പ്രബന്ധ രചനാ മല്‍സരം : ‘സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം’

November 11th, 2013

അബുദാബി : ഐ. എം. സി. സി. യുടെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ “സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം ” എന്ന വിഷയം ആസ്പദ മാക്കി പ്രബന്ധ രചനാ മല്‍സരം സംഘടിപ്പിക്കുന്നു.

ഒന്നാം സ്ഥാനം നേടുന്ന വര്‍ക്ക് സ്വര്‍ണ്ണ മെഡലും,രണ്ടും, മൂന്നും സ്ഥാനം നേടുന്ന വര്‍ക്ക് ആകര്‍ഷക മായ മറ്റു സമ്മാന ങ്ങളും നല്‍കു ന്നതാണ്. മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ പ്രബന്ധ ങ്ങള്‍ ഡിസംബര്‍ 5 നകം ‘ഷമീം ബേക്കല്‍, പോസ്റ്റ് ബോക്സ് “ 71688, അബുദാബി. എന്ന മേല്‍ വിലാസ ത്തിലോ shamimpremier at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ അയക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 78 64 665,050 860 63 65, 050 32 32 134 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെണ്മ കുടുംബ സംഗമം വെള്ളിയാഴ്ച

November 6th, 2013

logo-venma-uae-ePathram
അബുദാബി : തിരുവനന്തപുരം വെഞ്ഞാറമൂട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ വെണ്മ യുടെ ‘കുടുംബ സംഗമം’ നവംബര്‍ 8 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മുസഫ യിലെ അബുദാബി മലയാളീ സമാജം അങ്കണ ത്തില്‍ നടക്കും.

ഓണം ഈദ്‌ ആഘോഷ ങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന കുടുംബ സംഗമ ത്തിലേക്ക് യു. എ.ഇ. യിലെ വെഞ്ഞാറമൂട് സ്വദേശികളെ ക്ഷണി ക്കുന്നതായി ഭാര വാഹി കള്‍ അറിയിച്ചു. വെണ്മ കുടുംബാംഗ ങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മല്‍സര ങ്ങളും കലാ പരിപാടി കളും സംഘടിപ്പിക്കും.

വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍ വെഞ്ഞാറമൂട് – 050 566 38 17

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളോത്സവം സമാപിച്ചു

November 4th, 2013

kalabhavan-jenson-with-fire-dance-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. മൂന്നു ദിവസ ങ്ങളിലായി നടന്ന പരിപാടി യില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി.

കേരളോത്സവ ത്തിലെ പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായ കിയ കാര്‍ കൊല്‍ക്കത്ത സ്വദേശി ബിശ്വജിത്ത് ദാസിന് ലഭിച്ചു. പ്രവീണ്‍, അനി വിജയന്‍ വി. എന്നിവര്‍ രണ്ടും മൂന്നും സമ്മാന ങ്ങള്‍ നേടി.

നടനും യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജറു മായ കെ. കെ. മൊയ്തീന്‍കോയ യാണ് ആദ്യ നറുക്കെടുത്തത്. തുടര്‍ന്നുള്ള അമ്പതോളം സമ്മാന ങ്ങള്‍ക്കുള്ള നറുക്കെടുപ്പും കൂടെ നടന്നു. വിവിധ അമേച്വര്‍ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവ പ്പെട്ടത്.

നൃത്ത സംവിധായകനും നിരവധി കോമഡി മ്യൂസിക്‌ ആല്‍ബ ങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റിക് ഡാന്‍സര്‍ കലാഭവന്‍ ജെൻസണ്‍ (ജെന്‍സണ്‍ ജോയ്) നേതൃത്വം നല്കിയ ഫയര്‍ ഡാന്‍സ്‌ അബുദാബി യിലെ കലാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു.

ഹന ഷെഫീര്‍ അവതരിപ്പിച്ച മാജിക്‌ഷോ, ഒപ്പന, സംഘ നൃത്തം, ദഫ്മുട്ട് , മാപ്പിള പ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനവും മേളയ്ക്ക് മാറ്റു കൂട്ടി.
പത്തോളം സ്‌കൂളിലെ കുട്ടികളാണ് മേള യില്‍ പങ്കെടുത്തത്.

യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസുവും സെക്രട്ടറി ബി. ജയകുമാറും മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം 2013

November 2nd, 2013

അബുദാബി : നാടിന്റെ ഉത്സവ ഓര്‍മകളു ണര്‍ത്തി അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കേരളോത്സവ ത്തിന് തുടക്ക മായി. ശിങ്കാരി മേളം, കാവടിയാട്ടം, തെയ്യം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഘോഷയാത്ര യോടെ ആരംഭിച്ച കേരളോത്സവം മൂന്ന് ദിവസ ങ്ങളിലായി ട്ടാണ് നടക്കുന്നത്.

ജമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ്ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ജയ കുമാര്‍ സ്വാഗതം പറഞ്ഞു.

മാജിക്‌ഷോ, ഒപ്പന, വയലിന്‍, സംഘ നൃത്തം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ മൂന്ന് ദിവസ ങ്ങളിലായി നടക്കും.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, വിവിധ കളികള്‍, സോളാര്‍ എനര്‍ജി പ്രദര്‍ശനം, ലേലം വിളി തുടങ്ങി ദിവസേനെ വാച്ച് അടക്കം വിവിധ സമ്മാന ങ്ങള്‍ നല്‍കുന്ന ലക്കി കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ട്.

കേരളോത്സവം നടക്കുന്ന കെ. എസ്. സി. അങ്കണ ത്തിലേക്കുള്ള പ്രവേശന കൂപ്പണ്‍, അവസാന ദിവസ മായ നവംബര്‍ 2 നു നറുക്ക് എടുത്തു ഒന്നാം സമ്മാനം ‘കിയ’ കാറും മറ്റു ആകർഷണീയ അമ്പത് സമ്മാന ങ്ങളും നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളോത്സവം 2013 കെ എസ് സി യില്‍

October 31st, 2013

അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 31 നവംബർ 1, 2 തിയ്യതി കളിലായി കെ എസ് സി അങ്കണത്തിൽ വെച്ച് കേരളോത്സവം 2013 സംഘടിപ്പിക്കുന്നു.

ഭക്ഷണ ശാലകൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര പ്രദര്‍ശനം, സോളാർ എനർജി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, മാജിക് ഷോ തുടങ്ങി വിവിധ കലാ പരിപാടി കളും നടക്കും.

സമാപന ദിവസ ത്തിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കിയ കാര്‍ നല്‍കും. മൂന്നു ദിവസവും വൈകീട്ട് 6. 30 മുതല്‍ വൈകീട്ട് 11 മണി വരെ യായിരിക്കും പരിപാടികള്‍ നടക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ മെമ്പേഴ്‌സ് മീറ്റ് നവംബര്‍ 2 ന്
Next »Next Page » അറബിക് ഫോർ ‍ ഇംഗ്ലീഷ് സ്കൂള്‍സ് പ്രകാശനം ചെയ്തു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine