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ചേര്‍ന്ന് രൂപം നല്‍കിയ സോളാര്‍ ഇംപള്‍സിന്റെ നിര്‍മ്മാണം അബു ദാബി യിലെ മസ്ദാറിന്റെ പിന്തുണ യോടെ യാണ് പൂര്‍ത്തീ കരിച്ചത്.
- pma