അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ ‘വേനല്‍ത്തുമ്പികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു വരുന്ന വേനലവധി ക്യാമ്പില്‍ നാട്ടില്‍ നിന്നുള്ള സാഹിത്യ നായകരുടെ സന്ദര്‍ശനം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.
കവികളായ എന്‍. പ്രഭാവര്‍മ്മ, പ്രൊഫ. ഏറ്റുമാനൂര്‍ സോമ ദാസന്‍, കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് എന്നിവരാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. അവര്‍ പറഞ്ഞു കൊടുത്ത കഥകളും ഉപദേശ ങ്ങളും വേനല്‍ തുമ്പി കള്‍ ഏറെ താത്പര്യ പൂര്‍വ്വമാണ് സ്വീകരിച്ചത്.
ശാസ്ത്ര കൗതുക ലോകത്ത് നൂതന പരീക്ഷണ ങ്ങളിലൂടെ ശ്രദ്ധേയനായ നജീം കെ. സുല്‍ത്താന്‍, കുട്ടി കളുടെ തിയേറ്റര്‍ സംഘാടകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായ നിര്‍മല്‍ കുമാര്‍ എന്നി വരാണ് കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ക്ലാസുകള്‍ എടുക്കുന്നത്.
ജൂലായ് 29 വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനവും കുട്ടികളുടെ കലാ പരിപാടി കളോടും കൂടി ഈ വര്‍ഷത്തെ ക്യാമ്പിന് സമാപനമാവും.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്‍റര്‍