കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം

April 2nd, 2010

kidilan-tvദുബായ്‌ : ഫേസ്ബുക്ക് ഗ്രൂപ്പായ കിടിലന്‍ ടി.വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. സോണ്‍ സംഗമം നാളെ ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടക്കും. വൈകീട്ട് മൂന്നര മണി മുതല്‍ ഏഴര മണി വരെ നടക്കുന്ന സംഗമത്തില്‍ എല്ലാ “കിടിലന്സി” നെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യം; ഭര്‍ത്താവിന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

April 1st, 2010

എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യത്താല് ഭര്ത്താവിന്റെ മൃതദേഹവുമായി ലതികയ്ക്കു ജന്മനാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കു അനുമതി ലഭിച്ചു.

കഴിഞ്ഞ മാര്ച്ച് 8ന് ഭര്ത്തവ് മരിച്ചിട്ടും നിയമകുരുക്കുകള് കൊണ്ട് നാട്ടിലേക്ക് മടങ്ങാന് കഴിയാതിരുന്ന ലതികയ്ക്കു തുണയായത് യു.എ.ഇ യിലെ മലയാളി മാധ്യമങ്ങളും കരുണവറ്റാത്ത മനുഷ്യസ്നേഹികളുടെ സഹായവും ഷാര്ജ യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ രാപ്പകലില്ലത്ത അദ്ധ്വാനവുമാണ്.

മലയാളിയായ കമ്പനിയുടമയുടെ സ്വകാര്യാവശ്യത്തിനായി പാസ്സ്പോര്ട്ട് ജാമ്യം വെച്ചതുമൂലംരോഗിയായിത്തീര്‍ന്നിട്ടും നട്ടിലേക്ക് മടങ്ങനാവാതെ ഇരു വൃക്കകളും തകരാറിലായി ഷാര്ജ അല് ഖസിമി ഹോസ്പിറ്റലില് സൌജന്യമായി നാലു വര്‍ഷക്കാലമായി ഡയാലിസ്സിസ്സിന് വിധേയനായിക്കൊണ്ടിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്` ശശാങ്കന്. ഭര്‍ത്താവിന്‍റെ മൃതദേഹവുമായി നട്ടിലേക്ക് മടങ്ങനാവാതെ വിലപിക്കുന്ന ലതികയുടെ ദുഃഖകഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തുവന്നപ്പോള് ഉദാരമതികളായ മനുഷ്യസ്നേഹികള് സഹായഹസ്തവുമായി മുന്നോട്ടു വന്നു.ശശാങ്കന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദുരന്തകഥയാണ് പുറത്തുവന്നത്. പത്തനംതിട്ട സ്വദേശി രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഖലീഫ ബിന് ആരാം ട്രേഡിംഗ് കമ്പനിയില് ഫോര്‍മാനായി ജോലിനൊക്കവെ 2005ലണ് കമ്പനിയുടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്‍റെ പസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചത്.

പസ്സ്‌പോര്‍ട്ട്` തിരികെ നല്‍കാനോ,വിസ റദ്ദാക്കി നാട്ടിലയയ്ക്കാനോ കമ്പനിയുടമ തയ്യാറായില്ല. ശശാങ്കന് (80000)എണ്‍പതിനായിരത്തിലധികം ദിര്‍ഹംസ് ശമ്പളക്കുടിശ്ശികയായി ലഭിയ്ക്കാനുമുണ്ട്.തയ്യല് ജോലി ചെയ്താണ് ലതിക രോഗിയായ ഭര്‍ത്താവിനെ പരിചരിച്ചിരുന്നത്.യുണൈറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ സൌജന്യ നിയമ സഹായത്തോടെ മൃതദേഹം നാട്ടിലയയ്ക്കാനുള്ള നടപടി ക്രമങ്ങള് പൂര്‍ത്തിയായിരുന്നു. വിസ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തിലധികമായി യു.എ.ഇ യില് തുടര്‍ന്ന ലതികയ്ക്ക് ജയില് വാസവും അജീവനാന്ത വിലക്കും (40000)നാല്‍പ്പതിനായിരം ദിര്‍ഹംസ് പിഴയും നല്‍കിയാല് മാത്രമേ മൃതദേഹത്തോടൊപ്പം ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുങ്ങുകയുള്ളുവെന്ന സ്ഥിതിയിലായിരുന്നു.

ഭര്‍ത്താവിന്‍റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ലതികയ്ക്ക് നാട്ടില് ഒന്‍പതാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള് ഉണ്ടെന്നും,അവരുടെ തുടര് വിദ്യഭ്യാസത്തിനായി യു.എ.ഇ യില് തിരിച്ചെത്തി ജോലി ചെയ്യാന് അവസരമൊരുക്കണമെന്നും,പിഴ ഈടാക്കാതെ ജയില് വാസത്തില് നിന്നും ആജീവനാന്ത വിലക്കില് നിന്നും തന്നെ ഒഴിവാക്കണമെന്നും നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്ജ എമിഗ്രേഷന് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയില് ലതിക അഭ്യര്‍ത്ഥിച്ചിരുന്നു. നിരാലംബയായ ഒരു സ്ത്രീ നല്‍കിയ അപേക്ഷയുടെ ഗൌരവം മനസ്സിലക്കിയ ഷാര്ജ എമിഗ്രേഷന് വകുപ്പ് പിഴയുമ്, ജയില് വാസവും, ആജീവനാന്ത വിലക്കും ഒഴിവാക്കി ഒരു വര്‍ഷക്കാലത്തെ വിലക്കേര്‍പ്പെടുത്തി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം അതിവേഗം പൂര്‍ത്തിയക്കുകയാണുണ്ടായത്.

എമിഗ്രേഷന് വകുപ്പിനും,ഏഷ്യാനെറ്റ് റേഡിയോയ്ക്കും,സലാം പാപ്പിനിശ്ശേരിക്കും,സഹായിക്കന് മുന്നോട്ടു വന്ന മനുഷ്യസ്നേഹികള്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ട്,ഒരു വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം യു.എ.ഇ യെന്ന പുണ്ണ്യഭൂമിയില് വീണ്ടും തിരിച്ചെത്താമെന്ന പ്രതീക്ഷയില് ഇന്ത്യന് എയര്‍ലൈന്‍സ് വിമാനത്തില് മൃതദേഹവുമായി ലതിക ഇന്നലെ യത്ര തിരച്ചു.

പ്രതീഷ് പ്രസാദ്

- ജെ.എസ്.

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് വീണു കിട്ടി

April 1st, 2010

സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട്‌ എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം

April 1st, 2010

കുവൈത്ത്‌ : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന്‌ നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട്‌ പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ കുവൈത്ത്‌ കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ്‌ കേരളാ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക്‌ തിരിച്ചറിയാന്‍ സമൂഹത്തിന്‌ സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത്‌ ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ്‌ അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍

April 1st, 2010

oruma-orumanayoor-logoഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുന സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി കൌണ്‍സിലില്‍ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പി. സി. ഷമീര്‍ (പ്രസിഡന്‍റ് ), ആര്‍. വി. കബീര്‍ (ജനറല്‍ സെക്രട്ടറി), ആര്‍. എം. നാസര്‍ (ട്രഷറര്‍), ആര്‍. എം. ലിയാക്കത്ത്, ജുബീഷ്‌ (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഗനി, പി. പി. കബീര്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും ഇരുപത് അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
 
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ‘ഒരുമ ഒരുമനയൂര്‍’ മറ്റു കൂട്ടായ്മകള്‍ക്ക് മാതൃകയാണ് എന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ ‍എത്തിയ ഒരുമനയൂരിലെ പൌര പ്രമുഖന്‍ പി. വി. മൊയ്തുണ്ണി ഹാജി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി, ട്രഷറര്‍ ‍എ. പി. ഷാജഹാന്‍, പി. പി. ജഹാംഗീര്‍, വി. ടി. അബ്ദുല്‍ ഹസീബ്, ആര്‍. എം. കബീര്‍, പി. അബ്ദുല്‍ ഗഫൂര്‍, അബുദാബി സെക്രട്ടറി കെ. ഹനീഫ, കെ. എം. മൊയ്തീന്‍ കുട്ടി, പി. മുസദ്ദിഖ് എന്നിവര്‍ ‍സംസാരിച്ചു. പുതിയ ട്രഷറര്‍ ആര്‍. എം. നാസര്‍ നന്ദി പ്രകാശിപ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാല പംക്തി മത്സരം
Next »Next Page » മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം » • യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​
 • അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍
 • ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു
 • വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ
 • സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു
 • മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച
 • ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസ്സി യേഷൻ ഇഫ്താർ സംഗമം
 • പെരുന്നാൾ അവധി പ്രഖ്യാപിച്ചു
 • ‘ഇസ്തിമാരാരിയ’ : ഡോ. ബി. ആർ. ഷെട്ടി അഭിനയിച്ച സിനിമ യുമായി മലയാളി യുവാവ്
 • വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു
 • വൈ. എം. സി. എ. പ്രവർത്തനോദ്​ഘാടനം
 • ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം
 • ജിമ്മി ജോർജ്ജ് സ്മാരക വോളി ബോൾ തുടക്കമായി
 • വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം
 • കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ സാക്ഷ്യ പത്രം നിർബ്ബന്ധം
 • നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു
 • നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം
 • ജിമ്മി ജോർജ്ജ്​ സ്മാരക വോളി ബോള്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ
 • വൈ. ​എം. ​സി. ​എ. ഭാ​ര​ വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
 • സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine