ഹൌ ടു നെയിം ഇറ്റ്‌ ദുബായില്‍

June 12th, 2010

Do Anything - A Musical Sagaദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്‌” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക്‌ അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ്‌ മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.

ഇളയരാജ 1986ല്‍ സംവിധാനം ചെയ്ത “ഡു എനിതിംഗ്” എന്ന സൃഷ്ടിയാണ് യു.എ.ഇ. യിലെ ആറു കലാകാരന്മാര്‍ ചേര്‍ന്ന് ദുബായില്‍ പുനസൃഷ്ടിച്ചത്.

do-anything-how-to-name-it-ilaiyaraja

ഇടത്തു നിന്നും : കാരോളിന്‍ (കീബോര്‍ഡ്‌), സന്തോഷ്‌ (ഗിറ്റാര്‍), ആനന്ദ്‌ (കീബോര്‍ഡ്‌), സപ്ന (വയലിന്‍), രഞ്ജിത്ത് (ട്രിപ്പിള്‍ ഡ്രംസ്), ജിഷി (പുല്ലാങ്കുഴല്‍)

യു.എ.ഇ. യിലെ നിരവധി കലാകാരന്മാര്‍ക്ക്‌ സംഗീതം അഭ്യസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന  സംഗീതജ്ഞന്‍ ജി. വിനീത് കുമാറിന്റെ നേതൃത്വത്തില്‍ പ്രശസ്ത വയലിനിസ്റ്റും കഥകളി സംഗീതം, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയില്‍ പ്രവീണയുമായ സപ്ന അനുരൂപ് (വയലിന്‍), യു.എ.ഇ. യിലെ അറിയപ്പെടുന്ന യുവ കീബോര്‍ഡ്‌ കലാകാരിയും നര്‍ത്തകിയുമായ കാരോളിന്‍ സാവിയോ (കീബോര്‍ഡ്‌), പ്രശസ്ത ലീഡ്‌ ഇലക്ട്രിക്‌ ഗിറ്റാറിസ്റ്റ് സന്തോഷ്‌ കുമാര്‍ (ഗിറ്റാര്‍), ജിഷി സാമുവല്‍ (പുല്ലാങ്കുഴല്‍), യു.എ.ഇ. യിലെ സംഗീത സദസ്സുകളിലൂടെ വളര്‍ന്നു വരുന്ന യുവ കലാകാരനായ ആനന്ദ്‌ പ്രീത്‌ (കീബോര്‍ഡ്‌), പെര്‍ക്കഷന്‍ രംഗത്ത്‌ താള വിസ്മയം തീര്‍ക്കുന്ന പ്രശസ്ത ഡ്രമ്മര്‍ രഞ്ജിത്ത് പി. (ട്രിപ്പിള്‍ ഡ്രംസ്) എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത വിരുന്നൊരുക്കിയത്. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ “ഡു എനിതിംഗ് – എ മ്യൂസിക്കല്‍ സാഗ – Do Anything – A Musical Saga – DAAMS” എന്ന ട്രൂപ്പിന്റെ ആദ്യ ലൈവ് പരിപാടി കൂടിയായിരുന്നു വെള്ളിയാഴ്ച ദുബായില്‍ നടന്നത്.

തമിഴ്‌ നാടന്‍പാട്ടിന്റെ തനത് ശൈലി, പാശ്ചാത്യ സംഗീതവുമായി ഇണക്കി ചേര്‍ത്ത് ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഒരുക്കുന്നതില്‍ അതുല്യനാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ സംഗീത സംവേദനക്ഷമതയില്‍ പാശ്ചാത്യ സംഗീതത്തിന്റെ അലയടികള്‍ ഇത്ര ജനപ്രിയമാക്കിയ ഇളയരാജയുടെ ആദ്യത്തെ ചലച്ചിത്രേതര ആല്‍ബമാണ് 1986ല്‍ പുറത്തിറങ്ങിയ ഹൌ ടു നെയിം ഇറ്റ്‌. കര്‍ണ്ണാടക സംഗീതവും രാഗങ്ങളും ജെ. എസ്. ബാച്ചിന്റെ ഫ്യൂഗുകളും ബരോഖുകളും സമന്വയിപ്പിച്ച ഈ സൃഷ്ടി കര്‍ണ്ണാടക സംഗീതത്തില്‍ അദ്വിതീയനായ ത്യാഗരാജ സ്വാമികളുടെയും പാശ്ചാത്യ സംഗീതാചാര്യനായ ജെ. എസ്. ബാചിന്റെയും പേരിലാണ് ഇളയരാജ സമര്‍പ്പിച്ചത്.

ഈ ആല്‍ബത്തില്‍ നിന്നുമുള്ള “ഡു എനിതിംഗ്” എന്ന കൃതിയാണ് ദുബായില്‍ അവതരിപ്പിച്ചത്. 50 പേര്‍ ചേര്‍ന്നൊരുക്കിയ ഒരു ഓര്‍ക്കെസ്ട്ര ആറു പേര്‍ ചേര്‍ന്ന് പുനസൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു അപരാധം തന്നെയാണ് എന്നാണു ഈ കലാകാരന്മാര്‍ പറയുന്നത്. പക്ഷെ ഇളയരാജ എന്ന നമ്മുടെയെല്ലാം കാലത്തെ അസാമാന്യ പ്രതിഭയോടുള്ള ആദര സൂചകമായാണ് തങ്ങള്‍ ഈ അപരാധത്തിന് മുതിര്‍ന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക്‌ ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിന്റെ ആദ്യ അരങ്ങേറ്റത്തില്‍ തന്നെ ഇളയരാജയെ പോലൊരു അതുല്യ പ്രതിഭയുടെ സൃഷ്ടി അവതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്കു ഏറെ സന്തോഷമുണ്ട്. കൂടുതല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്ത് ഈ കൂട്ടായ്മ വളര്‍ത്തിയെടുത്ത് പ്രവാസം സംഗീത സാന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സംഗീത സന്ധ്യ- 2010’

June 3rd, 2010

sangeetha- sandhya-epathramഅബുദാബി : അബുദാബി യിലെ സെന്‍റ്.  ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന ‘സംഗീത സന്ധ്യ- 2010’ ജൂണ്‍ 4  വെള്ളിയാഴ്ച വൈകീട്ട് 6  മണിക്ക് നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.  പ്രശസ്ത പിന്നണി ഗായകരായ  ബിജു നാരായണന്‍,  ജാസി ഗിഫ്റ്റ്‌,  രഞ്ജിനി ജോസ്‌  എന്നിവര്‍ നയിക്കുന്ന ഗാന മേളയും ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന മിമിക്രിയും ‘സംഗീത സന്ധ്യ- 2010’ ല്‍ അവതരിപ്പിക്കും.  പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സിലൂടെ നിയന്ത്രിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കെ. ഗോപിയുമായി ഒരു സായാഹ്നം പങ്കിടാം

May 25th, 2010

pk-gopiദുബായ്‌ : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ്‌ ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ്‌ കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത്‌ ഫുഡ്‌ കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പി. കെ. ഗോപിയോടൊപ്പം പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്സന്‍, ക്ലോസ് അപ്പ് മാന്ത്രികനും, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരും പങ്കെടുക്കും. കവിതാ സംഗീത മാന്ത്രിക പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഈ കൂട്ടായ്മ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും യു. എ. ഇ. യിലെ പ്രവാസി മലയാളികള്‍ക്ക്‌ സമ്മാനിക്കുക.

ma-johnson-pk-gopi-balachandran-kottodi

നാടന്‍ പാട്ടിന്റെ മാസ്മരിക താളത്തില്‍ എല്ലാം മറന്ന് ആസ്വദിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം. ബാലചന്ദ്രന്‍ കൊട്ടോടി പാടുന്ന നാടന്‍ പാട്ടിനോടൊപ്പം താളമടിച്ച് ചേര്‍ന്നു പാടുന്ന ഒട്ടേറെ പേരോടൊപ്പം എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവരെയും ചിത്രത്തില്‍ കാണാം. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഈ ദൃശ്യം.

ടിക്കറ്റ്‌ എടുക്കാതെ ഇത്തരമൊരു സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം അപൂര്‍വ്വമായി ലഭിക്കുന്ന പ്രവാസി മലയാളികളെ ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി അറിയിക്കുന്നു. രാത്രി 8 മണി മുതല്‍ 12 മണി വരെ സംഗമം ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തന്ത്രി നാദം അബുദാബിയില്‍

May 12th, 2010

thanthri-nadamകേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും   വേണ്ടിയുള്ള  ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി  അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി  ‘ഡെസേര്‍ട്ട്    ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ്‌ 15 ശനിയാഴ്ച രാത്രി  7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍  അരങ്ങേറുന്നു.  വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്,  ജോസ്‌, ബിജു തങ്കച്ചന്‍, റജി എബ്രഹാം,  തോമസ്‌, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍  10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)

- pma

വായിക്കുക: , , , , , ,

5 അഭിപ്രായങ്ങള്‍ »

നിളോത്സവം ഈ മാസം 21 ന്

May 10th, 2010

ഖത്തറിലെ പാലക്കാടന്‍ നാട്ടരങ്ങിന്‍റെ നിളോത്സവം ഈ മാസം 21 ന് നടക്കും.

പാലക്കാട് ശ്രീരാമിന്‍റെ ഫ്യൂഷന്‍ സംഗീതം, എം. ജയചന്ദ്രന്‍റെ നേതൃത്വത്തില്‍ ഗായകരായ ബിജു നാരായണന്‍, കാര്‍ത്തിക്, സിതാര എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകും. ടിനി ടോമിന്‍റെ നേതൃത്വത്തില്‍ കോമഡി ഷോയും ഉണ്ടാകും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

66 of 681020656667»|

« Previous Page« Previous « ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും
Next »Next Page » അന്താരാഷ്‌ട്ര ഫോണ്‍ നിരക്കുകളില്‍ വന്‍ സൌജന്യം » • അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും
 • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
 • കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു
 • ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  
 • കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു
 • മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
 • വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും
 • അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്
 • ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
 • കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍
 • നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം
 • കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം
 • റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  
 • കാല്‍ നട യാത്രക്കാര്‍ സുരക്ഷക്കായി സീബ്രാ ലൈൻ ഉപയോഗിക്കണം
 • കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്
 • പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു
 • ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി
 • ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി
 • ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു
 • സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine