ഇശല്‍ മര്‍ഹബ 2012 ഐ. എസ്‌. സി. യില്‍

June 8th, 2012

thikkodi-ishal-marhaba-2012-ePathram
അബുദാബി : ഇശല്‍ എമിറേറ്റ്സ് അവതരിപ്പിക്കുന്ന മൂന്നു മണിക്കൂര്‍ സംഗീത നൃത്ത പരിപാടി ‘ ഇശല്‍ മര്‍ഹബ 2012’ ജൂണ്‍ 8 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

ishal-marhaba-moosa-eranjoli-ePathram

മാപ്പിളപ്പാട്ടു ഗാനശാഖയിലെ സുല്‍ത്താന്‍ ഇരഞ്ഞോളി മൂസ്സ, യുവ തലമുറയിലെ ശ്രദ്ധേയ ഗായകരായ താജുദ്ദീന്‍ വടകര, കൈരളി യുവ ഫെയിം മന്‍സൂര്‍, മാപ്പിളപ്പാട്ടു റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയരായ സജല സലിം, ഗോള്‍ഡി ഫ്രാന്‍സിസ്‌, ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി കൂടിയായ പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായകന്‍ ബഷീര്‍ തിക്കോടി എന്നിവര്‍ ആസ്വാദകരുടെ ഇഷ്ട ഗാനങ്ങള്‍ അവതരിപ്പിക്കും.

അതോടൊപ്പം സിനിമാ സീരിയല്‍ താരം ശാലു മേനോന്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും സിനിമാറ്റിക് ഡാന്‍സും ഒപ്പനയും അരങ്ങിലെത്തും. പ്രശസ്ത സംഗീത സംവിധായകന്‍ കമറുദ്ധീന്‍ കീച്ചേരി ലൈവ് ഓര്‍ക്കസ്ട്ര നിയന്ത്രിക്കും.

മലയാളത്തിലെ വിവിധ ചാനലുകളില്‍ സംഗീത ആല്‍ബങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇശല്‍ എമിറേറ്റ്സ് അബുദാബി, 55 വര്‍ഷങ്ങളായി സംഗീത സപര്യ തുടരുന്ന ഗായകന്‍ ഇരഞ്ഞോളി മൂസ്സയെ ചടങ്ങില്‍ ആദരിക്കും.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും : (വിളിക്കുക 055 23 17 87)

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംഗീത കച്ചേരി ബുധനാഴ്ച കെ. എസ്. സി. യില്‍

May 30th, 2012

shreyas-narayanan-music-concert-in-sc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ മെയ്‌ 30 ബുധനാഴ്ച രാത്രി 8 മണിക്ക് സംഗീത കച്ചേരി നടക്കും. പ്രശസ്ത സംഗീതജ്ഞന്‍ ശ്രേയസ്സ്‌ നാരായണന്‍ അവതരിപ്പിക്കുന്ന കച്ചേരി യില്‍ മൃദംഗം കെ. എം. എസ്. മണി യും, വയലിന്‍ എന്‍ സമ്പത്തും കൈകാര്യം ചെയ്യും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷം ജൂണ്‍ ഒന്നാം തിയതി

May 29th, 2012

dala-31st-anneversary-notice-ePathram
ദുബായ് : കലാ- സാംസ്കാരിക സംഘടനയായ ദുബായ് ആര്‍ട്‌ ലവേഴ്‌സ് അസോസിയേഷന്‍ (ദല) മുപ്പത്തിയൊന്നാം വാര്‍ഷിക ആഘോഷം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് ശൈഖ് റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുന്‍ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം. പി. സിംഗ്, ഡോ. ബി. ആര്‍. ഷെട്ടി, ഐ സി ഡബ്ലിയു സി കണ്‍വീനര്‍ കെ. കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ അതിഥികള്‍ ആയി പങ്കെടുക്കും.

ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ ’മൃദു മല്‍ഹാര്‍ ആണു മുഖ്യ ആകര്‍ഷണം. വിവിധ സംഗീത ധാരകളുടെ സമന്വയമായ പരിപാടിയില്‍ രവിഛാരി, പ്രഫുല്ല അതയ്യ, പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ്, മധുവന്തി, മധുശ്രീ എന്നിവരും അണി നിരക്കുന്നു.

കരിവെള്ളൂര്‍ മുരളിയുടെ ’ഒരു ധീര സ്വപ്നം’ എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ഒരുക്കുന്ന രംഗഭാഷ്യം, സ്വാതന്ത്യ്രത്തിനു മുന്‍പുള്ള ഭാരതത്തിന്റെ പോരാട്ട സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതാകുമെന്നു സംഘാടകര്‍ പറഞ്ഞു. ദല ബാലവേദി കരിവെള്ളൂര്‍ മുരളിയുടെ തന്നെ ’ഭൂമി എന്ന കവിത’ സംഗീത ശില്‍പമായി അവതരിപ്പിക്കും രാസയ്യാരോ എന്ന നൃത്തമാലിക നാടന്‍ പാട്ടിന്റെ രുചി പകരും

മഞ്ജുളന്‍, പ്രദീപ് കാശി നാഥ്, രാജേഷ് ദാസ് എന്നിവരാണ് പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍

May 23rd, 2012

csi-church-choir-fest-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ മെയ്‌ 24 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്റ്‌ ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടക്കും.

അബുദാബി, ദുബായ്, ഷാര്‍ജ സി. എസ്. ഐ. ഇടവകകളിലെ ഗായക സംഘ ങ്ങള്‍ ആലപിക്കുന്ന ഗാന ശുശ്രൂഷയില്‍ സി. എസ്. ഐ. മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ്‌ റവ. തോമസ്‌ കെ. ഊമ്മന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് ; അനില്‍ മാത്യു 050 59 20 361

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍

May 18th, 2012

blue-world-dance-taal-2012-ePathram
അബുദാബി : ബ്ലു വേള്‍ഡ് ഡാന്‍സ് കമ്പനി യിലെ അമ്പതോളം നൃത്ത വിദ്യാര്‍ത്ഥികളുടെ സിനിമാറ്റിക് ഡാന്‍സ് അരങ്ങേറ്റം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

jenson-joy-taal-2012-students-ePathram

താല്‍ 2012 എന്ന പേരില്‍ മെയ് 19 ശനിയാഴ്ച വെകുന്നേരം 7.30ന് നടക്കുന്ന പരിപാടി യില്‍ സിനിമാറ്റിക് ഡാന്‍സ് അരങ്ങേറ്റം കൂടാതെ കലാ പ്രേമികള്‍ക്ക് പുതുമയുള്ള കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ട് ലേസര്‍ ഷോ, ഉപകരണ സംഗീതം (ഫ്യൂഷന്‍),കുട്ടികളുടെ ഫാഷന്‍ ഷോ എന്നിവയും അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
Next »Next Page » കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine