ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ

October 30th, 2019

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടി പ്പിക്കുന്ന യു. എ. ഇ. തല യുവജനോത്സവം  2019 നവംബർ 7, 8, 9 തീയ്യതി കളിൽ നടക്കും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

india-social-center-youth-festival-2019-ePathram

അഞ്ചു വേദി കളിലായി 21 വിഭാഗ ങ്ങളില്‍ നട ക്കുന്ന മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്നും 18 വയസ്സിന് താഴെ യുള്ള അഞ്ഞൂ റോളം വിദ്യാർത്ഥികള്‍ കല യുടെ മാമാങ്ക ത്തില്‍ മാറ്റുരക്കും.

ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, കഥക്, ഒഡിസി, സെമി ക്ലാസ്സി ക്കൽ ഡാൻസ് എന്നിവയും പ്രാദേ ശിക നാടോടി നൃത്തം, കൂറ്റാതെ സംഗീത വിഭാ ഗങ്ങ ളി ലായി ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതം, ലളിത സംഗീതം, കരോക്കെ, സിനിമാ സംഗീതം, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളി ലാണ് മത്സരം.

വ്യക്തിഗത സമ്മാനങ്ങൾക്കുപുറമേ, കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐ. എസ്. സി. പ്രതിഭ 2019, ഐ. എസ്. സി. തിലക് 2019 എന്നിവ സമ്മാനിക്കും.

സ്‌കൂളു കളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ വഴി യോ വെബ്‌ സൈറ്റി ലൂടെ യോ രജിസ്റ്റർ ചെയ്യാവു ന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗ്രാമ്യം വടം വലി മത്സരം : മലബാർ ടീം ജേതാക്കൾ

October 30th, 2019

അബുദാബി : കാസർഗോഡ് ജില്ലയിലെ കൊളത്തൂർ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗ്രാമ്യം’ദുബായ് സ്കോളേഴ്‌സ് പ്രൈവറ്റ് സ്കൂളിൽ വിപുലമായ രീതി യില്‍ സംഘടിപ്പിച്ച ‘കമ്പപ്പോര്’സംസ്ഥാന റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ്യം കമ്പപ്പോര് മത്സര ത്തിൽ മലബാർ വടം വലി ടീം ഒന്നാം സ്ഥാനം നേടി. ഗ്രാമ്യം കൊളത്തൂർ രണ്ടാം സ്ഥാന വും റെഡ് സ്റ്റാര്‍ മുക്കൂട് മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

സംഘാടക സമിതി ചെയർമാൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം രക്ഷാധി കാരി കളായ വി. നാരായണൻ നായർ, മുരളീ ധരൻ നമ്പ്യാർ, ഗ്രാമ്യം പ്രസി ഡണ്ട് മണി നായർ, ഗ്രാമ്യം ചെയർമാൻ അശോക് കുമാർ, സംഘാടക സമിതി വൈസ് ചെയർ മാൻ വേണു ഗോപാൽ പാല ക്കൽ, കൺ വീനർ കൃഷ്ണ കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനേശ് മുങ്ങത്ത് എന്നിവർ സംസാരിച്ചു. ഡോക്ടർ മണി കണ്ഠൻ മേലത്തു, മാത്തുക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

October 28th, 2019

edappal-porookkara-pravasi-uae-koottayma-family-meet-ePathram
അജ്മാന്‍ : എടപ്പാള്‍ പൊറൂക്കര നിവാസി കളുടെ യു. എ. ഇ. യിലെ സൗഹൃദ കൂട്ടായ്മ ‘പൊറൂക്കര പ്രവാസി ഫാമിലി’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു. പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലി ക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.

പൊറൂക്കര പ്രവാസി ഫാമിലി കമ്മിറ്റി സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗത വും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു. അംഗ ങ്ങളുടെ വിവിധ കലാ പരി പാടി കളും സൗഹൃദ മത്സര ങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനങ്ങളും നല്‍കി.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്ലറ പ്രവാസി കൂട്ടായ്മ ‘ഓണം ഫെസ്റ്റ്’ സംഘടിപ്പിച്ചു

October 14th, 2019

uae-kallara-pravasi-association-ePathram
ഷാർജ : തിരുവനന്തപുരം ജില്ലയിലെ കല്ലറ നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘കല്ലറ പ്രവാസി അസ്സോസ്സിയേഷന്‍ (കെ. പി. എ.)’ വിവിധ പരിപാടിക ളോടെ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. റോയൽ ഫർണിച്ചർ ചെയർ മാന്‍ സുഗതൻ ആഘോഷ പരി പാടി കളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.

കെ. പി. എ. പ്രസിഡണ്ട് സന്തോഷ് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് സ്വാഗത വും രക്ഷാധികാരി സുരേഷ് കൃഷ്ണ ഓണ സന്ദേശവും നൽകി. അനിൽ, സജീർ കോട്ടൂർ, ഹർഷ കുമാർ, നവാസ്, അന്‍വര്‍ ബൈജു, ബിജു ശ്രീഗംഗ, ഷാജി, ഹലീം, റഹിം കല്ലറ, അജി റോയ് എന്നി വർ ആശംസകൾ നേർന്നു. ജിനു കല്ലറ, ലാൽ കോട്ടൂർ, ഷാൻ റോയൽ, അജിത് കല്ലറ തുടങ്ങിയ വർ പരിപാടികൾക്ക് നേതൃത്വം നൽകി.

kallara-pravasi-uae-meet-2019-ePathram

തങ്ങളുടെ മേഖലയില്‍ പ്രവാസ ലോക ത്ത് വിശിഷ്ട സേവനങ്ങള്‍ ചെയ്ത് ശ്രദ്ധേയ രായ ഷാർജാ ഇന്ത്യൻ അസ്സോ സ്സിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺ സൺ, റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, ഹാഷിം, അയ്യൂബ്, റാഫി മതിര, വഹാബ്, തൗഫീഖ് കല്ലറ, ഉമേഷ് കണ്ണൂർ, ഷിബു കല്ലറ എന്നിവരെ ആദരിച്ചു.

പ്രശസ്ത ഗായകരായ ലേഖ അജയ്, ഷിബു കല്ലറ എന്നി വർ നേതൃത്വം നൽ കിയ ഗാന മേള, ബിനു, കമൽ, ചേക്ക് രാജീവ്, തൗഫീഖ് കല്ലറ, നാൻസി എന്നീ ടെലി വിഷൻ താര ങ്ങൾ അണി നിരന്ന കോമഡി ഷോ എന്നിവ അരങ്ങേറി.

sameer-kallara-at-pravasi-onam-fest-2019-ePathram

ഓണ സദ്യ, തിരുവാതിര ക്കളി, മാവേലി എഴുന്ന ള്ളത്ത്, അംഗ ങ്ങളുടെ വിവിധ കലാ പരി പാടി കൾ എന്നിവ യെല്ലാം ഓണാ ഘോഷങ്ങൾക്ക് മാറ്റു കൂട്ടി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക വ്യവസായ രംഗ ങ്ങ ളിലെ പ്രമു ഖർ ഓണാ ഘോഷ പരി പാടി യിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 
Next »Next Page » നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine