ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

April 12th, 2020

jail-prisoner-epathram
അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.

പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവർത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാരവും

November 21st, 2019

kadappuram-panchayath-kmcc-meet-2019-ePathram
അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രവർത്തക സംഗമ വും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണ വും നവംബർ 22 വെള്ളി യാഴ്ച അബുദാബി ഇസ്ലാമിക്‌ സെന്ററിൽ നടക്കും.

ഉച്ചക്കു ശേഷം രണ്ടു മണിക്ക് ആരംഭിക്കുന്ന പ്രവർത്തക സംഗമം, പ്രവാസി ഭാരതി മാനേ ജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ ഉത്ഘാടനം ചെയ്യും. ‘നവ മാധ്യമ ങ്ങളും യുവ ചിന്ത കളും’ എന്ന വിഷയത്തെ ആസ്പദ മാക്കി ഒരു ക്കുന്ന ചര്‍ച്ച, കെ. എം. സി. സി. പ്രവർ ത്തക സംഗമ ത്തിന്റെ ഭാഗ മായി നടക്കും. റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്റ്റ് ചന്ദ്രിക അബുദാബി ബ്യുറോ ചീഫ്) ചര്‍ച്ചക്കു നേതൃത്വം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുസ്ലീം ലീഗി ന്റെ ഉരുക്കു കോട്ട യായ കടപ്പുറം പഞ്ചായ ത്തിലെ സമുന്നത നേതാവ് ആയിരുന്ന മർഹും പി. വി. ഹമീദ് മോൻ എന്നവ രുടെ നാമഥേയ ത്തിൽ കടപ്പുറം പഞ്ചാ യത്ത്‌ കെ. എം. സി. സി. കമ്മിറ്റി പ്രഖ്യാപിച്ച മാധ്യമ പുരസ്കാരം, മാധ്യമ പ്രവര്‍ത്തകനും പ്രസ്തുത പഞ്ചായത്ത് നിവാസിയു മായ e – പത്രം പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിക്കും. ഓണ്‍ ലൈന്‍ മാധ്യമ രംഗത്ത് വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ച തിനാണ് ഈ പുരസ്കാരം.

കൂടാതെ അബുദാബി തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് ആയി തെരഞ്ഞെടുത്ത സബിത സെയ്തു മുഹമ്മദിന് സ്വീകരണവും പ്രവാസ ജീവിതം മതിയാക്കി പോകുന്ന ആർ. വി. ഹംസ ക്ക് യാത്രയയപ്പും ഈ സംഗമ ത്തിന്റെ ഭാഗ മായി ഉണ്ടാവും. കെ. എം. സി. സി. ജില്ലാ – മണ്ഡലം നേതാക്കൾ ചടങ്ങില്‍ സംബന്ധിക്കും.

വിവര ങ്ങള്‍ക്ക് : 050 990 3193 (ഫൈസൽ കടവിൽ, ജനറൽ സെക്രട്ടറി).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്

September 29th, 2019

fake-sms-messages-in-uae-which-can-drain-bank-account-ePathram
അബുദാബി : ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നും വ്യക്തി ഗത വിവര ങ്ങള്‍ ഇല്ലാത്ത തിനാല്‍ എ. ടി. എം. കാർഡ് റദ്ദാക്കി എന്നും ഉള്ള വ്യാജ സന്ദേശ ങ്ങള്‍ക്കും ഫോണ്‍ വിളി കള്‍ക്കും എതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.

beware-of-atm-scam-sms-messages-police-warning-ePathram

ഫോണിൽ വിളിച്ചും അറബി യിലും ഇംഗ്ലീഷിലും ഉള്ള എസ്. എം. എസ്., വാട്സ് ആപ്പ് സന്ദേശം അയച്ചും ആളു കളെ കബളിപ്പിച്ചു കൊണ്ട് തട്ടിപ്പുകള്‍ നടക്കു ന്നതായി ശ്രദ്ധയില്‍ പ്പെട്ടതായി അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ അറിയിച്ചു.

സെൻട്രൽ ബാങ്കി ന്റെ വെബ് സൈറ്റ് അഡ്രസ്സ്, പോലീസ് ലോഗോ എന്നിവ ഉപയോഗിച്ച് അയക്കുന്ന സന്ദേശ ത്തില്‍ പ്രശ്ന പരിഹാരത്തി നായി വ്യക്തിഗത വിവര ങ്ങളും എമി റേറ്റ്സ് ഐ. ഡി. നമ്പര്‍ എന്നിവ ആവശ്യ പ്പെടുന്നുണ്ട്.

ഒരു കാരണ വശാലും ആര്‍ക്കും വ്യക്തി ഗത വിവര ങ്ങള്‍ നല്‍കരുത് എന്നും തട്ടിപ്പു കളിൽ വഞ്ചിക്ക പ്പെട രുത് എന്നും ഇത്തരം കാര്യ ങ്ങളില്‍ സ്വയം ജാഗ്രത പുലര്‍ത്തണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ

July 24th, 2019

u-ae-government-portal-ePathram അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ.) എന്ന പേരിലെ ആദ്യ അക്ഷരം (യു) മാത്ര മായി തയ്യാറാക്കിയ സർക്കാർ പോർട്ടല്‍, പേരിന്റെ വൈവി ധ്യത്താല്‍ ലോക ശ്രദ്ധ നേടുകയും ഈ പോര്‍ട്ട ലിലെ വിത്യസ്ഥമായ സംവി ധാന ങ്ങളാല്‍ രാജ്യത്തെ വിദേശി കള്‍ ക്കും സ്വദേശി കള്‍ക്കും ഒരു പോലെ പ്രിയങ്കരം ആവുന്നു എന്ന് റിപ്പോർട്ടു കൾ.

മലയാളം അടക്കം നൂറ്റിപ്പത്ത് ഭാഷ കളിൽ യു. എ. ഇ. സർക്കാരിന്റെ സേവന വിവര ങ്ങൾ യു ഡോട്ട് എഇ (u.ae) എന്ന പോർട്ട ലിൽ ലഭ്യമാണ്.

മറ്റുഭാഷകൾ (other languages) എന്ന വിഭാഗ ത്തിലേക്ക് പോയാല്‍ മലയാളം തെരഞ്ഞെടു ക്കുവാന്‍ കഴിയും.

official-web-site-of-uae-portal-in-malayalam-ePathram
ഹിന്ദി, ഉറുദു, തമിഴ്, തെലുഗു, കന്നട, മറാത്തി, സിന്ധി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഇന്ത്യന്‍ ഭാഷ കളും മലയാള ത്തോ ടൊപ്പം പോർട്ടലിൽ ഇടം നേടി യിട്ടുണ്ട്.

വിസ – എമിറേറ്റ്സ് ഐ. ഡി. സംബന്ധിച്ച കാര്യങ്ങള്‍, ജോലി വിവരങ്ങള്‍ എന്നിവ കൂടാതെ പഠനം, സുരക്ഷ, നിയമങ്ങള്‍, ആരോഗ്യം, സാമ്പത്തികം, വാണിജ്യം, അടി സ്ഥാന സൗകര്യം, ദേശീയ നയം, സർക്കാർ വാർത്തകൾ ഉള്‍പ്പടെ സുപ്രധാന മായ പല വിവര ങ്ങളും ഈ വെബ്‌ സൈറ്റില്‍ നിന്നും നമ്മുടെ ഭാഷ യില്‍ തന്നെ ലഭ്യമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്

July 21st, 2019

police-warning-about-fake-social-media-messages-ePathram
മസ്കറ്റ് : സോഷ്യല്‍ മീഡിയ കളിലൂടെ തെറ്റായ വാർത്ത കൾ പ്രചരിപ്പി ക്കുന്ന പ്രവണത കള്‍ക്ക് എതിരെ മുന്നറി യിപ്പു മായി റോയൽ ഒമാന്‍ പോലീസ്.

ഒമാനില്‍ വാഹന രജിസ്‌ട്രേഷൻ പുതു ക്കുന്നതു മായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കളി ലൂടെ പ്രചരി ക്കുന്നത് തെറ്റായ വിവര ങ്ങളാ ണ് എന്നും ഇത്തരം വ്യാജ പ്രചാ രണ ങ്ങൾക്ക് എതിരേ ശക്ത മായ നടപടി കള്‍ ഉണ്ടാകും എന്നും റോയൽ ഒമാൻ പോലീസ് മുന്നറി യിപ്പ് നൽകി.

വാഹന രജിസ്‌ട്രേഷൻ പുതുക്കുവാന്‍ ജല – വൈദ്യുതി ബില്ലു മായി ബന്ധിപ്പിച്ചു എന്ന തര ത്തിൽ കഴിഞ്ഞ ദിവസ ങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് എതിരെ യാണ് പോലീസ് മുന്നറി യിപ്പ് നൽകിയിരി ക്കുന്നത്.

എന്നാൽ അടുത്ത വർഷം നടക്കുന്ന ഇലക്ട്രോണിക് സെൻസ സിന്റെ ഭാഗ മായി വൈദ്യുതി ബില്ലു കളിലെ വ്യക്തി വിവരങ്ങള്‍ പുതുക്കി നല്‍കണം എന്ന് സ്വദേശി കളോടും വിദേശി കളോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സെൻസസിന് ആധാരമായി എടുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

38 of 481020373839»|

« Previous Page« Previous « വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ
Next »Next Page » ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ് »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine