പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

January 2nd, 2025

lieutenant-general-mohammed-ahmed-al-marri-dubai-gdrfa-ePathram
ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.

ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

December 26th, 2024

abu-dhabi-police-fined-670-violations-on-eid-al-etihad-celebration-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ നിയമ ലംഘനം നടത്തിയ 670 പേര്‍ക്ക് അബുദാബി പോലീസ് പിഴ ചുമത്തി.

വാഹന യാത്രക്കാർ, കാല്‍നട യാത്രക്കാർ, റോഡു കളില്‍ സ്‌പ്രേ ചെയ്തു നഗരം മലിനം ആക്കിയവർ എന്നിങ്ങനെ പൊലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയവർക്കാണ് പിഴ ചുമത്തിയത് എന്നും അബുദാബി പോലീസ് സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു.

വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

ഡ്രൈവർമാരും വാഹന യാത്രികരും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തിൻ്റെ പരിഷ്‌കൃത രൂപം സംരക്ഷിച്ച് നിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണം. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിനാൽ പൊതു ജനങ്ങളും വാഹന യാത്രികരും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പുതുവത്സര പിറവിയിൽ പൊതു അവധി

December 22nd, 2024

new-year-celebration-at-dubai-burj-khalifa-ePathram
അബുദാബി : പുതു വർഷ പിറവി ദിനമായ 2025 ജനുവരി 1 ബുധനാഴ്ച യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.

രാജ്യത്തെ സ്വകാര്യ മേഖലക്കും പുതു വത്സര പിറവി ദിനം വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ

December 13th, 2024

abudhabi-kmcc-sports-wing-kabaddi-tournament-2024-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണ്ണ മെന്റ്, ഡിസംബർ 15 ഞായറാഴ്ച മുഷ്‌രിഫ് ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.

ഫ്രണ്ട്സ് ആറാട്ടു കടവ് (പാലക്കാട്), ന്യൂ മാർക്ക് മാംഗ്ലൂർ (കാസർ ഗോഡ്), റെഡ് വേൾഡ് കൊപ്പൽ (എറണാകുളം), ബ്രദേഴ്സ് കണ്ടൽ (മലപ്പുറം) എന്നീ ടീമുകൾ ഗ്രൂപ്പ് – എ യിലും റെഡ് സ്റ്റാർ ദുബായ് (തൃശൂർ), ടീം ഫൈമുസ്‌ 02 പൊന്നാനി (കണ്ണൂർ), ടീം തമിഴ്നാട് (തിരുവന്തപുരം), ബട്കൽ ബുൾസ് (കോഴിക്കോട്) എന്നീ ടീമുകൾ ഗ്രൂപ്പ് -ബി യിലുമാണ് മത്സരിക്കുന്നത്.

നാസിർ അമ്മികുപ്പാട്ടി, അജി കണ്ടൽ, മൻസൂർ കണ്ടൽ, സാഗർ സൂരജ് ഹരിയാന, സന്ദീപ് നർവാൽ ഹരിയാന, അമൽ രാജ്, ആദർശ് കൊപ്പാൽ, നിവേദ് കൊപ്പാൽ, റഷീദ് ബാനർജി, ആഫ്രീദ്, കലന്തർ സഫ്രാസ് തുടങ്ങിയ പതിനെട്ടോളം പ്രമുഖ പ്രൊ-ഇന്ത്യ കബഡി ടീം അംഗങ്ങൾ മത്സരങ്ങളിൽ പങ്കാളികളാകും. ഓരോ ടീമിലും രണ്ട് ഇന്ത്യൻ പ്രൊ-കബഡി ടീം അംഗങ്ങൾ മത്സരിക്കും.

അന്തർ ദേശീയ മത്സരങ്ങളിൽ പരിചയ സമ്പന്നരായ ഏഴോളം റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 5000 ദിർഹവും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാർക്ക് 3000 ദിർഹം ട്രോഫിയും മെഡലും മൂന്നും നാലും സ്‌ഥാനക്കാർക്കു 1000 ദിർഹം ട്രോഫി എന്നിങ്ങനെ യാണ് സമ്മാനം. കൂടാതെ മികച്ച റൈഡർ, മികച്ച ക്യാച്ചർ, എമേർജിങ് പ്ലേയർ തുടങ്ങിയവർക്ക്‌ ട്രോഫികളും സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു

December 10th, 2024

kanacheri-koottam-uae-golden-jubilee-celebration-ePathram
അബുദാബി : കാനച്ചേരി കൂട്ടം യു. എ. ഇ. യുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്നു.

പൊതു പരിപാടിയിൽ വൈസ് പ്രസിഡണ്ട് സാജിദ് കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. കെ. പി. ഇബ്രാഹിം മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ദീർഘകാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി. വി. അബ്ദു റഹിമാൻ ഹാജി, എം. പി.നൂറുദ്ദീൻ, കെ. പി. ഷംസുദ്ദീൻ, പി. വി. അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ആദരിച്ചു.

മുഖ്താർ, ജലീൽ, ഷാഹിദ് എന്നിവർ അവതാരകർ ആയിരുന്നു. ജനറൽ സെക്രട്ടറി ഷമീം ടി. വി. സ്വാഗതവും ട്രഷറർ ഇഖ്ബാൽ മരുവോട്ട് നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.

1974 ൽ അബുദാബിയിൽ രൂപീകരിച്ച കാനച്ചേരി കൂട്ടം, രക്തദാന ക്യാമ്പ് ഉൾപ്പെടെ ഒട്ടേറെ ജീവ കാരുണ്യ പ്രവത്തങ്ങൾ നടത്തി വരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 57910112030»|

« Previous Page« Previous « പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
Next »Next Page » പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു »



  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine