
അബുദാബി : ഗൾഫ് മേഖലയിലെ യുദ്ധ സമാന സാഹചര്യത്തിൽ വ്യോമ പാതകൾ അടച്ചതിനാലും വിമാനങ്ങൾ റദ്ദ് ചെയ്തതിനാലും യു. എ. ഇ. യിൽ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി കഴിഞ്ഞാൽ ഉള്ള പിഴകൾ ഒഴിവാക്കും എന്ന് അധികൃതർ.
2026 ഫെബ്രുവരി 28 മുതൽ കാലാവധി തീർന്ന വിസിറ്റ്- ടൂറിസ്റ്റ് വിസകളിലുളളവർക്കും താമസ വിസ റദ്ദാക്കിയവർക്കും പുതിയ വിസയ്ക്കായി എക്സിറ്റ് പെർമിറ്റ് ലഭിച്ചവർക്കും ഓവർ സ്റ്റേ ഫൈൻ അടക്കാതെ രാജ്യം വിടാൻ സൗകര്യം ഒരുക്കും എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺ ഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
യാത്രക്കാരുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ തിരിച്ചുള്ള യാത്ര വൈകിയ സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് അതോറിറ്റിയുടെ ഈ നടപടി. W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, visa-rules, നിയമം, പ്രവാസി, സാമൂഹ്യ-സേവനം, സാമ്പത്തികം
































