ന്യൂഡല്‍ഹി : 200 രൂപയുടെ നോട്ടുകള്‍ പുറ ത്തിറക്കു വാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗ മാണ് പുതിയ നോട്ടു കൾ പുറത്തിറ ക്കുവാ നുള്ള നിർദ്ദേശ ത്തിന് അംഗീകാരം നൽകിയത്.
ഇതിന് സർക്കാർ അംഗീ കാരം കിട്ടുന്ന തോടെ അച്ചടി തുട ങ്ങുവാ നാണു റിസർവ്വ് ബാങ്കിന്റെ ഉദ്ദേശം എന്നും ഈ വർഷം ജൂണ്‍ മാസ ത്തോടെ നോട്ടു കൾ അച്ച ടിച്ചു തുടങ്ങും എന്നു മാണ്‍ സൂചന.
ആര്‍. ബി. ഐ. യിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതിക രിക്കു വാന്‍ ആര്‍. ബി. ഐ. വക്താവ് തയ്യാറായിട്ടില്ല.
2016 നവം ബര്‍ 8 രാത്രി യാണ് 500, 1000 രൂപ നോട്ടു കള്‍ സര്‍ക്കാര്‍ പിന്‍ വലിച്ചത്. പിന്നീട് 2000, 500 രൂപ നോട്ടു കളാണ് പുറത്തിറക്കിയത്. ഈ നോട്ടു കളിൽ ഇപ്പോഴുള്ള സുരക്ഷാ സംവി ധാന ങ്ങളെല്ലാം ഉള്ളതാകും പുതിയ 200 രൂപ നോട്ടുകൾ.
പുതിയ 100 രൂപ നോട്ടു കളും 200 രൂപ യുടെ നോട്ടുകളും പുറത്തിറ ക്കുന്ന തോടെ ചില്ലറ ക്ഷാമ ത്തിനു പരിഹാരം ആവും എന്നു കരുതുന്നു.
tag : സാമ്പത്തികം