അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം

August 30th, 2011

ahlan-ramdan-epathram

ദോഹ : ഈണം ദോഹയുടെ പിന്തുണയോടെ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന നാസിര്‍ അല്‍ ഹജ്റിസ് “അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം” സെപ്തംബര്‍ 3ന് ഖത്തറിലെ ഐ. സി. സി. അശോക ഹാളില്‍ (അബൂഹമൂര്‍) രാത്രി 7:30ന് നടത്തപ്പെടുന്നു. ഈ പുണ്യമായ റമളാന്‍ മാസത്തില്‍ കൈരളി പീപ്പിള്‍ ടി. വി. യില്‍ 8 എപ്പിസോഡുകള്‍ അവതരിപ്പിച്ച “അഹലന്‍ റമളാന്‍” എന്ന പ്രോഗ്രാമിന്റെ ഒരു ലൈവ് പ്രോഗ്രാം ആണ് ഖത്തറിലെ സംഗീത പ്രേമികള്‍ക്കായി കൈരളി ടി. വി. ഒരുക്കിയിരിക്കുന്നത്. ഈണം ദോഹയുടെ പ്രശസ്ത ഗായകര്‍ക്കൊപ്പം റിയാസ്, ആഷിക് മാഹി, ഹമീദ് എന്നീ ഗായകരും ഈ സംഗീത വിരുന്നില്‍ പങ്കു ചേരുന്നു. ഒപ്പനയും, കോല്‍ക്കളിയും, സിനിമാറ്റിക് ഡാന്‍സും എല്ലാം ഒത്തു ചേര്‍ന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്.

(അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍)

-

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്‌കാര ഖത്തര്‍ ഇഫ്താര്‍ സംഗമം

August 24th, 2011

samskara-qatar-logo-epathram
ദോഹ : സംസ്‌കാര ഖത്തറിന്‍റെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ദോഹ ജദ്ദീതിലെ സഫയര്‍ ഹോട്ടലില്‍ വെച്ച് നടന്ന സംഗമ ത്തില്‍ സംസ്‌കാര ഖത്തര്‍ പ്രസിഡന്‍റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി റമദാന്‍ സന്ദേശം നല്‍കി. അഡ്വ. അബൂബക്കര്‍, റഫീഖ് പുന്നയൂര്‍ക്കുളം, അഷ്‌റഫ് പൊന്നാനി, ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വി. കെ. എം. കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘ധാരയായ് പെയ്യുന്നു റമദാന്‍’ പ്രകാശനം ചെയ്തു

August 17th, 2011

ramadan-docuvision-release-ePathram
ദോഹ : കുവൈത്തിലെ ഇസ്ലാമിക പ്രവര്‍ത്ത കനായ വി. പി. ഷൌക്കത്തലി രചിച്ച് അമീന്‍ ജൌഹര്‍ സംവിധാനം ചെയ്ത ‘ധാരയായ് പെയ്യുന്നു റമദാന്‍’ എന്ന ഡോക്യൂവിഷന്‍ പ്രകാശനം ചെയ്തു. ഹൊറൈ സണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് പുളിമൂട്ടിലിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജ കരായ ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറാണ് പ്രകാശനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ഡോക്യൂവിഷന്‍റെ പ്രദര്‍ശനവും ഇഫ്ത്താര്‍ വിരുന്നും ഉണ്ടായിരുന്നു.

ഇഫ്താറിന് ശേഷം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ലക്കോയ തങ്ങളും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളവും റമദാന്‍ പ്രഭാഷണം നടത്തി. റമദാനിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഡോക്യൂ വിഷന്‍ തികച്ചും സൌജന്യ മായാണ് വിതരണം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലാങ്ങാട് മഹല്ല് ഇഫ്താര്‍ സംഗമം

August 15th, 2011

qatar-blangad-commmitee-ifthar-ePathram
ദോഹ : ഖത്തറിലെ ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സക്കാത്ത് ഫണ്ട്‌ ശേഖരണവും ദോഹയിലെ അല്‍ ഒസറ ഹോട്ടലില്‍ നടന്നു.

വി. അബ്ദുല്‍ മുജീബ് വിഷയം അവതരിപ്പിച്ചു. എം. വി. അഷ്‌റഫ്‌ അസ്സോസി യേഷന്‍റെ കഴിഞ്ഞ കാല പ്രവര്‍ത്തന ങ്ങളെ കുറിച്ച് വിശദീകരിച്ചു.

മഹല്ലിലെ നിര്‍ദ്ധനരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട വിധ ത്തിലുള്ള സഹായങ്ങള്‍ പള്ളി കമ്മിറ്റി വഴി എത്തിച്ചു കൊടുക്കുകയാണ് മഹല്ല് അസ്സോസ്സി യേഷന്‍റെ പ്രവര്‍ത്തന രീതി. മഹല്ലില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുവാനും, തിരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് സക്കാത്ത് എത്തിച്ചു കൊടുക്കുവാനും തീരുമാനിച്ചു.

qatar-blangad-mahallu-ifthar-ePathram

അസ്സോസ്സിയേഷന്‍ അംഗ ങ്ങളുടെ ക്ഷേമ ത്തിനായി ഒരു സ്വയം സഹായ നിധി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫണ്ട്‌ മാനേജര്‍ ആയി കെ. വി. അബ്ദുല്‍ അസീസിനെ തിരഞ്ഞെടുത്തു. നോമ്പ് തുറയില്‍ മഹല്ല് അംഗ ങ്ങളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തു.

ഈ കൂട്ടായ്മ യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : 974 55 21 4114 (കെ. വി. അബ്ദുല്‍ അസീസ്‌)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍

August 1st, 2011

poster-ahlan-ramadan-tv-programme-ePathram
ദോഹ : പരിശുദ്ധ റമളാനിലെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിവസ ങ്ങള്‍ക്ക് കൂട്ടായി ഖത്തറില്‍ നിന്നും ‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.

ഈണം ദോഹ യുടെ ബാനറില്‍ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പി ക്കുന്ന പരിപാടിയില്‍ അല്ലാഹു വിന്‍റെ മദ്ഹുകള്‍ വാഴ്ത്തുന്ന ഭക്തി സാന്ദ്ര മായ ഗാനങ്ങളും കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും ഉള്‍പ്പെടുത്തി യിരിക്കുന്നു.

ഖത്തര്‍ സമയം രാവിലെ 10 : 30 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 1 മണി മുതല്‍ 1 :30 വരെ) എല്ലാ വെള്ളി, ശനി ദിവസ ങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്.

ജിംസി ഖാലിദ് അവതാരക ആയി എത്തുന്ന അഹലന്‍ റമദാനില്‍ കണ്ണൂര്‍ സമീര്‍, ഹംസ കണ്ണൂര്‍, ഷക്കീര്‍ പാവറട്ടി, ജിനി ഫ്രാന്‍സിസ്, അനഘ രാജഗോപാല്‍, ആഷിക് മാഹി, ഹമീദ് എന്നിവര്‍ പങ്കെടുക്കുന്നു.

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട് – ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റാഫി അനുസ്മരണം : സമാജം സംഗീത സാന്ദ്രമാക്കി
Next »Next Page » ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥി »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine