പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ

April 9th, 2019

uae-k-kannapuram-mahallu-koottayma-peruma-2019-ePathram
അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം മഹല്ലു നിവാസിക ളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം ‘പെരുമ – 2019′ ഏപ്രിൽ 12 നു (വെള്ളി യാഴ്ച) രാവിലെ 10 മണി മുതൽ വെകു ന്നേരം 6 മണി വരെ അബു ദാബി മുറൂർ റോഡിലെ സഫ്രാൻ പാർ ക്കിൽ വിവിധ പരി പാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴു വൻ കണ്ണ പുരം നിവാസി കളും പെരുമ – 2019 കുടുംബ സംഗമ ത്തില്‍ പങ്കെടു ക്കണം എന്ന് കൺവീനർ സുബൈർ മൊയ്തീന്‍ അറി യിച്ചു.

വിവരങ്ങൾക്ക് 056 549 7379 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അൽ ഫോസ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

April 3rd, 2019

faroke-collage-alfosa-family-gathering-ePathram
ദുബായ് : അൽ ഫാറൂഖ് എജ്യുക്കേഷണൽ സെന്റർ ഓൾഡ് സ്റ്റുഡന്റസ് അസ്സോസ്സി യേഷന്‍ (അൽ ഫോസ) യു. എ. ഇ. ചാപ്റ്റർ കുടുംബ സംഗമം സംഘടി പ്പിച്ചു. ഫുട്‌ബോൾ താരം ഐ. എം. വിജയൻ മുഖ്യാതിഥി ആയി രുന്നു.

ദുബായ് അൽ നഹ്ദ പോണ്ട് പാർക്കിൽ ഒരു ക്കിയ കുടുംബ സംഗമ ത്തിൽ 1990 മുതൽ 2018 വരെ പഠിച്ചവർ പങ്കെടുത്തു.

പൂർവ്വ വിദ്യാർ ത്ഥി കൾക്കും കുടുംബാംഗ ങ്ങ ൾ ക്കും കുട്ടി കൾക്കും വേണ്ടി വിവിധ മത്സര ങ്ങൾ ഒരുക്കി യിരുന്നു.  അതിഥി യായ രമ്യ കൊല്ലം മോഹിനി യാട്ടം അവതരിപ്പിച്ചു.

ഷഫീല, മുഹമ്മദ് കോയ എന്നിവർ കായിക പരി പാടി കൾക്ക് നേതൃത്വം നൽകി. സുഹറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സാഹിർ പുത്തൻ പുരക്കൽ സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മധുര സ്മരണ യിൽ സർ സയ്യിദ് കോളേജ് സഹ പാഠി സംഗമം

April 1st, 2019

sir-sayyid-college-alumnae-2019-ePathram
അബുദാബി : കണ്ണൂർ തളിപ്പറമ്പ‌് സർ സയ്യിദ് കോളേജ് 1996 പ്രീ ഡിഗ്രി ബാച്ചി ന്റെ ഒത്തു ചേരൽ അബു ദാബി യിൽ നടന്നു. കോർണിഷ‌് ഹെറി റ്റേജ‌് പാർക്കിൽ ഒരു ക്കിയ പരി പാടി, ഇരുപത്തി രണ്ട് വർഷ ത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി.

പ്രീഡിഗ്രി പഠന ത്തിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്ക‌്   ചേക്കേറിയ വരില്‍ ചിലര്‍ അബു ദാബി യില്‍ ഒത്തു കൂടു കയും വാട്സാപ്പ് – ഫേയ്സ് ബുക്ക് ഗ്രൂപ്പു കളി ലൂടെ പഴയ കാല സഹ പാഠി കളെ കണ്ടെത്തി വീണ്ടും  ഒത്തു ചേര്‍ ന്നതും സംഗമം സംഘടി പ്പിച്ചതും.

kannur-sir-sayyid-college-alumnae-abudhabi-ePathram

കോളേജ് കാല ഘട്ടത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്കി നായി സർ സയ്യിദ് കോളേജ് അങ്കണ ത്തില്‍, 2019 ആഗസ്റ്റ് 18 ന‌് വിപുല മായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടി പ്പിക്കാൻ തീരുമാനിച്ചു. ഈ ചടങ്ങില്‍ വെച്ച് ആദ്യ കാല അദ്ധ്യാ പകരെ ആദരിക്കും.

കോളേജിലെ നിർദ്ധന വിദ്യാർ ത്ഥി കൾക്ക‌് സ‌്കോളർ ഷിപ്പ‌് നൽകാനും മിടുക്ക രായ വിദ്യാർത്ഥി കളെ കണ്ടെ ത്തി പ്രോല്‍ സാഹ നങ്ങള്‍ നല്‍കു വാനും വരും വര്‍ഷ ങ്ങളിലും കോളേജിൽ വച്ച‌് സംഗമം നടത്താനും കൂട്ടായ്മ തീരു മാനിച്ചു.

കെ. പി. സിദ്ദീഖ‌് ചൂട്ടാട‌്, തൻവീർ തളിമ്പറമ്പ‌, ഇർഷാദ‌് പള്ളിക്കുന്ന‌് തുടങ്ങി യവർ കൂട്ടായ്മ ക്കു നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടോർമ്മ കളി ലൂടെ ‘കോഴി ക്കോടൻ ഫെസ്റ്റ്’ അബു ദാബി യില്‍

March 25th, 2019

calicut-kmcc-kozhikkodan-fest-2019-ePathram

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി സംഘടി പ്പി ക്കുന്ന ‘കോഴി ക്കോടൻ ഫെസ്റ്റ്’ മാർച്ച് 29 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.

നാടോർമ്മ കളിലൂടെ സഞ്ചരി ക്കു വാനും ക്കാനും നാടി ന്റെ പൈതൃകവും ചരിത്രവും സംസ്കാര വും ഉത്സവ ങ്ങളും ആഘോഷ ങ്ങളും കല കളും രുചി ക്കൂട്ടു കളും പുതു തല മുറക്കും പ്രവാസ ഭൂമികക്കും പരി ചയ പ്പെടു ത്തുവാന്‍ ഇതു സഹായിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

വിവിധ മത്സര പരി പാടി കൾ, വനിത കൾ ക്കായി കുക്കറി – ഭക്ഷ്യ വിഭ മത്സരം, പഴയ കാലത്തെ അനു സ്മരി പ്പിക്കുന്ന കച്ചവട സ്ഥാപ ന ങ്ങൾ, മൈലാഞ്ചി, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, കളരി പയറ്റ്, തെയ്യം, ഗസല്‍, തെരുവു മാജിക്, കുട്ടി കളു ടെ വിവിധ കലാ പരി പാടി കള്‍, നൃത്ത നൃത്യങ്ങള്‍, സംഗീത മേള കള്‍ എന്നിവ ‘കോഴി ക്കോടൻ ഫെസ്റ്റ്’ വര്‍ണ്ണാഭ മാക്കും.

നവാസ് പാലേരി യും സംഘവും അവതരി പ്പിക്കുന്ന കോഴിക്കോടി ന്റെ സംസ്കാരവും കല കളും പ്രവാസ ലോക ത്ത് പുന രാവി ഷ്കരി ച്ചു കൊണ്ടുള്ള’ശേഷം മുഖ ദാവില്‍’ എന്ന പ്രോഗ്രാം കോഴി ക്കോടൻ ഫെസ്റ്റ് കൂടുതല്‍ ആകര്‍ഷകമാക്കും.

abu-dhabi-calicut-kmcc-press-meet-ePathram

സാമൂഹ്യ – സേവന രംഗത്തും ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലും വ്യക്ത മായ ചലന ങ്ങൾ സൃഷ്ടിച്ചു കൊണ്ട് അബു ദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുന്നേറു കയാണ്.

കോഴി ക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഓപ്പൺ ഹാർട്ട് തിയ്യേറ്റർ, വിവാഹം സ്വപ്ന മായി രുന്ന യുവതീ യുവാ ക്കൾ ക്കുളള മംഗല്യ മധുരം പദ്ധതി, ജാർ ഖണ്ഡിലെ ഇരുപത്തി അഞ്ചോളം ഗ്രാമ ങ്ങളിൽ കുടി വെള്ള പദ്ധതി, നിർദ്ധന കുടും ബങ്ങൾ ക്കുളള റേഷൻ പദ്ധതി, ബൈത്തുർ റഹ്മ ഭവന നിർമ്മാണം, കെ. എം. സി. സി.  അംഗ ങ്ങൾ ക്കാ യുള്ള ക്ഷേമ പദ്ധതി കൾ തുടങ്ങിയ സേവന പ്രവർ ത്തന ങ്ങൾ ജില്ലാ കെ. എം. സി. സി. നടപ്പി ലാക്കി ക്കഴി ഞ്ഞു എന്നും നിര വധി ജീവ കാരുണ്യ പ്രവർ ത്തന ങ്ങൾ ഭാവി പദ്ധതി കളായി ഒരു ങ്ങുന്നു എന്നും  ഭാര വാഹി കൾ വ്യക്ത മാക്കി.

വാർത്താ സമ്മേളനത്തിൽ അഹല്യ ആശുപത്രി സീനി യർ മാനേജർ സൂരജ് പ്രഭാകർ, ജിജോ ആൻറണി, ഭാര വാഹി കളായ യു. അബ്ദുല്ല ഫാറൂഖി, ആലി ക്കോയ, അബ്ദുൽ ബാസിത് കായ ക്കണ്ടി, അഷ്‌റഫ്, നൌഷാദ് കൊയി ലാണ്ടി, ജാഫർ തങ്ങൾ വരയലിൽ തുടങ്ങി യവര്‍ സംബന്ധിച്ചു.

 

Tag :  കെ. എം. സി. സി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൺസോൾ ചാവ ക്കാട് : ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി രൂപ വൽക്കരിച്ചു

March 24th, 2019

chavakkad-console-medical-trust-hakkim-imbark-ePathram
ദുബായ് : ചാവക്കാട് താലൂക്ക് അടിസ്ഥാന ത്തില്‍ പ്രവ ര്‍ ത്തി ക്കുന്ന കൺസോൾ മെഡി ക്കൽ ട്രസ്റ്റ്‌ പ്രവർ ത്തക രുടെ കൂട്ടായ്മ ദുബായിൽ രൂപീകരിച്ചു.

നിർദ്ധനരായ വൃക്ക രോഗി കൾക്ക് സൗജന്യ മായി ഡയാ ലിസിസും അനുബന്ധ ചികി ത്സയും ബോധ വത്ക രണ ക്ലാസ്സു കളും നൽകി വരുന്ന കൂട്ടായ്മയാണ് ചാവ ക്കാട് കേന്ദ്ര മായി പ്രവർ ത്തി ക്കുന്ന കൺ സോൾ.

ദുബായ് എവർ ഫൈൻ റസ്റ്റോറ ന്റിൽ ചേർന്ന യോഗ ത്തില്‍ യു. എ. ഇ. കോഡി നേറ്റർ മുബാറക് ഇംബാർക്ക് അദ്ധ്യ ക്ഷത വഹിച്ചു.

മുഖ്യ അതിഥി ആയി എത്തി ച്ചേർന്ന കൺ സോൾ ഗ്ലോബൽ കോഡി നേറ്റർ ഹക്കീം ഇംബാർക്ക് കൺ സോളി ന്റെ പ്രവർത്തന ങ്ങളെ കുറിച്ച് വിശദീ കരി ക്കുകയും ചെയ്തു.

chavakkad-console-dubai-committee-mubarak-imbark-ePathram

ദുബായ് – നോർത്തേൺ എമിരേറ്റ്സ് കമ്മിറ്റി യുടെ ഭാര വാഹി കളായി ആഷിഫ് റഹ്‌മാൻ (പ്രസിഡണ്ട്), സുനിൽ കൊച്ചൻ (വൈസ് പ്രസി ഡണ്ട്), അബ്ദുൽ റഹ്‌മാൻ ഇ. പി. ( ജനറൽ സെക്ര ട്ടറി), ഷാജ ഹാൻ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസൽ താമരത്ത് (ട്രഷറർ), ഹാറൂൺ അസീസ് (ജോയിന്റ് ട്രഷറർ), സാദിഖലി (കൺ വീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, നമ്മൾ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാര വാഹി കളായ അബൂബക്കർ, ഷാജി എം. അലി, അഭിരാജ് പൊന്നരാ ശ്ശേരി, ബ്ലഡ്‌ ഡോണേ ഴ്സ് ഫോറം കേരള കോഡി നേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസികളിലെ ഹൃ​ദ​യ ആരോ​ഗ്യം : ബോ​ധ​ വ​ത്​​ക​ര​ണ​ ത്തി​ന്നായി​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു
Next »Next Page » നാടോർമ്മ കളി ലൂടെ ‘കോഴി ക്കോടൻ ഫെസ്റ്റ്’ അബു ദാബി യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine