അബുദാബി യില്‍ നിന്നും അല്‍ ഐനിലേക്ക് രണ്ടു പുതിയ ബസ്സ്‌ റൂട്ടുകള്‍

August 19th, 2012

അബുദാബി : ചെറിയ പെരുന്നാള്‍ ദിവസം (ആഗസ്റ്റ്‌ 19 ഞായറാഴ്ച) മുതല്‍ അബുദാബി യില്‍ നിന്ന് അല്‍ ഐനിലേക്ക് എക്സ്പ്രസ് ബസ്സുകള്‍ സര്‍വീസ് തുടങ്ങുന്നു.

അബുദാബി ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐനിലേക്ക് പോകുന്ന 700 ആം നമ്പര്‍ ബസ്സാണ് എക്സ്പ്രസായി മാറുന്നത്. ഇതില്‍ 15 ദിര്‍ഹമാണ് അല്‍ഐനി ലേക്ക് നല്‍കേണ്ടത്. നിലവില്‍ സര്‍വീസ് നടത്തുന്ന നമ്പര്‍ 700 ബസ് ഇനിയുണ്ടാവില്ല. പകരം ‘എക്സ് 90’ ബസാണ് ഓടുക. ഇതിന് രണ്ടു സ്റ്റോപ്പുകള്‍ മാത്രമേയുള്ളൂ. അല്‍ഖതം, അല്‍ഐന്‍ ബസ്സ് സ്റ്റേഷന്‍ എന്നിവിട ങ്ങളിലാണ് നിര്‍ത്തുക. അല്‍ഖതമിലേക്ക് എട്ടു ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 700 നമ്പര്‍ ബസ് അബുദാബി സ്റ്റേഷന്‍ വിട്ടാല്‍ അല്‍ഐന്‍ വരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിര്‍ത്തുന്നുണ്ട്. 10 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പെരുന്നാള്‍ ദിനം മുതല്‍ ഈ സര്‍വീസില്ല. പകരം എക്സ്പ്രസ് സര്‍വീസ് നടത്തും.

അബുദാബി യില്‍നിന്ന് അല്‍ഐനി ലേക്ക് രണ്ടു പുതിയ റൂട്ടുകള്‍ ഈ ദിവസം ആരംഭിക്കും. ആദ്യത്തേത് (ബസ് നമ്പര്‍ 490) അബുദാബി വിമാന ത്താവള ത്തില്‍ നിന്ന് അല്‍ഐന്‍ ബസ് സ്റ്റേഷനി ലേക്കാണ്. ഈ ബസ്സിന്റെ ആദ്യ സ്റ്റോപ്പ് ബനിയാസ് കോര്‍ട്ട് പരിസര ത്താണ്. മൊത്തം 10 സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഈ ബസ്സിന് രണ്ടു ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. രണ്ടാമത്തെ റൂട്ട് (ബസ് നമ്പര്‍ 440) മുസഫ ശഅബിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐന്‍ വിമാന ത്താവള ത്തിലേക്കാണ്. ഈ ബസ്സി ലും രണ്ടു ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

അബുദാബി ബസ്സ് സ്റ്റേഷനില്‍ നിന്ന് അല്‍ഐനി ലേക്ക് വേഗത്തില്‍ എത്താം എന്നതാണ് എക്സ്പ്രസ് സര്‍വീസിന്റെ നേട്ടം. അല്‍ഐന്‍ സിറ്റി യില്‍ എത്തുന്നതിന് മുമ്പും സിറ്റി യിലെ പ്രധാന കേന്ദ്ര ങ്ങളിലും ഇറങ്ങേണ്ട യാത്രക്കാര്‍ ഇനി അബുദാബി സിറ്റി യില്‍ നിന്ന് ബനിയാസ് കോര്‍ട്ട് വരെ പോയി അവിടെനിന്ന് ബസ് കയറേണ്ടി വരും.

-അബുബക്കര്‍ പുറത്തേല്‍ – അബുദാബി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഒമാനിലും ഞായറാഴ്ച പെരുന്നാള്‍

August 19th, 2012

മസ്കത്ത് : ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ മാസ പ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാന ത്തില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കും എന്ന് മത കാര്യ വകുപ്പിന് കീഴിലെ മാസ പ്പിറവി നിരീക്ഷണ സമിതി അറിയിച്ചു.

മറ്റു ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം വൈകിയാണ് ഒമാനില്‍ റമദാന്‍ വ്രതം ആരംഭിച്ചത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ 30 ദിവസത്തെ വ്രതാനുഷ്ഠാന ത്തിന് അവസരം ലഭിച്ച പ്പോള്‍ കേരളത്തിലെന്ന പോലെ 29 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി യാണ് ഒമാനിലും പെരുന്നാള്‍ ആഘോഷിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാഷയുടെ സുല്‍ത്താനെ ദല അനുസ്മരിച്ചു

August 18th, 2012

dala-basheer-anusmaranam-2012-ePathram
ദുബായ് : സ്വതന്ത്ര ചിന്ത യുടെയും സര്‍ഗാത്മക സ്വാതന്ത്ര്യ ത്തിന്റെയും പ്രസരം മലയാളി കളെ ആദ്യമായി അനുഭവിപ്പിച്ച ഒരു തലമുറയുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറിനെ ദല അനുസ്മരിച്ചു.

അന്ധകാര ത്തിന്റെയും അപമാന വികരണ ത്തിന്റെയും അഗാധ ഗര്‍ത്ത ങ്ങളില്‍ നിന്ന് താന്‍ കണ്ടെടുത്ത അന്തസ്സാര ശൂന്യമായ ജീവിത ങ്ങള്‍ക്ക് അസ്തിത്വവും ആത്മാവും നല്‍കിയ ബഷീറി ന്റെ സൃഷ്ടികള്‍ വരും തലമുറ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് അനുസ്മരണ സമ്മേളനം വ്യക്തമാക്കി.

തീഷ്ണവും സാഹസിക വുമായ ജീവിത ത്തിന്റെ സഞ്ചാര പഥങ്ങള്‍ നല്‍കിയ എതിരനുഭവ ങ്ങളില്‍ നിന്ന് നേടിയ ഊര്‍ജ മാണ് ശില്പ സദൃശമായ രചന കള്‍ക്ക് രൂപം നല്‍കാന്‍ ബഷീറിന് കെല്പ് നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. കണ്‍ മുന്നില്‍ കണ്ടതും അനുഭവിച്ച് അറിഞ്ഞതുമായ പച്ച യായ യഥാര്‍ത്ഥ്യ ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒരു കഥ പറച്ചില്‍ കാരനായാണ് താന്‍ ബഷീറിനെ നോക്കി ക്കണ്ടത് എന്ന് ബഷീറി ന്റെ ബാല്യകാല സഖിക്ക് പുനര്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കുന്ന നിര്‍മാതാവ് മൊഹസിന്‍ അഭിപ്രായപ്പെട്ടു.

മലയാള ഭാഷ യുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ ആണെങ്കിലും മലയാള ഭാഷയുടെ സൗന്ദര്യം ലളിത മായ ഭാഷ യില്‍ സാധാരണ ക്കാരന് വായിച്ചു ആസ്വദിക്കത്തക്ക രീതിയില്‍ മാറ്റി ത്തീര്‍ത്തതില്‍ വൈക്കം മുഹമ്മദ് ബഷീറിനുള്ള പങ്ക് മലയാള ഭാഷ ഉള്ളിടത്തോളം ഓര്‍മ്മി ക്കപ്പെടും എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ വെളിയങ്കോട് അഭിപ്രായപ്പെട്ടു. മതേതരത്വ ചിന്തയും മാനവികതയും എന്നും ഉയര ത്തില്‍ പ്രതിഷ്ഠിച്ച ബഷീര്‍, പുറം ലോകത്തെ അസ്വാതന്ത്ര്യ ത്തേക്കാള്‍ തടവറയാണ് തനിക്ക് അഭികാമ്യം എന്ന് ചിന്തിച്ച പ്രക്ഷോഭ കാരിയിരുന്നു എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍ അഭിപ്രായപ്പെട്ടു.

ബഷീറിനെ അനുകരിച്ച് എഴുതിയ ‘സുല്‍ത്താനെ പോലെ’ എന്ന കൃതിയുടെ കര്‍ത്താവ് ഉല്ലാസ് ആര്‍ കോയ, തന്റെ കൃതി യെയും ബഷീറിനെയും പറ്റി സംസാരിച്ചു. സമ്മേളന ത്തില്‍ ബഷീര്‍ രചിച്ച ‘നീതിന്യായം’ എന്ന കഥ ദല ബാലവേദി അംഗം സുല്‍ത്താന്‍ നസീര്‍ അവതരിപ്പിച്ചു. ദല സാഹിത്യ വിഭാഗം കണ്‍വീനര്‍ എ. വി. ഷാജഹാന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യം

August 18th, 2012

mawaqif-pay-to-park-epathram അബുദാബി : ചെറിയ പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ (ആഗസ്റ്റ്‌ 21 ചൊവ്വാഴ്ച വരെ) അബുദാബി നഗര ത്തില്‍ വാഹന പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും.

റമദാന്‍ കഴിഞ്ഞാല്‍ മവാഖിഫ്‌ (പെയ്ഡ്‌ പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞാല്‍ അബുദാബി യില്‍ എല്ലായിടത്തും അര്‍ദ്ധരാത്രി 12 മണി വരെ പെയ്ഡ്‌ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

August 18th, 2012

shaikh-zayed-masjid-ePathram
അബുദാബി : ഗള്‍ഫ്‌ രാജ്യങ്ങളില്‍ എങ്ങും വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായ തായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്ത തിനാല്‍ ശനിയാഴ്ച റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഗസ്റ്റ് 19 ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine