ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്

September 22nd, 2019

babri-masjid-aodhya-issue-ePathram ലഖ്നൗ : ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യ മന്ത്രി യും ബി. ജെ. പി. നേതാവു മായ കല്യാൺ സിംഗിനു സി. ബി. ഐ. പ്രത്യേക കോടതി യുടെ സമൻസ്. ചോദ്യം ചെയ്യലി നായി ഈ മാസം 27 ന് ഹാജരാവണം എന്ന് ആവശ്യ പ്പെട്ടാണ് സമൻസ് അയച്ചി രിക്കു ന്നത്. രാജസ്ഥാൻ ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞ തിന് പിന്നാലെ യാണ് കല്യാൺ സിംഗിനു സമൻസ് നൽകി യിരി ക്കുന്നത്.

ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാ ലോചന നടത്തി എന്ന കേസില്‍ കല്യാൺ സിംഗ് കൂടാതെ ബി. ജെ. പി. യുടെ മുതിർന്ന നേതാക്ക ളായ എൽ. കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നി വർക്കും കോടതി സമൻസ് അയച്ചിരുന്നു. ഭരണ ഘടനാ പരിരക്ഷ ഉള്ള തിനാല്‍ ആയിരുന്നു ഗവർണ്ണർ പദവി യില്‍ ഇരുന്നപ്പോൾ കല്യാൺ സിംഗിനെ ചോദ്യം ചെയ്യാതി രുന്നത്.

- pma

വായിക്കുക: , , ,

Comments Off on ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്

ഇ – സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി

September 22nd, 2019

e-cigarettes-banned-in-india-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ ഇലക്ട്രോണി ക് സിഗരറ്റ് (ഇ – സിഗരറ്റ്) നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഓർഡി നൻസ് പുറപ്പെടുവിച്ചു. ഇ – സിഗരറ്റ് ഉൽപ്പാദനം, വിൽപ്പന, കയറ്റുമതി, ഇറക്കുമതി, പരസ്യം നൽകൽ എന്നിവ എല്ലാം തന്നെ ഇനി മുതൽ തടവു ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇ – സിഗരറ്റ് കൈവശം വെക്കുന്നത് ആറു മാസം വരെ തടവോ 50,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റം ആണെന്നു അധികൃതര്‍ അറിയിച്ചു.

നിയമ ലംഘന ത്തിന് ആദ്യ തവണ പിടിക്ക പ്പെട്ടാല്‍ ഒരു വർഷം തടവും ലക്ഷം രൂപ പിഴയും വിധിക്കും. തുടർന്നും നിയമം ലംഘി ച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

* ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം 

-Image Credit : India TV

- pma

വായിക്കുക: , , , ,

Comments Off on ഇ – സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി

പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

September 19th, 2019

david-cameron-manmohan-singh-epathram ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.

2011 ലെ മുംബൈ ഭീകരാക്രമണത്തി ന്റെ പശ്ചാത്ത ലത്തില്‍ ആയിരുന്നു ഇത് എന്ന് ‘ഫോര്‍ ദ റിക്കോര്‍ഡ്’ എന്ന പേരില്‍ ഇറങ്ങിയ ഓര്‍മ്മ ക്കുറിപ്പു കളുടെ സമാഹാര ത്തിലാണ് ഡേവിഡ് കാമ റോണ്‍ ഇക്കാര്യം പറഞ്ഞിരി ക്കുന്നത്.

മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യന്‍ എന്നാണ് കാമറോണ്‍ വിശേ ഷിപ്പിച്ചത്. സിംഗുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2011 ലെ മുംബൈ ഭീകര ആക്രമണ ത്തിനു ശേഷം ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശി ച്ചിരുന്നു. അന്ന് മന്‍ മോഹൻ സിംഗു മായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീ കരിച്ചത്.

ഇന്ത്യ നേരിടുന്ന വെല്ലുവിളി കളെ കുറിച്ചു വ്യക്ത മായ ധാരണ മന്‍ മോഹന്‍ സിംഗിന്ന് ഉണ്ടായി രുന്നു എന്നും കാമറോണ്‍ കുറിച്ചു. ഇന്ത്യയുമായി പുതിയ പങ്കാളി ത്തം ആവശ്യ മാണ് എന്ന നില പാടാണ് താന്‍ സ്വീകരി ച്ചിരു ന്നത്. ലോകത്തിലെ ഏറ്റവും പഴയ ജനാധി പത്യ രാജ്യവും ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാജ്യവും തമ്മി ലുള്ള ബന്ധ ത്തി ന്റെ സാദ്ധ്യതകളാണ് താന്‍ തേടിയി രുന്നത്.

അമേരിക്ക യുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തി നു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളു മായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരു ന്നത് എന്നും കാമറോണ്‍ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ

September 18th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram

ന്യൂഡൽഹി ; ഹിന്ദി ഭാഷാ വാദത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല . ചിലർ ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് . അത് അനുവദിക്കാനാകില്ല , അമിത് ഷാ വ്യക്തമാക്കി .

രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളച്ചൊടിക്കുകയായിരുന്നു .

- അവ്നി

വായിക്കുക: , ,

Comments Off on രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ

ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം

September 18th, 2019

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ഇ – സിഗരറ്റ് (ഇലക്ട്രോണിക് സിഗരറ്റ്) നിര്‍മ്മാണവും വിപണ നവും നിരോധിക്കും എന്ന് കേന്ദ്ര ധന വകുപ്പു മന്ത്രി നിര്‍മ്മല സീതാ രാമന്‍.

കൂടാതെ ഇ – സിഗര റ്റിന്റെ പരസ്യ ങ്ങള്‍, സംഭരണം, ഇറക്കുമതി, കയറ്റുമതി എന്നിവ യും നിരോധിച്ചു എന്നും മന്ത്രി അറിയിച്ചു. ഇ – സിഗരറ്റ് നിരോധന നിയമം നടപ്പി ലായാല്‍ ഇതിന്റെ ഉപയോഗ ത്തിനു ഒരു വര്‍ഷം തടവു ശിക്ഷ യും ഒരു ലക്ഷം രൂപ പിഴയും ചുമത്തി നിയമം കര്‍ശ്ശനമാവും എന്നും  മന്ത്രി നിര്‍മ്മല സീതാ രാമന്‍  പറഞ്ഞു.

സിഗരറ്റിൽ നിന്ന് മോചനം നേടുക എന്ന ഉദ്ദേശ ത്തോടെ യാണ് പലരും ഇ – സിഗരറ്റി നെ ആശ്രയിച്ചത്‌. അതു കൊണ്ടാണ് ഇ – സിഗരറ്റിന് സ്വീകാര്യത ലഭിച്ചതും.

ആളുകൾ പിന്നീട് ഇതിനും അടിമപ്പെടുക യായിരുന്നു. പുക മണം ഇല്ലാത്ത തിനാല്‍ ആളുകള്‍ പെട്ടെന്നു തന്നെ ആകൃഷ്ടരാവുക യാണ്. ഇ – സിഗരറ്റി ലൂടെ നിക്കോട്ടിന്‍ വലിയ അളവില്‍ ഉള്ളില്‍ എത്തുന്നുണ്ട്. ഇ – സിഗരറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 150 ഓളം രുചി കളിൽ 400 ഓളം ബ്രാന്‍ഡുകളില്‍ ഇവ ലഭ്യമാണ്.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം

Page 31 of 95« First...1020...2930313233...405060...Last »

« Previous Page« Previous « മോഡി രാജ്യ പിതാവ് എന്ന് അമൃത ഫഡ്‌നാവിസ് – ട്വിറ്ററില്‍ വ്യാപക പ്രതിഷേധം
Next »Next Page » സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha