ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശത മാനം വര്‍ദ്ധി പ്പിച്ചു. ഇന്നു രാവിലെ പ്രധാന മന്ത്രി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനി ച്ചത്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാര മാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡി. എ. അഞ്ചു ശതമാനം വർദ്ധനവ് അനു വദിച്ചത്. ജൂലായ് മുതൽ മുൻ കാല പ്രാബല്യം ഉണ്ടാവും.
ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ വിശേഷി പ്പിച്ചത്.
#Cabinet कैबिनेट की बैठक में महंगाई भत्ते को 5 फीसदी बढ़ाने का निर्णय, इस फैसले से लगभग 50 लाख सरकारी कर्मचारी और 62 लाख पेंशनधारी लाभान्वित होंगे @PIB_India @PIBHindi @MIB_Hindi @airnewsalerts pic.twitter.com/x84QPlN7Vr
— Prakash Javadekar (@PrakashJavdekar) October 9, 2019
അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതി ന്റെ പ്രയോ ജനം ലഭിക്കും. എന്നാല്‍ പതിനാറാ യിരം കോടി രൂപ യുടെ അധിക ബാദ്ധ്യത ഉണ്ടാകും. ഇതോടെ 12 ശതമാന ത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശത മാന മായി ഉയരും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി. എ. അഞ്ച് ശതമാനം വര്‍ദ്ധി പ്പിച്ചു. 62 ലക്ഷത്തോളം പെൻഷൻ കാർക്ക് ഇത് പ്രയോ ജനപ്പെടും.