ദുബായ് : ഹീമോ ഫീലിയ രോഗ ത്തിന്റെ പിടി യിൽ പെട്ട പ്പോഴും സർഗാത്മക രചന കളുടെ ലോകത്തു അഭിരമിച്ച എൻ. അബ്ദുൽ ഗഫൂർ, അതി ജീവന ത്തിന്റെ കഥ കളുമായി ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ പങ്കെടുക്കുവാൻ എത്തി.
നവംബർ 2 വ്യാഴാഴ്‌ച രാത്രി എട്ടു മണി ക്ക് ഷാർജ പുസ്ത കോത്സവ ത്തിൽ ഗഫൂറി ന്റെ ‘കരിങ്കൽ പൂവ്’ എന്ന കഥാ സമാ ഹാരം പ്രകാശനം ചെയ്യും.
രക്തം കട്ട പിടിക്കാത്ത രോഗം [ഹീമോഫീലിയ] നന്നേ ചെറു പ്പത്തിൽ തന്നെ പിടിപെട്ട ആളാണ് അബ്ദുൽ ഗഫൂർ. മലപ്പുറം മഞ്ഞപ്പെട്ടി യിൽ നീലാമ്പ്ര മുഹമ്മദി ന്റെയും ഫാത്തിമ യുടെയും മകനാണ്.
ചിത്ര രചനയും സംഗീതവും ഗഫൂർ അഭ്യസിച്ചിട്ടുണ്ട്. ഡോക്ടർ മാരുടെ വിദഗ്ധോ പദേശ ത്തിനു ശേഷം പ്രതി രോധ മരുന്നു കളു മായാണ് ഗഫൂർ യു. എ. ഇ.യിലേ ക്ക് എത്തിയത്.
ഗ്രീൻ ബുക്സ് പ്രസിദ്ധീ കരിച്ച ഈ പുസ്തകം ഷാർജ രാജ്യാന്തര പുസ്ത കോത്സവ ത്തിൽ വിറ്റു കിട്ടുന്ന പണം ഹീമോ ഫീലിയ ബാധിച്ച വർക്ക് ചികിത്സ ക്കായി നീക്കി വെക്കും എന്ന് ഗഫൂർ അറി യിച്ചു.
- pma