അബുദാബി : തൃശൂര്‍ ജില്ല യിലെ നാട്ടിക നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി’ യുടെ റമദാന് റിലീഫ് ഉദ്ഘാടനം എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. എ. യൂസഫലി, കമ്മിറ്റി പ്രസിഡന്റ് പി. എം. സലീമിന് നല്കി നിര്‍വ്വഹിച്ചു.
അബുദാബി : ഗള്‍ഫ് മലയാളി കളുടെ യാത്രാ ക്ലേശം പരിഹരി ക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട എയര്‍ ഇന്ത്യ യുടെ ഡയരക്ടര്‍ സ്ഥാനം രാജി വെച്ചു എയര്‍ കേരള യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പദ്മശ്രീ എം. എ. യൂസഫലിയെ ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) അഭിനന്ദിച്ചു.
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ നടപടി മാതൃകാ പരമാണ്. ഗള്‍ഫ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ എയര്‍ കേരള തുടങ്ങാന്‍ കേരള സര്‍ക്കാരും പ്രവാസി സമൂഹവും ഒരുമിച്ചു ശ്രമിക്കണം എന്നും എയര്‍ കേരള യുടെ പരിശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയേകാനും ഇമ തീരുമാനിച്ചു.
- pma
വായിക്കുക: മാധ്യമങ്ങള്‍, യൂസഫലി
അബുദാബി : പ്രവാസി മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന യില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രമുഖ പ്രവാസി വ്യവസായിയും എം. കെ. ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലി രാജി വെച്ചു.
പൈലറ്റ് സമരവും അടിക്കടി ഗള്‍ഫ് മേഖല യിലെ സര്‍വ്വീസുകള്‍ റദ്ദാക്കലും കാരണം പ്രവാസി കളില്‍ എയര്‍ ഇന്ത്യ ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം പല തവണ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ എം. എ. യൂസഫലി ഉന്നയിച്ചു എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി യുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല.
ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗത്വമാണ് അദ്ദേഹം ഒഴിഞ്ഞത്. 2010 മേയിലാണ് എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമായത്.
- pma
അബുദാബി : നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാള്‍ മദീനാ സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. യു. എ. ഇ. യിലെ പതിനഞ്ചാമത്തെയും ആഗോള തലത്തിലെ നാല്പത്തി ഒന്നാമത്തെയും ശാഖ യാണിത്.
എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹമ്മദ്, നാരായണ്‍ പ്രധാന്‍, തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിത രായിരുന്നു.
ഒരു ഷോപ്പിംഗ് മാളില്‍ എത്തിയാല്‍ എല്ലാം ലഭ്യമാവുന്ന ഈ കാലഘട്ടത്തില്‍ ഒരു ഉപഭോക്താവിന് ലുലു വില്‍ നിന്നും ഷോപ്പിംഗ് മാത്രമല്ല പണം അയക്കുന്നത് അടക്കം എല്ലാ സൌകര്യങ്ങളും കിട്ടാവുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന താണ് തങ്ങളുടെ ലക്‌ഷ്യം എന്നും ഇതിന്റെ ഭാഗ മായാണ് പുതിയ ശാഖ തുടങ്ങിയത് എന്നും എക്സ്ചേഞ്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് എം.എ. യൂസഫലി പറഞ്ഞു.
ലുലു എക്സ്ചേഞ്ചിന് നൂറു ശാഖകള്‍ എന്ന ലക്ഷ്യ ത്തിലേക്ക് നീങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലുലു വിന് ജനങ്ങളില്‍ നിന്നും വിശിഷ്യാ മലയാളി സമൂഹ ത്തില്‍ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ഈ ലക്ഷ്യത്തില്‍ എത്താന്‍ സഹായിക്കുന്നത് എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു.
(ഫോട്ടോ : ഹഫ്സ്ല്‍ – ഇമ അബുദാബി)
- pma
വായിക്കുക: യൂസഫലി, സാമ്പത്തികം
അബുദാബി : തൊഴിലില്ലായ്മ യില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കേരള ത്തില്‍ നിക്ഷേപം നടത്താനും ഇതിലൂടെ എട്ടു വര്‍ഷം കൊണ്ട് 15,000 ആളുകള്‍ക്ക് ജോലി നല്‍കാനും ലുലു സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കി എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുഷ്‌റിഫ് ശാഖയില്‍ ഒരുക്കിയ ഇന്തപ്പഴ ഉത്സവ ത്തിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിവിധ മേഖല കളിലായി ഘട്ടം ഘട്ടമായി നിക്ഷേപം നടത്താനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ ലുലു സ്ഥാപന ങ്ങളില്‍ 22,000 മലയാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി മലയാളി കള്‍ക്ക് ജോലി നല്‍കാന്‍ പരമാവധി ശ്രമം നടത്തുകയും ഇതിനു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്രയും കാലം ഗള്‍ഫിനെ ആശ്രയിച്ച ഇന്ത്യക്ക്, വിശിഷ്യാ കേരള ത്തിന് മറ്റു വഴികള്‍ തേടേണ്ട സമയമായി.
കേരളത്തിലെ കുട്ടികള്‍ക്ക് തങ്ങളുടെ നാട്ടില്‍ ഉന്നത പഠനം നടത്താനും യുവതീ യുവാക്കള്‍ക്ക് സ്വന്തം നിലയില്‍ ജോലി നേടാനും സാധിക്കാത്ത അവസ്ഥ യുള്ളത് മാറണം. ഇതിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രി വരെ യുള്ളവരും ശ്രമിക്കണം.
കേരള ത്തിലെ ടൂറിസം അടക്കം വിവിധ മേഖല കളില്‍ നിക്ഷേപ അവസര ങ്ങളുണ്ട്. എന്നാല്‍ ഇത് ഫല പ്രദമായി ഉപയോഗ പ്പെടുത്തി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ‘എമര്‍ജിംഗ് കേരള’ ക്ക് സാധിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവാസി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കേരള എയര്‍ എന്ന ആശയം വീണ്ടും പരിഗണന യില്‍ വന്നിട്ടുണ്ട്. എമര്‍ജിംഗ് കേരള യില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നും എം. എ. യൂസഫലി പറഞ്ഞു.
- pma