പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിസ് സര്‍ക്കാര്‍ ബഹുമതി

February 4th, 2012

ma-yousufali-epathram
അബുദാബി : പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിറ്റ്സര്‍ ലാന്‍ഡ് സര്‍ക്കാ റിന്‍റെ ബഹുമതിയും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്സര്‍ ലാന്‍ഡിലെ വാണിജ്യ മേഖല ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കുള്ള അംഗീകാരമാണ് യു. എ. ഇ. യിലെ സ്വിറ്റ്സര്‍ ലാന്‍ഡ് സ്ഥാനപതി നല്‍കുന്ന ഈ ബഹുമതി. പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്‍പന ചെയ്ത ശില്‍പവും ബഹുമതി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ അവസാനം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ സ്വിറ്റ്സര്‍ ലാന്‍റ് അംബാസഡര്‍ വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ട് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ നടത്തിയ സ്വിസ് ഭക്ഷ്യ മേളക്ക് മികച്ച പ്രതികരണം ആണുണ്ടായത്. സ്വിറ്റ്സര്‍ ലാന്‍ഡിലെ തനത് ഭക്ഷ്യ വിഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയ പ്പെടുത്തുവാനും കൂടുതലായി വിപണനം ചെയ്യു വാനും ഭക്ഷ്യ മേള ഏറെ സഹായിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘തഫ്‌സീറുല്‍ കബീര്‍’ യു. എ. ഇ. യില്‍ വിതരണം തുടങ്ങി

August 24th, 2011

thafseerul-kabeer-malayalam-quraan-ePathram
അബുദാബി : പരിശുദ്ധ ഖുര്‍ആന്‍റെ ക്ലാസ്സിക്‌ വ്യാഖ്യാന ങ്ങളില്‍ ഒന്നായി ഗണിക്ക പ്പെടുന്നതും ഒരു സഹസ്രാബ്ദം മുന്‍പ്‌ രചിക്ക പ്പെട്ടതുമായ ശൈഖുല്‍ ഇസ്ലാം ഇമാം ഫഖ്‌റുദ്ദീന്‍ റാസി യുടെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന വ്യാഖ്യാത ഗ്രന്ഥ ത്തിന്‍റെ മലയാള പരിഭാഷ യു. എ. ഇ. യില്‍ വിതരണം ആരംഭിച്ചു. ഖുര്‍ആന്‍റെ സാരവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്’ എന്ന സ്ഥാപനമാണ് ഖുര്‍ആന്‍ അവതരിച്ച പരിശുദ്ധ റമദാനില്‍ ഈ സംരംഭ വുമായി രംഗത്ത്‌ വന്നത്.

ഇംഗ്ലീഷിലും മലയാള ത്തിലുമായി ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍ : മലയാള സാരം, ഖുര്‍ആന്‍ : ദി ലിവിംഗ് ട്രൂത്ത്, സ്‌റ്റോറി ഓഫ് ഖുര്‍ആന്‍ എന്നീ ഗ്രന്ഥ ങ്ങളുടെ പതിനായിര ക്കണക്കിന് കോപ്പികള്‍ ഇതിനകം സൗജന്യ മായി വിതരണം ചെയ്‌തു കഴിഞ്ഞു എന്ന് ഖുര്‍ആന്‍ ഫോര്‍ വേള്‍ഡിന്‍റെ മുഖ്യ സംഘാടകനും ഖുര്‍ആന്‍ പരിഭാഷകനും പ്രസാധക നുമായ വി. എസ്. സലീം അറിയിച്ചു.

അഹലു സുന്നത്തു വല്‍ ജമാഅത്തിന്‍റെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന മായ ‘തഫ്‌സീറുല്‍ കബീര്‍’ വി. എസ്. സലീമിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം പണ്ഡിത ന്മാരാണ് 4,500 പേജു കളുള്ള ആറ് വാള്യ ങ്ങളിലായി പരിഭാഷ പ്പെടുത്തി യിരിക്കുന്നത്.

പ്രിന്‍റ് എഡിഷനൊപ്പം കമ്പ്യൂട്ടര്‍ ഉപയോക്താ ക്കള്‍ക്കായി സോഫ്റ്റ് എഡിഷനും പുറത്തിറ ക്കിയിട്ടുണ്ട്. സോഫ്റ്റ് എഡിഷന്‍റെ യു. എ. ഇ. യിലെ വിതരണം വി. എസ്. സലീമില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി നിര്‍വ്വഹിച്ചു.

വിദേശത്തും സ്വദേശത്തു മുള്ള സ്‌പോണ്‍സര്‍ മാരുടെ സഹകരണ ത്തോടെ യാണ് ഗ്രന്ഥവും സീഡി യും സൗജന്യ മായി വിതരണം ചെയ്യുന്നത്. മസ്ജിദു കള്‍ക്കും മദ്രസ്സ കള്‍ക്കും ലൈബ്രറി കള്‍ക്കും ഗ്രന്ഥ ത്തിന്‍റെ കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കും സീഡി കള്‍ ആവശ്യ മുള്ള വര്‍ക്കും intimate at quran 4 world dot org എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ – ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

May 11th, 2010

asian-television-awards-2010ദുബായ്‌ : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്‌, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്‌, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്‌, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്‌, നികേഷ്‌ കുമാര്‍, ജി. എസ്. പ്രദീപ്‌, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്‌, അന്‍വര്‍, കണ്ണൂര്‍ ശരീഫ്‌, ദേവാനന്ദ്‌, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഗെറ്റ് തുറക്കും. കൃത്യം ഏഴിന് അവാര്‍ഡ്‌ നൈറ്റ്‌ ആരംഭിക്കും, ദിര്‍ഹം 50, 100 എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്ക്. വി. വി. ഐ. പി. ടിക്കറ്റ്‌ 500 ദിര്‍ഹമാണ്, കരാമ ലുലുവിന്റെ മുന്നില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ടെലിവിഷന്‍ അവാര്‍ഡ്‌ വേദിയിലേക്ക് സൌജന്യ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലുലു, ഫാത്തിമ, നൂര്‍ജഹാന്‍ റെസ്റ്റോറന്റ്, മദീന സൂപ്പര്‍ മാര്‍ക്കറ്റ്‌ (നാഷണല്‍ പെയിന്റ്സ്), അല്‍ മനാര്‍ ടെക്സ്ടൈല്‍സ് ആന്‍ഡ്‌ റെഡിമെയ്ഡ്സ് (സത്വ), ഹോട്ട് സ്പൈസി റെസ്റ്റോറന്റ് (അജ്മാന്‍), മലബാര്‍ റെസ്റ്റോറന്റ് (അജ്മാന്‍) എന്നിവിടങ്ങളിലും “അമാലിയ” യുടെ എല്ലാ ഔട്ട് ലെറ്റുകളിലും ടിക്കറ്റ്‌ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0503453029, 0505442096 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റി കണ്‍സര്‍ട്ട് അറീനയിലും ടിക്കറ്റുകള്‍ ലഭിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി മമ്മുട്ടി, എന്‍.ആര്‍.ഐ. യൂസഫലി

May 1st, 2010

mammootty-ma-yousufaliദുബായ്‌ : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്‌, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.

മെയ്‌ 14ന് ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റിയിലെ അന്താരാഷ്‌ട്ര വേദിയില്‍ നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. സര്‍ക്കാരിന്റെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും എന്ന് ഏഷ്യാ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ സയിദ്‌ അറിയിച്ചു.

ദുബായ്‌ ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയും, ലെന്‍സ്‌മാന്‍ പ്രോഡക്ഷന്‍സും ചേര്‍ന്നാണ് അവാര്‍ഡ്‌ സംഘടിപ്പിക്കുന്നത്. ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് എല്ലാ വര്‍ഷവും മലയാള സിനിമാ അവാര്‍ഡ്‌, ബിസിനസ് അവാര്‍ഡ്‌, ടെലിവിഷന്‍ അവാര്‍ഡ്‌ എന്നിവ സംഘടിപ്പിക്കാറുണ്ട്.

യു.എ.ഇ. കൂടാതെ ഇന്ത്യ സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഏഷ്യാ വിഷന്‍,ടി.വി. ചാനല്‍ മാനേജ്മെന്റ്, റേഡിയോ മാനേജ്മെന്റ്, കണ്‍സള്‍ട്ടന്സി, അഡ്വര്‍ട്ടൈസിംഗ്, പ്രൊഡക്ഷന്‍, ഇവന്റ് മാനേജ്‌മെന്റ്‌ എന്നീ മേഖലകളിലും സജീവമാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

15 of 1510131415

« Previous Page « ഏഴ് പുതിയ മെട്രോ റെയില്‍ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തം ആരംഭിച്ചു
Next » മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു »



  • റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ
  • മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം
  • കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്
  • പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ
  • മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം
  • രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി
  • ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും
  • ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും
  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine