ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

March 6th, 2019

km-mani-epathram

കൊച്ചി : രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി

February 3rd, 2019

congress-president-rahul-gandhi-epathram
തിരുവനന്തപുരം : കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്പട്ടിക യിൽ വനിത കള്‍ക്കും യുവാ ക്കൾക്കും അര്‍ഹ മായ പ്രാതി നിധ്യം ഉണ്ടാകണം എന്ന് കെ. പി. സി. സി. ക്ക് രാഹുൽ ഗാന്ധി യുടെ നിർദ്ദേശം. ജയ സാദ്ധ്യത കൂടി പരി ഗണിച്ച് സിറ്റിംഗ് എം. പി. മാരുടെ കാര്യ ത്തിൽ തീരു മാനം എടുക്കാം. ഘടക കക്ഷി കളുമായുള്ളചർച്ച പൂർത്തി യാക്കി ഫെബ്രു വരി അവസാനത്തോടെ സ്ഥാനാർത്ഥി കളെ പ്രഖ്യാപി ക്കുവാനും രാഹുൽ നിർദ്ദേശിച്ചു.

- pma

വായിക്കുക: , ,

Comments Off on വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി

വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

January 22nd, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
മുംബൈ : 2014 – ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിലും ഉത്തര്‍ പ്രദേശ്, മഹാ രാഷ്ട്ര, ഗുജറാത്ത് നിയമ സഭാ തെര ഞ്ഞെ ടുപ്പു കളിലും വ്യാപക മായ കൃത്രിമം നടന്നു എന്ന അവകാശ വാദവു മായി യു. എസ്. ഹാക്കര്‍ സയിദ് ഷുജ രംഗത്ത്.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസ്സിയേഷന്‍ ലണ്ടനില്‍ സംഘ ടിപ്പിച്ച പരി പാടി യിലാണ് ഇല ക്ട്രോ ണിക് വോട്ടിംഗ് മിഷ്യനില്‍ എങ്ങനെ തിരി മറി നടത്താം എന്ന കാര്യം വിശദീ കരി ച്ചു കൊണ്ട്, കോണ്‍ ഗ്രസ്സ് നേതാ വ് കബില്‍ സിബല്‍ ഉള്‍ പ്പെടെ യുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യു. എസ്. ഹാക്കര്‍ സയിദ് ഷുജ യുടെ വെളി പ്പെടു ത്തലുണ്ടായത്.

2014 – ല്‍ വാഹന അപകട ത്തില്‍ മരിച്ച ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രി യുമാ യിരുന്ന ഗോപി നാഥ് മുണ്ടെ യുടെ മരണ ത്തിന് കാരണം വോട്ടിംഗ് മിഷ്യനി ലെ കൃത്രിമം സംബന്ധിച്ച് അറിവ് ഉണ്ടാ യിരുന്ന തിനാല്‍ എന്നും ഡല്‍ഹി തെര ഞ്ഞെടു പ്പില്‍ വോട്ടിംഗ് മിഷ്യ നില്‍ കൃത്രിമം നടക്കാ ത്തതി നാലാണ് അവിടെ എ. എ. പി. വിജയിച്ചത് എന്നും ഹാക്കര്‍ പറഞ്ഞു.

തന്റെ വാദങ്ങള്‍ ശരി എന്ന് ബോദ്ധ്യപ്പെടു ത്തുവാന്‍ ഉള്ള രേഖകള്‍ കൈവശം ഉണ്ട് എന്നും ഇയാള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

December 26th, 2018

ldf-election-banner-epathram
തിരുവനന്തപുരം : നാലു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍ പ്പെടുത്തി ഇടതു മുന്നണി വിപുലീ കരിച്ചു.

ഇരുപത്തി അഞ്ചു വര്‍ഷ ങ്ങളോളം ഇടതു ജനാധിപത്യ മുന്നണി യോട് സഹകരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.), ആര്‍. ബാല കൃഷ്ണ പിള്ള യുടെ കേരള കോണ്‍ ഗ്രസ്സ് (ബി), എം. പി. വീരേന്ദ്ര കുമാ റിന്റെ ലോക് താന്ത്രിക് ജനതാ ദള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധി പത്യ കേരള കോണ്‍ഗ്രസ്സ് എന്നിവ യാണ് എല്‍. ഡി. എഫിലെ പുതിയ അംഗ ങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍. ഡി. എഫ്. വിപുലീ കരി ക്കുവാന്‍ തീരു മാനിച്ചത്.

ഇടതു മുന്നണി യില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യ പ്പെട്ട് നിര വധി പാര്‍ട്ടി കള്‍ കത്തു നല്‍കി യിരുന്നു എങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടി കളെ യാണ് ഉള്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടി കളു മായി സഹക രിച്ച് പ്രവര്‍ ത്തിക്കും. ഇവരെ മുന്നണി യില്‍ ഉള്‍ പ്പെടു ത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

December 9th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : വിദേശത്തു വെച്ച് പ്രവാസി കൾക്ക് സ്വന്തം മണ്ഡല ത്തിൽ വോട്ട് ചെയ്യാൻ കഴിയും വിധം ജന പ്രാതി നിധ്യ നിയമ ഭേദ ഗതി ബിൽ അടുത്തയാഴ്ച രാജ്യ സഭ യുടെ ശീത കാല സമ്മേളന ത്തിൽ അവ തരി പ്പിക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറി യിച്ചു.

വോട്ടർ പട്ടിക യിൽ പേര്‍ ചേര്‍ത്തി ട്ടുള്ള പ്രവാസി ഇന്ത്യ ക്കാർക്ക് പകര ക്കാരെ വെച്ച് (മുക്ത്യാർ അഥവാ പ്രോക്സി വോട്ട്) വോട്ടു ചെയ്യാൻ സാധിക്കുന്ന ബിൽ നേരത്തേ ലോക്‌സഭ അംഗീ കരി ച്ചിരുന്നു.

വോട്ടർ പട്ടികയിൽ പ്രവാസി കള്‍ക്ക് പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ സന്ദര്‍ ശിക്കാവു ന്നതാണ്. മലയാള ത്തില്‍ പേരു വിവര ങ്ങള്‍ ചേര്‍ക്കു വാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

Page 20 of 27« First...10...1819202122...Last »

« Previous Page« Previous « കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു
Next »Next Page » സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha