അബുദാബി : ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവം നവംബർ 24 ഞായറാഴ്ച മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 :30 നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ കൊയ്ത്തുത്സവം അരങ്ങേറുക. വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.
പ്രശസ്ത പിന്നണി ഗായകർ ഇമ്മാനുവേൽ ഹെന്റി, അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ‘സ്നേഹ താളം’ അരങ്ങേറും.
കേരളത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും ലൈവ് തട്ടുകടകളും അടക്കം 52 ഭക്ഷണ സ്റ്റാളുകൾ ഒരുക്കി യുള്ള ഭക്ഷ്യ മേള യാണ് പ്രധാന ആകർഷണം.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: harvest-fest, mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം, സംഗീതം