മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

May 14th, 2026

vd-satheesan-epathram
വി. ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എ. ഐ. സി. സി. ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്ത് വന്നു പത്ത് നാളുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം വി. ഡി. സതീശനെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ചത്.

ഏപ്രിൽ 9 ന് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തെ തറ പറ്റിച്ച് 102 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ച ഐക്യ ജനാധി പത്യ മുന്നണിയുടെ ചരിത്ര വിജയത്തിനു നേതൃത്വം നൽകിയ വി. ഡി. സതീശനുള്ള അംഗീകാരം കൂടി യാണ് ഈ മുഖ്യമന്ത്രി പദം. മെയ് 18 തിങ്കളാഴ്ച വി. ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

May 13th, 2026

kunjalikutty1-epathram
മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അറിയുവാനായി കാത്തിരിക്കുന്നു എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ആരാണ് എന്നതുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ തീരുമാനം ഉണ്ടാവും എന്നാണു പ്രതീക്ഷ. ഡൽഹി യിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് അറിഞ്ഞാൽ ബാക്കി ആലോചിച്ച ശേഷം പറയും.

ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കും. പാണക്കാട് ചേർന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകുന്നതിൽ മുസ്ലിം ലീഗ് അണികൾക്ക് ഇടയിലും കടുത്ത അതൃപ്തി ഉയർന്നു വന്നപ്പോഴാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ പത്ത് മണി യോടെ പാണക്കാട് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച്‌, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ലീഗിനെ ഒഴിവാക്കി നിർത്തുന്നു എന്നുള്ള തരത്തിൽ ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

വിജയ് മുഖ്യമന്ത്രി

May 9th, 2026

vijay-cm-epathram

ചെന്നൈ: ഏറെ അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് തമിഴ്നാടിനെ നയിക്കാനുള്ള പിന്തുണ ഉറപ്പായി. ഇടതു പക്ഷവും കോണ്‍ഗ്രസും നേരത്തേ തന്നെ വിജയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും വിസികെയും മുസ്ലിം ലീഗും പിന്തുണ പിന്‍‌വലിച്ചതിനാല്‍ ഗവര്‍ണ്ണര്‍ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതുമില്ല. ഏറെ നേരത്തെ അനിശ്ചതാവസ്ഥയ്ക്ക് വിരാമമിട്ട് കൊണ്ട് വൈകീട്ട് വിസികെ പാര്‍ട്ടിയും മുസ്ലിം ലീഗും വിജയ്ക്ക് നിരുപാധിക പിന്തുണ അറിയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ വിജയിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ 59 വര്‍ഷമായി തുടര്‍ന്ന് വരുന്ന ഡി‌എംകെ എഐഡി‌എംകെ വാഴ്ച്ചക്ക് അറുതിയായി ഒരു നവ യുഗത്തിന്റെ പിറവിയുടെ പ്രതീക്ഷയിലാണ്‌ തമിഴ്‌നാട് ജനത, പ്രത്യേകിച്ച് യുവാക്കള്‍.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിജയ് മുഖ്യമന്ത്രി

ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

May 4th, 2026

logo-kerala-udf-united-democratic-front-ePathram
കേരളം ഒട്ടാകെ വീശിയടിച്ച ഐക്യ മുന്നണി കൊടുങ്കാറ്റിൽ ഇടതു കോട്ടകൾ തകർന്നു വീണു. രണ്ടാം പിണറായി മന്ത്രി സഭയിലെ 13 മന്ത്രിമാരെയും ഇടതു മുന്നണി കൺവീനർ അടക്കമുള്ള പ്രമുഖരെയും പരാജയപ്പെടുത്തി കൊണ്ടാണ് യു. ഡി. എഫ്. തേരോട്ടം ആരംഭിച്ചത്. 102 സീറ്റുകളാണ് ഐക്യ മുന്നണി നേടിയത്.

2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ ഇടതു മുന്നണിക്കു ഇപ്രാവശ്യം 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

ഇടതു പക്ഷത്തിന്റെ ഉറച്ച സീറ്റുകളായ തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഉദുമ, കോഴിക്കോട്, പൊന്നാനി അടക്കമുള്ള ചെങ്കോട്ടകൾ തകർത്തു കൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി മുന്നേറിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2021 ലെ തെരഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയത്. ഏറെ പ്രതീക്ഷകളോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ ഏറിയെങ്കിലും സി. പി. എം. ലെ പടല പിണക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും ഈ പരാജയത്തിന് ആക്കം കൂട്ടുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച വി. കുഞ്ഞി ക്കൃഷ്ണൻ, അമ്പലപ്പുഴ മത്സരിച്ച ജി. സുധാകരൻ, തളിപ്പറമ്പ യിൽ മത്സരിച്ച ടി. കെ. ഗോവിന്ദൻ തുടങ്ങിയ സി. പി. എം. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു ഐക്യ മുന്നണി പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടിയതും ഐക്യ മുന്നണിയുടെ തേരോട്ട ത്തിനു സഹായകമായി.

എന്തെല്ലാം ജനക്ഷേമ പദ്ധതികൾ പിണറായി സർക്കാർ പ്രാവർത്തികമാക്കി എങ്കിലും അതൊന്നും കൃത്യമായി ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- pma

വായിക്കുക: , , ,

Comments Off on ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

May 4th, 2026

bjp-in-kerala-epathram

തിരുവനന്തപുരം : ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ബി. ജെ. പി. യുടെ വി. മുരളീധരൻ, നേമം മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബി. ബി. ഗോപ കുമാർ എന്നിവരുടെ വിജയം ഉറപ്പിച്ചു.

ഇതോടെ സംസ്ഥാന നിയമ സഭയിൽ ബി. ജെ. പി. ക്കു വീണ്ടും പുതിയ അക്കൗണ്ടുകൾ കൂടെ തുറക്കാൻ സാധിച്ചു. പാർട്ടിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡണ്ടു കൂടിയാണ് ബി. ബി. ഗോപകുമാർ.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിലവിലെ നേമം എം. എൽ. എ. യും കൂടിയായ വി. ശിവൻ കുട്ടിയെയാണ് രാജീവ് ചന്ദ്ര ശേഖർ പരാജയപ്പെടുത്തിയത്.

നേമം മണ്ഡലത്തിൽ നിന്ന് ബി. ജെ. പി. സ്ഥാനാർത്ഥി നിയമ സഭയിലേക്കു എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇവിടെ നിന്നും 2016-ൽ ബി. ജെ. പി. യുടെ മുതിർന്ന നേതാവ് ഒ. രാജ ഗോപാൽ വിജയിച്ചിരുന്നു.

പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് രാജീവ് ചന്ദ്ര ശേഖർ എത്തിയതിന് ശേഷം നടന്ന ആദ്യ നിയമ സഭാ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

അവകാശ വാദങ്ങളുമായി നടന്നിരുന്ന എൻ. ഡി. എ. സഖ്യത്തിന്റെ മറ്റു സ്ഥാനാർത്ഥികൾക്ക് ഒന്നും വിജയിച്ചു കയറാൻ സാധിച്ചില്ല.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

Page 1 of 3212345...102030...Last »

« Previous « ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
Next Page » ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha