അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.
മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.
നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.
ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.
മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.
വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.
അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച് ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.
- pma