കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും

May 30th, 2020

green-dome-masjid-ul-nabawi-ePathram
റിയാദ്  : സൗദി അറേബ്യയിലെ പള്ളികള്‍ ഞായറാഴ്ച മുതൽ പ്രാര്‍ത്ഥനക്കായി തുറക്കും. കടുത്ത നിയന്ത്രണ ങ്ങളോടെ ആയിരിക്കും പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക.

ഓരോ വ്യക്തിയും നിസ്കാരത്തിനു നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. നില്‍ക്കുന്ന വരികള്‍ ഒന്നിട വിട്ട് ആയിരിക്കണം.

അഞ്ചു നേരം വാങ്ക് വിളിക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും നിസ്കാരത്തിനു 10 മിനിറ്റ് കഴിഞ്ഞ് പള്ളി  അടയ്ക്കുകയും ചെയ്യുക.

വാങ്ക്, ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. വെള്ളിയാഴ്ച  ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കരുത്.  ജുമാ നിസ്കാര ത്തിനുള്ള വാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.

പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നിസ്കരിക്കാന്‍ വരുമ്പോള്‍ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തണം. ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പടം) കൈവശം കരുതണം. മുസ്വല്ലകൾ പള്ളിയിൽ ഉപേക്ഷിക്കരുത്.

15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുത്. പള്ളിയിലെ ഖുർആൻ പ്രതികൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവ എടുത്തു മാറ്റും. റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ ഓഫ് ചെയ്തിടും. ജനലുകള്‍ തുറന്നിടണം. വെള്ളം, സുഗന്ധ ദ്രവ്യ ങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യാനും പാടില്ല.

ഇതു സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം  സർക്കുലർ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റമദാൻ 2020 ഏപ്രിൽ 24 ന് തുടക്കമാവും

February 20th, 2020

crescent-moon-ePathram
അബുദാബി : ഈ വർഷത്തെ റമദാൻ വ്രതം (ഹിജ്‌റ വർഷം1441) ഏപ്രിൽ 24 വെള്ളി യാഴ്ച ആരംഭിക്കും എന്ന് ജ്യോതിശാസ്ത്ര വിഭാഗം.

ഏപ്രിൽ 23 വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് 6:26 ന് റമദാൻ ചന്ദ്രക്കല പ്രത്യക്ഷപ്പെടും എന്നും സൂര്യൻ അസ്തമിച്ച്‌ 20 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അപ്രത്യക്ഷ മാകും എന്നുമാണ് ജ്യോതി ശാസ്ത്ര കണക്കു കൂട്ടലുകൾ.

ഇതു പ്രകാരം ഏപ്രിൽ 24 വെള്ളി യാഴ്ച വ്രതം ആരംഭിക്കും എന്നും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് മെമ്പര്‍ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

തുടർന്ന് 2020 മെയ് 22 വെള്ളിയാഴ്ച (റമദാൻ 29) സൂര്യാസ്തമയ ത്തിനു ശേഷം ശവ്വാൽ മാസ പ്പി റവി ദൃശ്യം ആവുകയും മെയ് 23 നു ഈദുൽ ഫിത്വർ ആയിരിക്കും എന്നും അറിയിച്ചു.

മാത്ര മല്ല 2020 ജൂലായ് 22 ന് ബുധനാഴ്ച ദുൽ ഹജ്ജ് മാസം ആരംഭിക്കു കയും ജൂലായ് 30 വ്യാഴാഴ്‌ച അറഫാ ദിനം (ഹജ്ജ് കർമ്മം) ആചരി ക്കുകയും ജൂലായ് 31 വെള്ളിയാഴ്ച ഈദ് അൽ അദാ (ബലി പെരു ന്നാൾ) ആഘോഷി ക്കും എന്നും ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു

February 19th, 2020

st-george-orthodox-church-sunday-school-celebration-ePathram
അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീഡ്രലിലെ 42-ആമത് സൺഡേ സ്കൂൾ വാർഷികം വിപുല മായ പരിപാടി കളോടെ ആഘോഷിച്ചു. കത്തീ ഡ്രല്‍ വികാരി റവ. ഫാദര്‍ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാദര്‍ പോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജോൺസൺ കാട്ടൂർ, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ എന്നിവർ പ്രസംഗിച്ചു. പഠന ത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥി കളെ ആദരിച്ചു.

sunday-school-42-nd-annual-day-celebration-in-orthodox-church-ePathram

വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു മാറ്റു കൂട്ടി. വളർന്നു വരുന്ന തല മുറയെ പാഠ്യ – പാഠ്യേതര വിഷയ ങ്ങളിലൂടെ ആത്മീയ മായും ബൗദ്ധിക മായും വളര്‍ത്തു വാനും സമൂഹ ത്തിനും സഭക്കും ഉപകാര പ്രദമായ രീതി യിൽ നയിക്കു വാനും ഓർത്ത ഡോൿസ്‌ സഭ യുടെ കീഴി ലുള്ള അബു ദാബി സെന്റ് ജോർജ്ജ് ഓർത്ത ഡോൿസ്‌ കത്തീ ഡ്രലിൽ സൺഡേ സ്കൂൾ പ്രവര്‍ത്തിച്ചു വരുന്നത് എന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഹിത്യോത്സവ് : അൽ വഹ്ദ സെക്ടർ ജേതാക്കൾ

February 2nd, 2020

rsc-risala-study-circle-kalalayam-sahithyolsav-ePathram
അബുദാബി : ആർ. എസ്. സി. കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. 98 ഇന മത്സര ങ്ങള്‍ അരങ്ങേറിയ 11-ാമത് എഡിഷൻ അബു ദാബി സിറ്റി സാഹിത്യോത്സവില്‍ അൽ വഹ്ദ സെക്ടർ ജേതാക്കളായി. നാദിസിയ, മുറൂർ സെക്ടറു കൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഖാലിദിയ സെക്ടറിലെ ഫഹീം അബ്ദുള്‍ സലാം കലാ പ്രതിഭയും നാദിസിയ സെക്ടറിലെ റാഷിദ ഹംസ നിസാമി സർഗ്ഗ പ്രതിഭ പുരസ്കാര ത്തിനും അർഹ രായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മനുഷ്യജാലിക വെള്ളിയാഴ്ച : കെ. എന്‍. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും

January 30th, 2020

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ ത്തില്‍ സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘടിപ്പി ക്കുന്നു.

2020 ജനുവരി 30 വ്യഴാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ എംബസി കൗണ്‍സിലര്‍ എം. രാജ മുരുകൻ ‘മനുഷ്യ ജാലിക’ ഉത്ഘാടനം ചെയ്യും. മത – രാഷ്ട്രീയ – സാമൂഹിക സംഘടനാ രംഗ ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

* എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക

മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം 

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊറോണ വൈറസ് യു. എ. ഇ. യിലും
Next »Next Page » ഹൃദയ് ഗീത് : ഗസല്‍ ഗാനങ്ങള്‍ കെ. എസ്. സി. യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine