
അൽ ഐൻ : മാർത്തോമാ ഇടവകയുടെ കൊയ്ത്തുത്സവവും സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും അൽ ഐൻ മസ്യാദിലെ ദേവാലയ അങ്കണത്തിൽ 2025 ജനുവരി 18 ശനിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചര മണി മുതലാണ് കൊയ്ത്തുത്സവം പരിപാടികൾ തുടക്കമാവുക.
കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവ്വഹിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ അടക്കമുള്ള ജന സമൂഹം എത്തിച്ചേരുന്ന കൊയ്ത്തുത്സവത്തിൽ സംഗീത സന്ധ്യയും ഇടവകാംഗ ങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും നാടൻ ഭക്ഷണ സാധനങ്ങൾ, തട്ടു കടകൾ, മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും മുഖ്യ ആകർഷകങ്ങളാണ്.
ഇടവക വികാരി റവ. അനീഷ് പി അലക്സ്, ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ് ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ തോമസ് പി ഐപ്പ് (സ്പോൺസർ ഷിപ്പ്), ജിജു ഏബ്രഹാം ജോർജ്ജ് (പ്രോഗ്രാം), അനീഷ് സംബാഷ് ജേക്കബ് (പബ്ളിസിറ്റി), സ്കറിയ ഏബ്രഹാം, റിനി സ്കറിയ, സിനു ജോയി, ബിനു സഖറിയ (ഫുഡ്), വൽസ സ്കറിയ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ (ലൈറ്റ്സ് & സൗണ്ട്സ്), ക്രിസ്റ്റീന മാത്യൂ, ലിജു വർഗീസ് ഉമ്മൻ(ഗെയിംസ്), സൂസൻ ബാബു(മെഡിക്കൽ എയ്ഡ്), ഏബ്രഹാം മാമ്മൻ (ഫസ്റ്റ് ഫ്രൂട്ട്) എന്നിവരുടെ നേതൃത്വത്തിൽ കൊയ്‌ത്തുത്സവ ത്തിൻ്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.



































