ദല ‘വേനല്‍ കൂടാരം’

July 10th, 2012

dala-summer-camp-2012-ePathram
ദുബായ് : കുട്ടികള്‍ക്കായി ദല സംഘടിപ്പിക്കുന്ന ‘വേനല്‍ കൂടാരം’ 2012 ജൂലായ്‌ 13 വെള്ളിയാഴ്ച ദുബായ് ഗള്‍‌ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടത്തുന്നു.

ജ്യോതികുമാര്‍ നയിക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, കേരളം, ഭാഷ, സാഹിത്യം, ചിത്രരചന, നാടന്‍പാട്ട്, നാടന്‍ കളി തുടങ്ങി വിവിധ വിഭാഗ ങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചയും ഉണ്ടായിരിക്കും.

സണ്‍ഡെ തിയ്യേറ്ററിന്റെ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍ അടക്കം വിത്യസ്ഥ വിഷയ ങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ധ്യാപകര്‍ ക്യാമ്പില്‍ ക്ലാസ് എടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 54 51 629

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല സംഗീതോത്സവ ത്തിന് തിരി തെളിഞ്ഞു

July 1st, 2012

dala-music-fest-2012-ePathram
ദുബായ് : സ്വര രാഗങ്ങളുടെ സര്‍ഗ വസന്തം എന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത് ദല സംഗീതോത്സവ ത്തിനു തിരി തെളിഞ്ഞു. ദക്ഷിണേന്ത്യന്‍ സംഗീത രംഗത്തെ ആചാര്യന്‍ സംഗീത സരസ്വതി വി. ദക്ഷിണാമൂര്‍ത്തി സ്വാമി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്റ് മാത്തുക്കുട്ടി, സെക്രട്ടറി എ. ആര്‍. എസ്. മണി എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് ഡോ. ചേര്‍ത്തല കെ. എന്‍. രംഗനാഥ ശര്‍മയുടെ നേതൃത്വ ത്തില്‍ സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു. ദക്ഷിണേന്ത്യ യിലെ പ്രമുഖ സംഗീത കലാകാരന്മാരും യു. എ. ഇ. യിലെ സംഗീത ഗുരുക്കന്മാരും പങ്കെടുത്തു. വി. ദക്ഷിണാമൂര്‍ത്തി, ഗോമതി രാമസുബ്രഹ്മണ്യം എന്നിവരുടെ കീര്‍ത്താനാലാപനത്തെ തുടര്‍ന്ന്‍ ശ്രുതി മണ്ഡലം, ലയ മണ്ഡലം എന്നിങ്ങനെ വേദി തിരിച്ച് അഖണ്ഡ സംഗീതാര്‍ച്ചന നടന്നു. സുബ്രഹ്മണ്യം തിരുമംഗലം സ്വാഗതം പറഞ്ഞു.


-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കപ്പല്‍ സര്‍‌വ്വീസ് ആരം‌ഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം : ദല

June 24th, 2012

dala-logo-epathram
ദുബായ് : കേരള ത്തില്‍ നിന്ന് ഗള്‍ഫ് രാജ്യ ങ്ങളിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന വാര്‍ത്ത സന്തോഷകരം ആണെന്ന് ദല അഭിപ്രായപ്പെട്ടു. സാധരണ ക്കാരായ പ്രവാസി കള്‍ക്ക് ആശ്വാസ പ്രദമാകുന്ന കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്ന തിനുള്ള നടപടികള്‍ ത്വരിത പ്പെടുത്തണം എന്ന് ദല അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരമൊരു സംരംഭത്തിന് വേണ്ടി ദല കാലങ്ങളായി ശബ്ദമുയര്‍ത്തി വരികയാണ്.

2011 ഫെബ്രുവരി യില്‍ നടന്ന ദല പ്രവാസി സംഗമം ഉന്നയിച്ച 26 ആവശ്യങ്ങളില്‍ ആദ്യത്തേത് ഇതായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് കേരള ത്തിലെ ഇരുമുന്നണി കള്‍ക്കും പ്രമുഖ രാഷ്ട്രിയ കക്ഷി കള്‍ക്കും ഈ പ്രശ്‌നാവലി അയച്ചു കൊടുത്തിരുന്നു. പ്രവാസി കാര്യവകുപ്പ് മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശന വേളയില്‍ ഈ പ്രശ്‌നാവലി നിവേദനമായി അദ്ദേഹത്തിന്ന് സമര്‍പ്പിച്ചിരുന്നു.

എയര്‍ ഇന്ത്യയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപന ത്തിന്റെയും മറ്റ് വിമാന ക്കമ്പനികളുടെ ഷൈലോക്കിയന്‍ രീതി യുടെയും ഫലമായി യാത്രാ ദുരിതം അനുഭവിക്കുന്ന സാധരണക്കാരായ പ്രവാസി കള്‍ക്ക് കപ്പല്‍ സര്‍വ്വീസ് ആശ്വാസം പകരുമെന്ന് കരുതുന്നതായി ദല ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷം ജൂണ്‍ ഒന്നാം തിയതി

May 29th, 2012

dala-31st-anneversary-notice-ePathram
ദുബായ് : കലാ- സാംസ്കാരിക സംഘടനയായ ദുബായ് ആര്‍ട്‌ ലവേഴ്‌സ് അസോസിയേഷന്‍ (ദല) മുപ്പത്തിയൊന്നാം വാര്‍ഷിക ആഘോഷം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് ശൈഖ് റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുന്‍ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം. പി. സിംഗ്, ഡോ. ബി. ആര്‍. ഷെട്ടി, ഐ സി ഡബ്ലിയു സി കണ്‍വീനര്‍ കെ. കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ അതിഥികള്‍ ആയി പങ്കെടുക്കും.

ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ ’മൃദു മല്‍ഹാര്‍ ആണു മുഖ്യ ആകര്‍ഷണം. വിവിധ സംഗീത ധാരകളുടെ സമന്വയമായ പരിപാടിയില്‍ രവിഛാരി, പ്രഫുല്ല അതയ്യ, പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ്, മധുവന്തി, മധുശ്രീ എന്നിവരും അണി നിരക്കുന്നു.

കരിവെള്ളൂര്‍ മുരളിയുടെ ’ഒരു ധീര സ്വപ്നം’ എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ഒരുക്കുന്ന രംഗഭാഷ്യം, സ്വാതന്ത്യ്രത്തിനു മുന്‍പുള്ള ഭാരതത്തിന്റെ പോരാട്ട സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതാകുമെന്നു സംഘാടകര്‍ പറഞ്ഞു. ദല ബാലവേദി കരിവെള്ളൂര്‍ മുരളിയുടെ തന്നെ ’ഭൂമി എന്ന കവിത’ സംഗീത ശില്‍പമായി അവതരിപ്പിക്കും രാസയ്യാരോ എന്ന നൃത്തമാലിക നാടന്‍ പാട്ടിന്റെ രുചി പകരും

മഞ്ജുളന്‍, പ്രദീപ് കാശി നാഥ്, രാജേഷ് ദാസ് എന്നിവരാണ് പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

March 29th, 2012

uma-sent-off-to-sudhakaran-ePathram
ദുബായ് : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. സുധാകരനും ഭാര്യ രാധാ സുധാകരനും യുണൈറ്റഡ് മലയാളി അസോസി യേഷന്‍ യാത്രയയപ്പ് നല്‍കി.

ദുബായിലെ 8 പ്രമുഖ സാംസ്കാരിക സംഘടന കളുടെ കൂട്ടായ്മയാണ് ഉമ. എം. സുധാകരന്‍ ഉമ സ്ഥാപകാംഗവും ദല മുന്‍ പ്രസിഡന്റുമാണ്.

ഉമ കണ്‍വീനര്‍ കെ. എല്‍. ഗോപിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഭാവനാ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് ദല പ്രസിഡന്റ് കെ. തൃനാഥ്, കെ. ജെ. മാത്തുക്കുട്ടി, പ്രിയദര്‍ശിനി പ്രസിഡന്റ് വി. ആര്‍. ജി. നായര്‍, എമിറേറ്റ്സ് ആര്‍ട്സ്‌ പ്രസിഡന്റ് ശശി, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ കുമാര്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി സെക്രട്ടറി ഗുരുകുലം വിജയന്‍, കൈരളി കലാ കേന്ദ്രം പ്രതിനിധി മോഹന്‍ കാവാലം, നൗഷാദ് പുന്നത്തല, പി. കെ. മുഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉമയുടെ ഉപഹാരം കെ. എല്‍. ഗോപി സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1123410»|

« Previous Page« Previous « സിറിയ : അറബ് ഉച്ചകോടിയില്‍ ചേരിതിരിവ്‌
Next »Next Page » മട്ടന്നൂരിന്റെ തായമ്പകയും രാജശ്രീ വാര്യരുടെ ലങ്കാലക്ഷ്മിയും അബുദാബി യില്‍ »



  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine