മൊഗ്രാല്‍ – ഒരു ഗ്രാമത്തിന്റെ പേര്

February 21st, 2010

ഫൈസല്

കാസര്‍ക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാല്‍. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും മെഗ്രാല്‍ ഏറെ പ്രശസ്തമാണ്. എങ്ങിനെയെന്നല്ലേ,

കാസര്‍ക്കോട് ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മൊഗ്രാല്‍. മാപ്പിളപ്പാട്ടിനേയും ഫുട് ബോളിനേയും നെഞ്ചിലേറ്റുന്ന ഗ്രാമം.
എന്നാല്‍ മെഗ്രാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും പ്രശസ്തമാണ്. ഗ്രാമം എന്ന നിലയില്‍ അല്ല ഇവിടങ്ങളില്‍ മൊഗ്രാല്‍ അറിയപ്പെടുന്നത്. വസ്ത്ര ബ്രാന്‍ഡായിട്ടാണ്.
മൊഗ്രാല്‍ എന്ന ബ്രാന്‍ഡില്‍ ടീഷര്‍ട്ടുകളും ജീന്‍സുകളും ഷര്‍ട്ടുകളും ട്രാക്ക് സ്യൂട്ടുകളും അടക്കം 26 തരം വസ്ത്ര ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്.
മെഗ്രാല്‍ സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ അഷ്റഫാണ് ഈ മൊഗ്രാല്‍ ബ്രാന്‍ഡിന് പിന്നില്‍. ചെറുപ്പം മുതലേ പ്രവാസിയായ അഷ്റഫിനെ ഗ്രാമത്തോടുള്ള സ്നേഹമാണ് ഇത്തരത്തില്‍ വസ്ത്രബ്രാന്‍ഡ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മെഗ്രാല്‍ വസ്ത്രങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലും സൗദിയിലും ആണ് ഏറ്റവും കൂടുതല്‍ ഡിമാന്‍റെന്ന് അഷ്റഫ് വ്യക്തമാക്കുന്നു.

വ്യക്തികളുടെ പേരുകളില്‍ വസ്ത്ര ബ്രാന്‍ഡുകള്‍ ധാരാളമുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമത്തിന്‍റെ പേരില്‍ ഒരു ബ്രാന്‍ഡ് ഇറങ്ങുന്നത് ഇതാദ്യമായിട്ടായിരിക്കും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് റേഡിയോ ഹ്യദയസ്വരങ്ങള്‍ക്ക് നാളെ തുടക്കം

February 17th, 2010

ഏഷ്യാനെറ്റ് റേഡിയോയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് അവതാരകര്‍ ജി.സി.സി രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഹ്യദയസ്വരങ്ങള്‍ക്ക് നാളെ റാസല്‍ഖൈമയില്‍ തുടക്കമാവും.

നാളെ വൈകുന്നേരം 7 മണിക്ക് റാസല്ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് മൂന്നര മണിക്കൂര്‍ നീണ്ട് നിലക്കുന്ന ഹ്യദയസ്വരങ്ങളുടെ ഇത്തവണത്തെ അരങ്ങേറ്റം നടക്കുക. 2004 ല്‍ ജിസിസി രാജ്യങ്ങളില്‍ ഹ്യദയസ്വരങ്ങള്‍ വിജയകരമായി അരങ്ങേറിയിരുന്നു.

മറ്റന്നാള്‍ വൈകുന്നേരം 7 മണിക്ക് ഉമ്മുല്‍ഖോയിനില്‍ ഹ്യദയസ്വ്രങ്ങള്‍ അരങ്ങേറും. യു.എ.ഇ യിലെ മറ്റ് എമിറേറ്റുകളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹ്യദയസ്വരങ്ങള്‍ സ്റ്റേജിലെത്തുന്നുണ്ട്.

ഏഷ്യാനെറ്റ് റേഡിയോ അവതാരകര്‍ അവതരിപ്പിക്കുന്ന ഗാനമേള, സ്കിറ്റ്, ന്യത്ത പരിപാടികള്‍, മിമിക്രി, ചൊല്‍ക്കാഴ്ച്ച തുടങ്ങിയവയാണ് ഹ്യദയസ്വരങ്ങളുടെ ഭാഗമായി സ്റ്റേജിലെത്തുക. പ്രവേശനം സൌജന്യമായിരിക്കും

- ജെ.എസ്.

അഭിപ്രായം എഴുതുക »

പേത്തര്‍ത്താ ഫെസ്റ്റ്

February 17th, 2010

pethurtha-festഅബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് “പേത്തര്‍ത്താ”. മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
 
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു.
 

pethurtha-fest

 
അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു.
 
ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

‘ജുവൈരയുടെ പപ്പ’ പ്രദര്‍ശിപ്പിച്ചു

February 17th, 2010

juvairayude-pappaഅബുദാബി : ‘നാടക സൌഹൃദം’ എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ ‘ജുവൈരയുടെ പപ്പ’ ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്‌, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
 

juvairayude-pappa

 
പ്രശസ്ത കഥാകൃത്ത് ഗിരീഷ്‌ കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യക്തിത്വ വികസന ക്ലാസ്

February 16th, 2010

ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 26 ന് വെള്ളിയാഴ്ച കന്നട സംഘം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജെ.സി.ഐ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍ എം.എന്‍ സുനില്‍ കുമാര്‍ ക്ലാസെടുക്കും

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു
Next »Next Page » ‘ജുവൈരയുടെ പപ്പ’ പ്രദര്‍ശിപ്പിച്ചു » • റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു
 • വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല
 • കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല
 • അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ
 • കൊറോണ : മുന്‍ കരുതല്‍ നടപടി കള്‍ ലംഘിച്ചാല്‍ വന്‍ തുക പിഴ
 • ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു
 • കേരള സോഷ്യല്‍ സെന്റര്‍ പുതിയ നേതൃത്വ ത്തില്‍
 • കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
 • ഗ്രീൻ വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനിക്കും
 • കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.
 • ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു
 • ഐ. എസ്. സി. ക്ക് പുതിയ സാരഥികൾ
 • സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു
 • ശിഹാബ് തങ്ങൾ അവാർഡ് : ശശി തരൂർ എം. പി. അബുദാബിയില്‍
 • അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ
 • സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്
 • രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു
 • ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ
 • ഐ. ഐ. സി. – ശിഹാബ് തങ്ങള്‍ അവാര്‍ഡ് ശശി തരൂരിന്
 • റമദാൻ 2020 ഏപ്രിൽ 24 ന് തുടക്കമാവും • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine