തൊഴില്‍ വിസ രണ്ടു മണിക്കൂറിനകം

June 22nd, 2012

qatar-work-visa-epathram

ദോഹ : തൊഴില്‍ മേഖലയില്‍ വരുന്ന പരിഷകാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ‘ഇ ആര്‍ക്കൈവ്സ്’ വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെ അപേക്ഷകര്‍ക്ക് രണ്ട് മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗയാണ് ഇത്. വിസക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ‘ഇ ആര്‍ക്കൈവ്സ്’ വഴി കഴിയും. കൂടാതെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും നടപടിയുണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ

June 21st, 2012

samskara-qatar-logo-epathram
ദോഹ : രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ജൂണ്‍ 21 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ ദോഹ യിലെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഖത്തര്‍ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി ഖത്തറില്‍ വേറിട്ട പല പരിപാടി കളിലൂടെയും മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സംഘടനയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവാസി ക്ഷേമനിധി പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിച്ച് ക്ഷേമ നിധിയെ കുറിച്ച് ബോധവത്കരണം നടത്തി വരുന്നുണ്ട്.

ഖത്തറിലുള്ള സഹൃദരായ എല്ലാ മലയാളി സുഹൃത്തുക്കളേയും പരിപാടി യിലേക്ക് സ്വാഗതം ചെയ്യുന്നതായി സംസ്‌കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 55 62 86 26 – അഡ്വ. ജാഫര്‍ഖാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയില്‍ നൃത്ത സംഗീത നിശ : ഡാന്‍സ് ഫിയസ്റ്റ – 2012

June 19th, 2012

dance-fiesta-2012-in-qatar-ePathram
ദോഹ : കൈരളി ചാനലിന് വേണ്ടി ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന ‘ആര്‍ഗണ്‍ ഗ്ലോബല്‍ ഡാന്‍സ് ഫിയസ്റ്റ – 2012 നൃത്ത സംഗീത നിശ’ ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറും.

ഖത്തറിലെ ഒമ്പത് സ്കൂളു കളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന ഒപ്പന, സിനിമാറ്റിക്, ഫോക്ക് ഡാന്സ് വിഭാഗ ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം ടീമുകള്‍ മാറ്റുരയ്ക്കും. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ കൊല്ലം ഷാഫി, ഷമീര്‍ ചാവക്കാട്, സുറുമി വയനാട് എന്നിവരോടൊപ്പം ദോഹയില്‍ നിന്നുള്ള ഗായകരായ ഷക്കീര്‍ പാവറട്ടി, റഫീക്ക് മാറഞ്ചേരി, ഹംസ പട്ടുവം, ഹമീദ് ദാവിഡ, ജിനി ഫ്രാന്‍സിസ്, ആന്‍ മറിയ, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടി യിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീത നിശ യുടെ ഫ്രീപാസ്സുകള്‍ ജൂണ്‍ 19 മുതല്‍ കൊടുത്ത് തുടങ്ങും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 550 40 586, 557 11 415

-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മ്യുസിക്കല്‍ നൈറ്റ് 2012 ഖത്തറില്‍

June 15th, 2012

nandi-programme-epathram

ദോഹ : ഖത്തറിലെ കോഴിക്കോട് ജില്ലയിലെ നന്തി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ നന്തി അസോസിയേഷന്‍ ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് കാഴ്ച വെക്കുന്ന സംഗീത നിശ ‘മ്യുസിക്കല്‍ നൈറ്റ് 2012’ ജൂണ്‍ 15 വെള്ളിയാഴ്ച രാത്രി 7 : 30 ന് ദോഹ സിനിമയില്‍ അരങ്ങേറും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മെഡിക്കല് ഡയരക്ടര് ഡോ. യൂസുഫ് അല്‍ മിസ്‌ലമാനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും .

ജീവകാരുണ്യത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടന യിലെ പത്ത് അംഗങ്ങള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കും. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലൂടെയും മറ്റും ശ്രദ്ധേയരായ ജി. സി. സി. രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ അവാര്‍ഡ് കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ കമ്മിറ്റിക്ക് കൈമാറും. വന്‍മുഖം ജി. യു. പി. സ്കൂളിനുള്ള സംഭാവന പ്രധാന അദ്ധ്യാപകന്‍ രാജന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങും.

തുടര്‍ന്ന് നടക്കുന്ന ‘മ്യുസിക്കല്‍ നൈറ്റ് 2012’ സംഗീത സന്ധ്യയില്‍ പ്രമുഖ ഗായകരായ ബിജു നാരായണന്‍, കൊല്ലം ഷാഫി, ആസിഫ് കാപ്പാട് (മൈലാഞ്ചി ഫെയിം), സിന്ധു പ്രേംകുമാര്‍, റിജിയ യൂസുഫ്, ഷീന എന്നിവര്‍ പങ്കെടുക്കും.

നബീല്‍ കൊണ്ടോട്ടി, മുബാഷിര്‍ കൊണ്ടോട്ടി എന്നിവര്‍ ഓര്‍ക്കസ്ട്രക്ക് നേതൃത്വം കൊടുക്കുന്ന പരിപാടി സംവിധാനം ചെയ്തിരിക്കുന്നത് റഹീം ആതവനാട്. റെജി മണ്ണേല്‍ അവതാരകനാകും.

ടിക്കറ്റുകള്‍ ദോഹ സിനിമ യുടെ കൌണ്ടറില്‍ നിന്നും, അസോസിയേഷന്‍ മെമ്പര്‍മാറില്‍ നിന്നും ലഭിക്കുന്നതാണ്.

വിശദാംശങ്ങള്‍ക്ക് ഖത്തറില്‍ വിളിക്കുക : 55 563 405 -77 776 801

-അയച്ചു തന്നത് : കെ.വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ തീപ്പിടിത്തം : 19 പേര്‍ മരിച്ചു

May 29th, 2012

fire-in-doha-qatar-villagio-shopping-mall-ePathram
ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ അടക്കം 19 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പകല്‍ 11 മണിയോടെ യാണ് ദോഹ യിലെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയമായ അസീസിയ യിലെ വില്ലേജിയോ മാളില്‍ തീപ്പിടിത്തമുണ്ടായത്. മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീ പടര്‍ന്നു പിടിച്ചത്‌. ഫുഡ് കോര്‍ട്ടിന്റെ സമീപത്തെ ഡേ കെയര്‍ സെന്‍ററിലെ കുട്ടികളും അദ്ധ്യാപിക മാരുമാണ് അപകടത്തില്‍ പ്പെട്ടത്.

മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാല് അദ്ധ്യാപിക മാരും രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ഏഷ്യന്‍ ഗെയിംസ് നടന്ന ദോഹ സ്‌പോര്‍ട്‌സ് വില്ലേജിന് സമീപമാണ് വില്ലേജിയോ മാള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 2910171819»|

« Previous Page« Previous « ആര്‍ഭാട ജീവിതം കുടുംബ വ്യവസ്ഥയെ ശിഥിലമാക്കുന്നു : ഡോ. റീന തോമസ്‌
Next »Next Page » നല്ലസ്ക്രാപ്പ് ഡോട്ട് കോം മൂന്നാം വാര്‍ഷികാഘോഷം അബുദാബിയില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine