അബുദാബി : പ്രമേഹത്തിനെതിരെ ജാഗ്രത പാലിക്കു വാനായി ലോകമെമ്പാടും ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കുക യാണ്. ഇതേക്കുറിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 13 ശനിയാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോക്ടര്‍ എ. പി. അഹമ്മദ് പങ്കെടുക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന രോഗ മായി പ്രമേഹം മാറി യിരിക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹ ചികിത്സ യ്‌ക്കായി ചെലവിടുന്ന തുകയും കുത്തനെ ഉയരുക യാണ്. ഇന്‍റ്ര്‍നാഷണല്‍ ഡയബെറ്റിസ് ഫൗണ്ടേഷന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത് പത്തു സെക്കണ്ടില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്.ഇതേ പത്തു സെക്കണ്ടില്‍ പുതിയ രണ്ടു പേര്‍ വീതം രോഗ ബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക : ഇ. പി. സുനില്‍ 050 58 10 907
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം, ശാസ്ത്ര സാഹിത്യ പരിഷത്ത്