ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു

May 23rd, 2012

umra-pilgrim-epathram

മദീന: ഉംറ നിര്‍വഹിക്കാനായി കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയ മലയാളി തീര്‍ഥാടകന്‍ പാലക്കാട് അലനെല്ലൂര്‍ സ്വദേശി തച്ചംപറ്റ മുഹമ്മദ്‌ കുട്ടി (60) വാഹനമിടിച്ചു മരിച്ചു. അപകടം സംഭവിക്കുമ്പോള്‍ ഭാര്യ വടക്കേതില്‍ ആയിഷയും കൂടെയുണ്ടായിരുന്നു. മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ ഖുര്‍-ആന്‍ പ്രിന്റിംഗ് പ്രസ്സ്‌ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.നാല് മക്കളുണ്ട്. ജിദ്ദയിലുള്ള മകന്‍ ഫാറൂക്ക് എത്തിച്ചേരുന്നതോടെ ഖബറടക്കം മദീനയില്‍ നടക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ക്ക്ഷോപ്പ് ഇടിഞ്ഞുവീണ് മലയാളി മരിച്ചു

May 11th, 2012

റിയാദ് : ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് തകര്‍ന്ന് മലയാളി യുവാവ് മരിച്ചു. റിയാദിന് അടുത്ത ശിഫ സനാഇയ്യയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അരീക്കോട് കാവന്നൂര്‍ ഏലിയാപറമ്പ് പടത്തലക്കുന്നില്‍ വേലുക്കുട്ടിയുടെ മകന്‍ സുമേഷ് കുമാര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന ഷെഡ്‌ തകര്‍ന്നു വീണത്. ഹോളോബ്രിക്സില്‍ പണിത ചുമരിടിഞ്ഞു ദേഹത്തു പതിച്ചാണ് ഈ സ്ഥാപനത്തില്‍ തന്നെ മരപ്പണിക്കാരനായ സുമേഷിന്റെ മരണത്തിനു കാരണമായത്‌. മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതന്നായ സുമേഷ്‌ അടുത്ത ആഴ്ച അവധിക്കു നാട്ടില്‍ പോകാനിരി ക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയെ തല്ലിയതിന് ശിക്ഷ ഖുർആൻ വായന

May 11th, 2012

niqab-burqa-purdah-epathram

ദമ്മാം : ഭാര്യയെ തല്ലിയ ഭർത്താവിനോട് ഖുർആനിൽ ഭാര്യാ ഭർത്തൃ ബന്ധത്തെ സംബന്ധിക്കുന്ന ഭാഗങ്ങൾ പാരായണം ചെയ്യാൻ സൌദിയിലെ ഒരു കോടതി ഉത്തരവിട്ടു. വായനയ്ക്ക് ശേഷം ഈ ഭാഗങ്ങളെ ആസ്പദമാക്കി നടത്തുന്ന പരീക്ഷയിലും ഇയാൾ പങ്കെടുക്കണം. ഖുർആനിലെ പ്രസക്തമായ 5 ഭാഗങ്ങളും പ്രവാചകന്റെ 100 തിരുവചനങ്ങളും വായിച്ചു പഠിക്കുവാനാണ് ഉത്തരവ് എന്ന് സൌദി പത്രമായ അൽ മദീന റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ ഇയാൾ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 7000 റിയാൽ നല്കണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നും കോടതി ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ വീട്ടുകാരെ കാണാൻ പോകണം എന്ന് പറഞ്ഞതിൽ കുപിതനായാണ് ഇയാൾ തന്നെ മർദ്ദിച്ചത് എന്ന് ഭാര്യ അധികൃതരോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി ഈജിപ്ത് നയതന്ത്ര ബന്ധം വഷളായി, കാര്യാലയങ്ങള്‍ അടച്ചു

April 30th, 2012

Flag-Pins-Saudi-Arabia-Egypt-epathram

ജിദ്ദ: സൗദി അറേബ്യ ഈജിപ്തിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചു. ഈജിപ്തിലെ സൗദി സ്ഥാനപതിയെ തിരിച്ചു വിളിക്കാനും തീരുമാനിച്ചു. ഈജിപ്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കു മുന്നിലുണ്ടാകുന്ന നിരന്തര പ്രതിഷേധങ്ങളെ ത്തുടര്‍ന്നാണ് ഈ തീരുമാനം. കയ്‌റോയിലെ എംബസിയും അലക്സാണ്ട്രിയയിലും സൂയസിലുമുള്ള കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചു.
സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിനെ അപമാനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഈജിപ്ത് അഭിഭാഷകന്‍ അഹ്മദ് അല്‍-ഗിസാമി സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കയ്‌റോയിലെ സൗദി സ്ഥാനപതി കാര്യാലത്തിന് മുമ്പില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സൗദി ഈജിപ്ത് നയതന്ത്ര ബന്ധം വഷളായി, കാര്യാലയങ്ങള്‍ അടച്ചു

സൌദിയിൽ വിവാഹത്തിന് പ്രായപരിധി വരാൻ സാദ്ധ്യത

April 20th, 2012

child-crying-epathram

ജെദ്ദ : സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി നീതിന്യായ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ശൈശവ വിവാഹം വ്യാപകമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അന്താരാഷ്ട്ര വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു കഴിഞ്ഞതായി നീതിന്യായ വകുപ്പിന്റെ കീഴിലുള്ള വിവാഹ കാര്യ വിഭാഗം തലവൻ അറിയിച്ചു. ഇത് നിയമമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിൽ ഭരണകൂടത്തിന് ഉപദേശം നൽകുന്ന ഷൂറാ കൌൺസിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി കൊണ്ടു വരണം എന്ന് നിർദ്ദേശിച്ചതായി കഴിഞ്ഞ വർഷം വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ പുരോഗതിയൊന്നും ഉണ്ടായില്ല.

പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യമാണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആ‍വശ്യപ്പെടുന്നുണ്ട്.

സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമായ സ്ഥിതിക്ക് പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2009ൽ 8 വയസുള്ള ഒരു പെൺകുട്ടിയെ 50 വയസുള്ള ഒരാൾ വിവാഹം ചെയ്തത് അസാധുവാക്കണം എന്ന പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം കോടതി തള്ളിയത് എറെ വിവാദമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.

2010ൽ 12 വയസുള്ള ഒരു പെൺകുട്ടിയ്ക്ക് 80 വയസുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനായി സൌദിയിലെ മനുഷ്യാവകാശ കമ്മീഷൻ തന്നെ നിയമ സഹായം നൽകിയത് പെൺകുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കപ്പെടാനുള്ള പ്രതീക്ഷ ഉണർത്തിയിരുന്നു.

18 വയസിന് താഴെ പ്രായം ഉള്ളവരെ കുട്ടികളായി പരിഗണിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഉടമ്പടിയിൽ സൌദി അറേബ്യയും ഒപ്പു വെച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബിയില്‍
Next »Next Page » കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine