പശ്ചിമഘട്ട സംരക്ഷണ ത്തിനു ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം

December 22nd, 2013

ഷാര്‍ജ : പശ്ചിമ ഘട്ടം സംരക്ഷിക്ക പ്പെടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കു ന്നതിനും മാധവ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട് ഗ്രാമ തല ങ്ങളിൽ ചർച്ച ചെയ്തു കൊണ്ട് നടപ്പി ലാക്കുക യാണ് അഭികാമ്യം എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രീനിങ്ങ് പ്രോഗ്രാം ഓണറബിൾ കൺസൾട്ടന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടു മായ പ്രൊഫ. ടി. പി. ശ്രീധരൻ പറഞ്ഞു.

മാധവ ഗാഡ്ഗിൽ സമർപ്പിച്ച 510 പേജുള്ള പശ്ചിമ ഘട്ട ഇക്കോളജി എക്സ്പർട് പാനൽ റിപ്പോർട്ട് പശ്ചിമ ഘട്ട ത്തിലെ ജീവ ജാല ങ്ങളെയും അതിനെ ആശ്രയിക്കുന്ന ജന ങ്ങളെയും സംരക്ഷിക്കുന്ന തിനും വേണ്ട നിർദേശ ങ്ങൾ മാത്ര മാണ് ഉള്ളത്. സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കണം എന്ന് പറയുന്ന റിപ്പോർട്ട് കർഷ കർക്ക് എതിരല്ല.

പരിസ്ഥിതി സംരക്ഷണ ത്തിനു വിരുദ്ധ മായ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളി ക്കളയുകയും ചർച്ച കളിലൂടെയും സോഷ്യൽ ഓഡിറ്റു കളിലൂടെയും ഗാഡ്ഗിൽ കമ്മറ്റി നിർദേശ ങ്ങൾ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാർജ യിൽ സംഘടിപ്പിച്ച ‘എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പി ലാക്കണം’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അഫ്സൽ, ശിവപ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മനോജ്കുമാർ മോഡറേറ്റര്‍ ആയിരുന്നു. അരുൺ പരവൂർ സ്വാഗതവും കെ. എം. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

December 16th, 2013

thottavadi-prasakthi-environmental-camp-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ  ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.

കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ്‌ നായർ : 050 – 799 67 59

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘എക്സ്പോ – ഇഫിയ 2013 – 14’

November 13th, 2013

efia-expo-2013-emirates-future-academy-ePathram
അബുദാബി : മുസ്സഫ യിലെ എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർ നാഷണൽ അക്കാദമിയിൽ സംഘടിപ്പിച്ച ‘എക്സ്പോ – ഇഫിയ 2013 – 14‘ എന്ന സയൻസ് എക്സിബിഷൻ വിദ്യാര്‍ത്ഥി കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കളുടെ ശാസ്ത്ര വൈഭവം പ്രകടമായ എക്സ്പോ യില്‍ ശാസ്ത്ര പ്രദര്‍ശന ത്തോടൊപ്പം തന്നെ കലയും സാഹിത്യവും സമൂഹ്യ പാഠ വും സമന്വയിപ്പിച്ചിരുന്നു.

ഒട്ടനവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇഫിയാ യില്‍ മലയാ‍ള ഭാഷ യേയും സാഹിത്യ ത്തേയും സംസ്കാര ത്തേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന തിനായി പ്രത്യേക പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍ക്കൊള്ളി ച്ചിരുന്നു. വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു കൂട്ടായ്മയിലൂടെ യാണ് ഇത്രയും വിപുലമായ ഈ ശാസ്ത്ര പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യന്റെ നാഡീ വ്യൂഹം, ജല സേചന സംവിധാനം, മഴവെള്ള സംഭരണം, കാറ്റാറ്റി യന്ത്രം, വൈദ്യുതി ഉല്പാദനം, അഗ്നിപര്‍വ്വതം, റോബോട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ ഒരുക്കി യിരുന്നു.

എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് എക്സ്പോ ഇഫിയ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിബാന്ധി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അദ്ധ്യാപകരും പരിപാടികല്‍ക്കു നേതൃത്വം നല്‍കി. സജി ഉമ്മന്‍, രവി സമ്പത്ത്, സാമുവല്‍ ആലേയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രകൃതി യുമായി ഇണങ്ങി ചേര്‍ന്ന് സമ്മര്‍ ക്യാമ്പിലെ കുരുന്നുകള്‍

August 31st, 2013

samajam-tree-in-summer-camp-2013-ePathram
അബുദാബി : പുതിയ തലമുറയെ പ്രകൃതി യുമായി കൂടുതൽ അടുപ്പി ക്കുന്നതിനു വേണ്ടി അബുദാബി മലയാളി സമാജം നടത്തുന്ന ശ്രമം ശ്രദ്ധേയ മാകുന്നു. സമ്മർ അങ്കണ ത്തില്‍ കുട്ടികളുടെ സ്വന്തം പേരിൽ ത്തന്നെ അവരെ കൊണ്ട് വൃക്ഷ തൈകൾ നടീച്ച് വളർത്തുന്ന വ്യത്യസ്ത രീതിയാണ് ഇങ്ങിനെ ശ്രദ്ധേയമായത്.

കഴിഞ്ഞ വര്‍ഷം ക്യാമ്പില്‍ പങ്കെടുത്ത ഓരോ കുട്ടി യുടെയും പേരില്‍ നട്ട മരത്തൈകള്‍ ഒരു വര്‍ഷ ത്തിലധികം നട്ടു നനച്ചതോടെ കുട്ടികളേ ക്കാള്‍ ഉയരം വെച്ചു.

malayalee-samajam-summer-camp-tree-plantation-ePathram

മര ങ്ങള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് നല്‍കി ഈ കുട്ടികള്‍ വളര്‍ത്തുക യാണ്. നാടിനെയും സംസ്കാരത്തെയും അറിയാനും കുട്ടികള്‍ക്ക് ക്യാമ്പിലൂടെ അവസരം ഒരുക്കിയിട്ടുണ്ട്.

നാടന്‍ പാട്ടുകള്‍, കവിതകള്‍, കഥ പറച്ചില്‍, നാടകം, ചിത്രരചന, ശില്‍പ നിര്‍മാണം തുടങ്ങിയവയില്‍ എല്ലാം പരിശീലനം നല്‍കുന്നുണ്ട്.

വേനലവധി ക്കാലത്ത് നാട്ടിലേക്ക് പോകാതെ ഫ്ലാറ്റു കളിലെ നാല് ചുമരു കള്‍ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ വിവിധ കഴിവു കളെ വളര്‍ത്തി എടുക്കാനും കൂടിയാണ് സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പി ക്കുന്നത്.

ഈ വര്‍ഷവും ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത് നാട്ടില്‍ നിന്നും എത്തിയ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഇബ്രാഹിം ബാദുഷയും അനിമേറ്റര്‍ ജിനേഷ്‌ കുമാറുമാണ്.

നാടന്‍ കളികളും നാടന്‍ പാട്ടുകളും കഥയും കവിതയുമായി നൂറോളം കുട്ടികള്‍ സെപ്തംബര്‍ 6 വരെ മുസ്സഫ യിലെ സമാജം അങ്കണം സജീവമാക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

August 21st, 2013

uae-no-smoking-zone-ePathram
ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.

വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.

ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

20 of 311019202130»|

« Previous Page« Previous « ഗതാഗത സുരക്ഷാ കാമ്പയിന്‍ 30 ലക്ഷം പേരിലേക്കെത്തിച്ചു
Next »Next Page » നിവേദക സംഘം ഡല്‍ഹിക്ക് »



  • സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം
  • ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന്
  • ലുലു ഹൈപ്പർ മാർക്കറ്റ് റബ്ദാന്‍ മാളില്‍ തുറന്നു
  • കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു
  • മൈൻഡ് & മ്യൂസിക് ഇവന്‍റ് : സ്വാഗത സംഘം രൂപീകരിച്ചു
  • ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ഫെബ്രുവരി നാലു മുതല്‍
  • രക്തം ദാനം ചെയ്ത് തവക്കല്‍ ടൈപ്പിംഗ് ഗ്രൂപ്പ് ജീവനക്കാര്‍
  • ലുലു ഇന്ത്യാ ഉത്സവ് 2023 : 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം
  • മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്
  • മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു
  • ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു
  • അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
  • ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു
  • 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി
  • സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍
  • ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
  • ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം
  • ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍ നാഷണൽ മീഡിയ ഓഫീസ് ചെയർമാന്‍
  • ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല
  • തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine