Wednesday, September 17th, 2025

ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഉദാത്തമാണ്. ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയാണ് എന്നും എം. എ. യൂസഫലി. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച നബിദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക ജീവിതത്തെക്കുറിച്ച് പ്രതി പാദിക്കാന്‍ ഒരു പുരുഷായുസ്സ് ശ്രമിച്ചാലും പൂർണ്ണ മാവില്ല, അത്രയും വിശാലമാണത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച നബിയുടെ ജീവിത സന്ദേശം സമഗ്രമാണ്.

മനുഷ്യന്‍ മരണപ്പെട്ടാല്‍, ജാതിയോ മതമോ കുലമോ നോക്കാതെ ആ ശരീരത്തെ ബഹുമാനിക്കണം എന്നും ലോകത്തെ ആദ്യമായി പഠിപ്പിച്ച മഹാനാണ്.

നിത്യജീവിതത്തില്‍ ഒരു വ്യക്തി പാലിക്കേണ്ട എന്തെല്ലാമുണ്ടോ, അതെല്ലാം സ്വജീവിതത്തില്‍ പാലിച്ച് മാതൃക കാട്ടിയ പ്രവാചകന്റെ ജീവിതം മുഴുവനും പാഠമാണ്. പുതിയ തലമുറ ഇത് പഠിക്കാന്‍ തയ്യാറാവണം.

യുവ തലമുറയിലെ വലിയൊരു വിഭാഗം ദു:ഖകരമായ അവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നത്. പ്രവാചകന്റെ പ്രായോഗികമായ ജീവിതചര്യക്ക് ഇപ്പോള്‍ ഏറെ പ്രസക്തി ഉണ്ട് എന്നും അതുള്‍ക്കൊള്ളാന്‍ മുന്നോട്ടു വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

Comments are closed.


«




പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine