മലപ്പുറം ജില്ലാ കെ. എം. സി. സി. അദ്ധ്യാപകരെ ആദരിക്കുന്നു

October 13th, 2023

teacher-s-day-thakreem-𝑎-𝑑𝑎𝑦-𝑜𝑓-𝑔𝑟𝑎𝑡𝑖𝑡𝑢𝑑𝑒-ePathram

അബുദാബി : അദ്ധ്യാപന മേഖലയില്‍ യു. എ. ഇ. യില്‍ 25 വര്‍ഷം സേവനം അനുഷ്ഠിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അദ്ധ്യാപകരെ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. ആദരിക്കുന്നു. അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് 2023 ഒക്ടോബര്‍ 20 വെള്ളിയാഴ്ച, രാത്രി 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ വെച്ച് നടക്കുന്ന 𝗧𝗵𝗮𝗸𝗿𝗲𝗲𝗺 `𝑎 𝑑𝑎𝑦 𝑜𝑓 𝑔𝑟𝑎𝑡𝑖𝑡𝑢𝑑𝑒` എന്ന പരിപാടിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യ അഥിതിയായിരിക്കും.

malappuram-kmcc-thakreem-𝑎-𝑑𝑎𝑦-𝑜𝑓-𝑔𝑟𝑎𝑡𝑖𝑡𝑢𝑑𝑒-ePathram

യു. എ. ഇ. യിലെ അറിയപ്പെടുന്ന എഴുത്തുകാരി ഫാത്തിമ അല്‍ മസ്രൂയി, വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പ്രമുഖ സംഘടനാ ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന – ജില്ലാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ തക്രീമില്‍ സംബന്ധിക്കും.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെ ക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്‍ററി പ്രദര്‍ശനവും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോട് അനുബന്ധിച്ച് പ്രബന്ധ രചന, വീഡിയോ ആശംസ, ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.

മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടന്‍, കെ. എം. സി. സി. സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാഹിദ് ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, മുഖ്യ പ്രായോജകരായ അല്‍ അബീര്‍ മെഡിക്കല്‍ സെന്‍റര്‍ പ്രതിനിധി റോയ് രാജ്, അല്‍ തവക്കല്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധി മുഹിയുദ്ധീന്‍ ചോലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാല്‍മി പരപ്പനങ്ങാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍ ഹാരിസ് വി. പി., സംസ്ഥാന കെ. എം. സി. സി. ഭാര വാഹികളായ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, കുഞ്ഞിപ്പ മോങ്ങം, നാസര്‍ വൈലത്തൂര്‍, ഹസ്സന്‍ അരീക്കന്‍, സിറാജ് ആതവനാട്, സമീര്‍ പുറത്തൂര്‍, ഷാഹിര്‍ പൊന്നാനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

September 26th, 2023

tv-kochubava-epathram

ദുബായ് : ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം – ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് ആധുനികത യുടെ പുതിയ ദിശാ ബോധം പകർന്നു നൽകിയ യു. എ. ഇ. യിൽ പ്രവാസി ആയിരുന്ന ടി. വി. കൊച്ചു ബാവ യുടെ സ്മരണ നില നിര്‍ത്തുവാന്‍ വേണ്ടിയാണ് അവാർഡ്.

tv-kochu-bava-memorial-haritham-book-award-2023-ePathram

കവിത : ഇസ്മായീൽ മേലടി (പുസ്തകം – വാർത്തകൾ ഓര്‍മ്മിക്കാനുള്ളതല്ല). ബാല സാഹിത്യം : സാദിഖ് കാവിൽ (ഖുഷി).

media-one-tv-news-mca-nazer-ePathram

എം. സി. എ. നാസർ

ലേഖന സമാഹാരം : എം. സി. എ. നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊല വിളി കൾക്കും നില വിളികൾക്കും ഇടയിൽ).

shabu-kilithattil-epathram

ഷാബു കിളിത്തട്ടിൽ

നോവൽ : സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം).

salim-ayyanath-ePathram

സലീം അയ്യനത്ത്

 

കഥാ സമാഹാരം : കെ. എം. അബ്ബാസ്, വെള്ളിയോടൻ (കെ. എം. അബ്ബാസിൻ്റെ സമ്പൂർണ്ണ കഥകൾ, ബർസഖ്).

ഓര്‍മ്മ : മനോജ് രാധാകൃഷ്ണൻ (പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് പുരസ്കാരങ്ങള്‍.

സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോളിനു പുരസ്കാരം നൽകും.

2023 നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ യില്‍ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. മൊമെൻ്റോയും പ്രശസ്തി പത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. FaceBook

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

September 19th, 2023

salam-pappinisseri-chief-guest-in-international-peace-conference-2023-ePathram
ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ  പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.

2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍

September 19th, 2023

logo-abudhabi-forum-for-peace-ePathram

അബുദാബി : ഫോറം ഫോർ പീസ് പത്താം പതിപ്പ് 2023 നവംബർ 14 മുതൽ 16 വരെ അബുദാബിയില്‍ നടക്കും.യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ്‌ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വ ത്തിലും യു. എ. ഇ. ഫത്‌വ കൗൺസിൽ ചെയർമാനും അബുദാബി ഫോറം ഫോർ പീസ് മേധാവിയുമായ ശൈഖ്‌ അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിലും ഒരുക്കുന്ന പരിപാടിയില്‍ അറബ് മേഖലയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക, അക്കാദമിക്, വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.

യു. എ. ഇ. യുടെ സുസ്ഥിരത വർഷം (Year of Sustainability) എന്നുള്ള പ്രഖ്യാപനവുമായി ഈ വർഷത്തെ പ്രമേയം യോജിക്കുന്നു എന്നുള്ളതാണ് ഒരു സവിശേഷത.

‘സുസ്ഥിര സമാധാനത്തിനായി: വെല്ലുവിളികളും അവസരങ്ങളും’ (For Sustainable Peace: Challenges and Opportunities) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ വർഷത്തെ അജണ്ടയിൽ സുസ്ഥിര സമാധാനം : ആശയങ്ങളും നേട്ടങ്ങളും, സുസ്ഥിര സമാധാനത്തിന്‍റെ ആശയവും യു. എ. ഇ. യുടെ അനുഭവവും, സമകാലിക ആഗോള പ്രതിസന്ധികളും സുസ്ഥിര സമാധാനവും, സുസ്ഥിര വികസനവും മതപരവും സാംസ്കാരികവും ആയ  നയതന്ത്രവും പ്രതിരോധ നടപടികളും എന്നിങ്ങനെ നിരവധി പ്രധാന ചർച്ചകൾ ഉൾപ്പെടുന്നു. W A M

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 38910112030»|

« Previous Page« Previous « കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം
Next »Next Page » ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine