ഇന്ത്യൻ വംശജനും പത്നിക്കും സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം

October 15th, 2019

nobel-prize-for-economics-2019-to-abhijit-banerjee-ePathram
സ്റ്റോക്ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള 2019 ലെ നോബല്‍ സമ്മാനം ഇന്ത്യൻ വംശജനും അമേരിക്കന്‍ പൗരനു മായ സാമ്പത്തിക ശാസ്ത്ര ജ്ഞന്‍ അഭിജിത് ബാനർജി, പത്നി എസ്തർ ഡുഫ്ലോ, യു. എസ്. സാമ്പ ത്തിക ശാസ്ത്ര ജ്ഞന്‍ മൈക്കിൾ ക്രെമർ എന്നിവര്‍ക്കു സമ്മാനിക്കും.

സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന ബഹുമതിയും അഭിജിത്-എസ്തർ ഡുഫ്ലോ എന്നിവര്‍ക്കു സ്വന്തമായി. ആഗോള ദാരിദ്ര നിർമാജ്ജന ത്തിനുള്ള പുതിയ പരീ ക്ഷണ പദ്ധതി കൾക്കാണ് പുരസ്കാരം.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യൻ വംശജനും പത്നിക്കും സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം

ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും

October 15th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന ങ്ങളിൽ ബംഗ്ലാദേശ് ഭീകര സംഘടന യായ ജെ. എം. ബി. (ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്) പിടി മുറു ക്കുന്നു എന്ന് ദേശീയ അന്വേ ഷണ ഏജൻസി യുടെ മുന്നറിയിപ്പ്.

കേരളം, കർണ്ണാടക, മഹാരാഷ്ട്ര, ബിഹാർ, ജാർ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലാണ് ബംഗ്ലാ ദേശിൽ നിന്നുള്ള കുടിയേറ്റ ക്കാരി ലൂടെ ജെ. എം. ബി. എന്ന ഭീകര സംഘ ടന പ്രവർത്തനം വ്യാപി പ്പിക്കു വാന്‍ ശ്രമി ക്കുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ. എ.) അറിയിച്ചു.

ഡൽഹിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത ഭീകര വിരുദ്ധ സ്ക്വാഡ് (എ. ടി. എസ്.) തലവന്മാരുടെ യോഗ ത്തിൽ എൻ. ഐ. എ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോഡി, ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തല്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ജെ. എം. ബി. നേതാക്കള്‍ എന്നു സംശയി ക്കുന്ന 125 പേരു ടെ വിവര ങ്ങൾ ശേഖ രിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ക്കു കൈ മാറി എന്നും എൻ. ഐ. എ. മേധാവി യോഗ ത്തിൽ പറഞ്ഞു. 2014 മുതൽ 2018 വരെയുള്ള കാലയള വിൽ ഈ ഭീകര സംഘടന 20 – 22 ഒളി സങ്കേത ങ്ങള്‍ ബെംഗളൂരുവിൽ ഉണ്ടാക്കി.

ദക്ഷിണേന്ത്യ യിൽ പ്രവർത്തനം വ്യാപിപ്പി ക്കുക എന്ന ലക്ഷ്യം ആയിരുന്നു ഇതു പിന്നില്‍ എന്നും അധികൃതര്‍ പറഞ്ഞു.

മാത്രമല്ല കർണ്ണാടക അതിർ ത്തി യിലെ കൃഷ്ണ ഗിരി മല നിര കളിൽ മൂന്നു പ്രാവശ്യം എങ്കിലും അവർ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തിയിരുന്നു എന്നും ഐ. ജി. അലോക് മിത്തല്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും

ഇന്ത്യ – ചൈന ഉച്ചകോടി പുതിയ യുഗത്തിൻ്റെ പിറവിയെന്ന് മോദി

October 13th, 2019

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

മഹാബലിപുരം: ലോകം ഉറ്റുനോക്കിയ ചെന്നൈ മഹാബലിപുരത്തെ ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പുതിയ യുഗമാണ് പിറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയതന്ത്രത്തിൻ്റെ പുതിയ പാത ഇന്ത്യ – ചൈന ഉച്ചകോടിയിലൂടെ തുറന്നു. ബന്ധം വർദ്ധിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായുള്ള ചർച്ചകൾ സഹായകമായെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

തർക്കത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കും. ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന രാജ്യങ്ങളാണ്. ആശങ്ക പടർത്തുന്ന എന്തുകാര്യവും വിവേകപൂർവ്വം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇന്ത്യ – ചൈന ഉച്ചകോടി പുതിയ യുഗത്തിൻ്റെ പിറവിയെന്ന് മോദി

കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

October 9th, 2019

logo-government-of-india-ePathram
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശത മാനം വര്‍ദ്ധി പ്പിച്ചു. ഇന്നു രാവിലെ പ്രധാന മന്ത്രി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനി ച്ചത്‌. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാര മാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡി. എ. അഞ്ചു ശതമാനം വർദ്ധനവ് അനു വദിച്ചത്. ജൂലായ് മുതൽ മുൻ കാല പ്രാബല്യം ഉണ്ടാവും.

ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ വിശേഷി പ്പിച്ചത്.

അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതി ന്റെ പ്രയോ ജനം ലഭിക്കും. എന്നാല്‍ പതിനാറാ യിരം കോടി രൂപ യുടെ അധിക ബാദ്ധ്യത ഉണ്ടാകും. ഇതോടെ 12 ശതമാന ത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശത മാന മായി ഉയരും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി. എ. അഞ്ച് ശതമാനം വര്‍ദ്ധി പ്പിച്ചു. 62 ലക്ഷത്തോളം പെൻഷൻ കാർക്ക് ഇത് പ്രയോ ജനപ്പെടും.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

October 6th, 2019

indian-army-epathram
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.

indian-army-epathram

ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

Page 29 of 96« First...1020...2728293031...405060...Last »

« Previous Page« Previous « കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ
Next »Next Page » നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha