പ്രവാസികളുടെ സ്വത്ത് സംരക്ഷണം : എൻ. ആർ. ഐ. കമ്മിഷൻ രൂപികരിക്കും എന്ന് മന്ത്രി കെ. സി. ജോസഫ്

September 19th, 2015

norka-minister-kc-joseph-with-abudhabi-media-ePathram
അബുദാബി : പ്രവാസികളുടെ നാട്ടിലെ സ്വത്തിനും വസ്തു ക്കള്‍ക്കും സംരക്ഷണം നല്‍കുന്ന തിന് നിയമ പരമായി അധികാര മുള്ള എൻ. ആർ. ഐ. കമ്മിഷൻ രൂപീകരി ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗതി യിലാണെന്നു നോർക്ക വകുപ്പു മന്ത്രി കെ. സി. ജോസഫ് അബുദാബി യിൽ പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മുഖാമുഖ ത്തിൽ പങ്കെടുത്തു സംസാരി ക്കുക യായിരുന്നു മന്ത്രി കെ. സി. ജോസഫ്.

എൻ. ആർ. ഐ. കമ്മിഷൻ നിലവിൽ വരുന്ന തോടെ പ്രശ്നങ്ങൾക്ക് പെട്ടെന്നു തന്നെ പരിഹാരം ഉണ്ടാവും. കരട് ബില്‍ അംഗീകരിച്ച് നിയമ വകുപ്പിന് നല്‍കി യിരിക്കുക യാണ്. നിയമ വകുപ്പിന്റെ പരിശോധന യ്ക്കു ശേഷം ഓർഡിനൻസ് ഇറക്കാനാകും. പ്രവാസി കളുടെ വസ്തു വകകൾ മറ്റു ള്ളവർ കയ്യട ക്കുന്നതും അന്യാധീന പ്പെടുന്ന തുമായ പരാതി കളില്‍ പോലീസിന്റെ അന്വേഷണം കാല താമസ മുണ്ടാ ക്കുന്നു. അത് കൊണ്ടാണ് കമ്മീഷന്‍ രൂപീകരി ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യ ങ്ങളി ലേക്കുള്ള നഴ്സിംഗ് റിക്രൂട്ട് മെന്റിലെ ചൂഷണം തടയാ നാണ് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധ മാക്കുകയും ഇ – മൈഗ്രേറ്റ് സംവിധാനം നടപ്പാക്കു കയും ചെയ്തത്. എന്നാൽ റിക്രൂട്ട്‌മെന്റിന് ഏര്‍പെ ടുത്തിയ നിയന്ത്രണ ങ്ങള്‍ കഴിഞ്ഞ നാല് മാസത്തെ അനുഭവ ത്തില്‍ പുനർ ചിന്തനം ആവശ്യ മാണെ ന്നാണ് മനസ്സി ലാക്കുന്നു. വിദേശ രാജ്യ ങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിച്ചതാണ് കേരള സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്ന തിനും കേന്ദ്ര സര്‍ക്കാര്‍ നിയമമായി അംഗീകരി ക്കുവാനും കാരണം. നിലവിലെ നിയമം അനുസരിച്ച് വിദേശ രാജ്യ ങ്ങളിലെ ആശു പത്രി കളില്‍ നഴ്‌സു മാരെ ആവശ്യ മുണ്ടെങ്കില്‍ ഇ – മൈഗ്രേഷന്‍ രജിസ്റ്റര്‍ ചെയ്യണം.

എന്നാൽ ഇത്തരം നടപടി ക്രമംങ്ങൾ ആവശ്യ മില്ലാത്ത ഇതര രാജ്യ ങ്ങളിലെ തൊഴി ലാളികളെ ജോലിക്ക് കൊണ്ട് വരാനാണ് തൊഴിൽ ദാതാക്കൾക്കും താല്പര്യം. ഇത് നമ്മുടെ നാട്ടു കാർക്ക്‌ ജോലി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ആയതിനാൽ നിയന്ത്രണ ങ്ങളില്‍ ആവശ്യ മായ മാറ്റം വരുത്തണം.

പത്ത് വര്‍ഷ ങ്ങളായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസി കള്‍ക്ക് നാട്ടിലേക്ക് എത്താന്‍ ഫ്രീ വിമാന ടിക്കറ്റ് നോര്‍ക്ക നല്‍കും. ആദ്യഘട്ട ത്തില്‍ പത്തു വര്‍ഷ മായിട്ടും നാട്ടില്‍ പോകാൻ കഴിയാത്ത വർക്കും പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാ ക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിൽ എത്താൻ അവസരം ഒരുക്കുക. എയര്‍ കേരള കൈ വിട്ടിട്ടില്ല എന്നും സര്‍ക്കാറിന്റെ സജീവ പരിഗണന യിൽ ആണെന്നും മന്ത്രി സൂചിപ്പിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ജോണി തോമസ്‌, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

* ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസികളുടെ സ്വത്ത് സംരക്ഷണം : എൻ. ആർ. ഐ. കമ്മിഷൻ രൂപികരിക്കും എന്ന് മന്ത്രി കെ. സി. ജോസഫ്

അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം

September 13th, 2015

abudhabi-police-warning-misusing-social-media-ePathram
അബുദാബി : കുട്ടികളുടെ അശ്ലീല വെബ് സൈറ്റുകള്‍ തെരയുന്ന വര്‍ക്ക് എതിരെ അബുദാബി യില്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും എന്നും ആറു മാസം വരെ തടവും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും എന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അശ്ലീല വെബ് സൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വരെയും സന്ദര്‍ശി ക്കുന്ന വരെയും കര്‍ശന നിരീക്ഷണ ത്തിന് വിധേയ മാക്കുന്നുണ്ട്. ഇത്തര ത്തിലുള്ള പ്രവര്‍ത്തന ങ്ങള്‍ എളുപ്പം കണ്ടെ ത്തു ന്നതിനും പ്രതികളെ നിയമ ത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനും കഴിയുന്ന നൂതന സാങ്കേതിക സംവിധാന ങ്ങള്‍ സൈബര്‍ സുരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന തായി അധികൃതര്‍ വ്യക്തമാക്കി.

നിരന്തരം ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കു ന്നവ രുടെ പേരു വിവര ങ്ങള്‍ ശേഖരിച്ചു വരിക യാണ്. ഏതൊക്കെ ദിവസം ഏതു സമയത്ത് ഏത് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല വെബ് സൈറ്റു കള്‍ സന്ദര്‍ശിച്ചു എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ഐ. പി. നമ്പര്‍ മറച്ചു വെക്കുന്ന സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ചാലും രക്ഷപ്പെടാനാവില്ല. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ ആയിരിക്കും എന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം

മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

September 5th, 2015

abudhabi-school-bus-ePathram
അബുദാബി : വിദ്യാര്‍ത്ഥി കളുടെ ട്രാൻസ്‌പോർട്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ രേഖാമൂലമുള്ള അനുമതി തേടണം എന്ന് അധികൃതര്‍. സ്കൂള്‍ ഫീസും ബസ്സ്‌ ഫീസും നിലവിലെ നിരക്കില്‍ നിന്നും ഒരു ശതമാനം എങ്കിലും വര്‍ദ്ധനവ്‌ വരുത്തണം എങ്കില്‍ മന്ത്രാലയ ത്തില്‍ നിന്നും രേഖാ മൂലമുള്ള അനുമതി വാങ്ങിയിരി ക്കണം. നിയമം ലംഘിക്കുന്നവർ കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും എന്നും വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ സ്വകാര്യ സ്‌കൂൾ വകുപ്പ് അണ്ടർ സെക്രട്ടറി അലി അൽ സുവൈദി അറിയിച്ചു.

ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മന്ത്രാലയ ത്തിനു കീഴിലുള്ള പ്രത്യേക സമിതി സ്‌കൂളു കളിൽ സന്ദർശനം നടത്തുകയും പാഠ്യ വിഷയ ങ്ങളും കെട്ടിട സൗകര്യ ങ്ങളും സാങ്കേതിക സംവിധാന ങ്ങളും എല്ലാം പരിശോധി ക്കുകയും സ്കൂള്‍ അധികൃത രുടെ ആവശ്യ ങ്ങൾ വിലയിരുത്തു കയും ചെയ്‌ത ശേഷം മന്ത്രാലയ ത്തിന്റെ നിബന്ധന കളും മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും അനുസരിച്ചു മാത്രമാണ് ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ ഉള്ള അപേക്ഷ കളില്‍ അംഗീകാരം നല്‍കുകയുള്ളൂ.

ഏതെങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയമം ലംഘിച്ചു നിരക്കു വാങ്ങിയാൽ രക്ഷിതാക്കൾ മന്ത്രാലയ ത്തിൽ പരാതിപ്പെടണം എന്നും അലി അൽ സുവൈദി ഓര്‍മ്മിപ്പിച്ചു.

സ്‌കൂൾ നടത്തി പ്പുകാർ അനധികൃത മായി നിരക്ക് ഈടാക്കുന്ന തായി കണ്ടെത്തി യാല്‍ നിയമ നടപടി കൾ അതിവേഗ ത്തില്‍ ആയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

September 3rd, 2015

അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.

ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു


« Previous Page« Previous « മോഡി യു.എ.ഇ. സന്ദർശിക്കുന്നു
Next »Next Page » ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine