സ്വരുമ ഒന്‍പതാം വാര്‍ഷികം വെള്ളിയാഴ്ച

May 31st, 2012

swaruma-dubai-logo-epathram
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി യുടെ ഒന്‍പതാം വാര്‍ഷികം വിവിധ പരിപാടി കളോടെ ജൂണ്‍ 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ദേര അല്ദീക് ഓഡിറ്റോറിയ ത്തില്‍ ആഘോഷിക്കും.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രവാസികളെ ആദരിക്കുന്നതിന്റെ ഭാഗമായി എല്‍വിസ് ചുമ്മാര്‍ (മാധ്യമ രംഗം), അബ്ദുള്ള വലിയാണ്ടി (സാമൂഹിക പ്രവര്‍ത്തനം), ഷീലാ പോള്‍ (കല, സാഹിത്യം), രാജന്‍ കൊളാവിപാലം (സംഘാടകന്‍), ഇസ്മയില്‍ പുനത്തില്‍ (പ്രവാസത്തിന്റെ നാല്പതാണ്ട്) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഈ കഴിഞ്ഞ സി. ബി. എസ്. സി. പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ രണ്ടു വിദ്യാര്‍ത്ഥി കളെ അനുമോദിക്കും.

പ്രശസ്ത പിന്നണി ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. കരീം വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. യിലെ കലാ സാഹിത്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മെഹ്ഫില്‍ സന്ധ്യയും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 25 42 162 .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍ ആര്‍ ഐ ഫോറം ജനറല്‍ ബോഡി യോഗം ജൂണ്‍ ഒന്നിന്

May 31st, 2012

അബുദാബി : വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും അനുബന്ധ ചര്‍ച്ചകളും ഉണ്ടാകും. തുടര്‍ന്ന് പുതിയ മാനേജിംഗ് കമ്മിറ്റി, അസംബ്ലി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.

എല്ലാ അംഗങ്ങളും കൃത്യ സമയത്ത് എത്തി ചേരണം എന്ന് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുല്ല എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 32 99 359 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘സീതാ സ്വയംവരം’

May 31st, 2012

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘സീതാ സ്വയംവരം’ കഥകളി അരങ്ങേറും.

കല അബുദാബി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അബുദാബി യിലെ അരങ്ങില്‍ കഥകളി അവതരിപ്പിക്കുന്നത്. ‘കേരളീയം – 2012’ എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ കലാനിലയം ഗോപി യുടെ നേതൃത്വ ത്തില്‍ കേരള ത്തിലെ പ്രശസ്തരായ കഥകളി കലാ കാരന്മാരാണ് അരങ്ങിലെത്തുന്നത്.

കലാമണ്ഡലം ശിവദാസ്, ഡോ. രാജീവ്, കലാ നിലയം ഓമനക്കുട്ടന്‍, കലാ നിലയം ജനാര്‍ദനന്‍, കലാ നിലയം വിനോദ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ‘സീതാസ്വയംവരം’ ദൃശ്യ വത്കരിക്കുന്നത്.

കലാനിലയം രാജീവനും കൂടല്ലൂര്‍ നാരായണനും ചേര്‍ന്ന് കഥകളി പ്പദങ്ങള്‍ ചൊല്ലും. കലാമണ്ഡലം ശിവദാസും ആസ്തി കാലയം ഗോപ കുമാറും ചെണ്ടയില്‍ അകമ്പടി നല്‍കും. കലാനിലയം ഓമന ക്കുട്ടനാണ് മദ്ദള ത്തില്‍ നാദ വിസ്മയം ഒരുക്കുക.

അബുദാബി മലയാളി സമാജം കലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട ഗോപികാ ദിനേശ് സീത യുടെ വേഷത്തില്‍ ആദ്യമായി അരങ്ങിലെത്തും.

കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് ‘കേരളീയം 2012’ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുക.

വൈകുന്നേരം 7.30ന് ആരംഭി ക്കുന്ന ചടങ്ങില്‍ കല യുവജനോത്സവ ത്തിലെ വിജയി കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. യുവജനോത്സവ ത്തിലെ കാലതിലകത്തെയും ചടങ്ങില്‍ പ്രഖ്യാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത കച്ചേരി ബുധനാഴ്ച കെ. എസ്. സി. യില്‍

May 30th, 2012

shreyas-narayanan-music-concert-in-sc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ മെയ്‌ 30 ബുധനാഴ്ച രാത്രി 8 മണിക്ക് സംഗീത കച്ചേരി നടക്കും. പ്രശസ്ത സംഗീതജ്ഞന്‍ ശ്രേയസ്സ്‌ നാരായണന്‍ അവതരിപ്പിക്കുന്ന കച്ചേരി യില്‍ മൃദംഗം കെ. എം. എസ്. മണി യും, വയലിന്‍ എന്‍ സമ്പത്തും കൈകാര്യം ചെയ്യും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷം ജൂണ്‍ ഒന്നാം തിയതി

May 29th, 2012

dala-31st-anneversary-notice-ePathram
ദുബായ് : കലാ- സാംസ്കാരിക സംഘടനയായ ദുബായ് ആര്‍ട്‌ ലവേഴ്‌സ് അസോസിയേഷന്‍ (ദല) മുപ്പത്തിയൊന്നാം വാര്‍ഷിക ആഘോഷം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് ശൈഖ് റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുന്‍ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം. പി. സിംഗ്, ഡോ. ബി. ആര്‍. ഷെട്ടി, ഐ സി ഡബ്ലിയു സി കണ്‍വീനര്‍ കെ. കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ അതിഥികള്‍ ആയി പങ്കെടുക്കും.

ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ ’മൃദു മല്‍ഹാര്‍ ആണു മുഖ്യ ആകര്‍ഷണം. വിവിധ സംഗീത ധാരകളുടെ സമന്വയമായ പരിപാടിയില്‍ രവിഛാരി, പ്രഫുല്ല അതയ്യ, പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ്, മധുവന്തി, മധുശ്രീ എന്നിവരും അണി നിരക്കുന്നു.

കരിവെള്ളൂര്‍ മുരളിയുടെ ’ഒരു ധീര സ്വപ്നം’ എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ഒരുക്കുന്ന രംഗഭാഷ്യം, സ്വാതന്ത്യ്രത്തിനു മുന്‍പുള്ള ഭാരതത്തിന്റെ പോരാട്ട സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതാകുമെന്നു സംഘാടകര്‍ പറഞ്ഞു. ദല ബാലവേദി കരിവെള്ളൂര്‍ മുരളിയുടെ തന്നെ ’ഭൂമി എന്ന കവിത’ സംഗീത ശില്‍പമായി അവതരിപ്പിക്കും രാസയ്യാരോ എന്ന നൃത്തമാലിക നാടന്‍ പാട്ടിന്റെ രുചി പകരും

മഞ്ജുളന്‍, പ്രദീപ് കാശി നാഥ്, രാജേഷ് ദാസ് എന്നിവരാണ് പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷികാഘോഷം അബുദാബിയില്‍
Next »Next Page » സംഗീത കച്ചേരി ബുധനാഴ്ച കെ. എസ്. സി. യില്‍ »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine