തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനം രാജി വെച്ചു. ഇടതു മുന്നണിയിലെ രണ്ടര വർഷം എന്ന ധാരണ പ്രകാരമാണ് ഇരുവരും രാജി വെച്ചത്. ക്ലിഫ് ഹൗസിൽ എത്തിയാണ് ഇരുവരും മുഖ്യ മന്ത്രിക്ക് രാജി നൽകിയത്.
ഞായറാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത് എന്ന് ഇരു മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ് കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ മന്ത്രിമാരാവും.