കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

August 3rd, 2021

penalties-for-acquiring-pornographic-materials-child-sex-photo-ePathram
അബുദാബി : കുട്ടികളുടെ പോണാ ഗ്രാഫിക് ചിത്രങ്ങള്‍, വീഡിയോ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ കയ്യില്‍ വെച്ചാല്‍ ആറു മാസം ജയിൽ വാസവും 150,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും എന്ന് പബ്ലിക് പ്രോസി ക്യൂഷൻ അറിയിച്ചു. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോ ഗ്രാഫുകൾ, ഡ്രോയിംഗ്, ചിത്രീകര ണങ്ങള്‍ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെ യുള്ള കുട്ടികളുടെ ഒറിജിനല്‍, വെർച്വൽ കൃത്രിമ ലൈംഗിക പ്രവർത്ത നങ്ങൾ എന്നിവ യാണ് പോണോ ഗ്രാഫി എന്ന് അർത്ഥമാക്കുന്നത്.

ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌ വർക്ക്, വെബ്‌ സൈറ്റ്, അല്ലെങ്കില്‍ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ, കുട്ടികളെ മോശമായി ചിത്രീ കരിക്കുന്ന കലാ രൂപങ്ങള്‍, കുട്ടികളുടെ നഗ്ന രൂപ ങ്ങള്‍ വരുന്ന റെക്കോർഡിംഗു കൾ, ഡ്രോയിംഗുകൾ എന്നിവ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷി ക്കുന്നത് യു. എ. ഇ. നിയമ പ്രകാരം ശിക്ഷാര്‍ഹം എന്നു ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടാണ് സാമൂഹ്യ മാധ്യമ ങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിപ്പു നല്‍കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ 2012 ലെ ഫെഡറൽ ഉത്തരവ് നിയമം 5 ലെ ആർട്ടിക്കിൾ (18) സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതു ജന ങ്ങളിലേക്ക് എത്തുന്നതിനും രാജ്യത്തെ നിയമ പരമായ സംസ്കാരവും പൊതു ജനങ്ങളിൽ അവബോധവും ഉയർത്തു ന്നതിനും കൂടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണ ത്തിന്റെ ഭാഗ മാണ് ഈ സോഷ്യല്‍ മീഡിയാ പോസ്റ്റുകൾ.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

ദമാൻ ഹെൽത്ത് ഇൻഷ്വറൻസ് മൊബൈൽ ബ്രാഞ്ച് സേവനം

July 27th, 2021

ogo-daman-thiqa-health-insurance-ePathram
അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ദമാന്‍, ആരോഗ്യ പരിരക്ഷ യുമായി ബന്ധപ്പെട്ട പ്രവര്‍ ത്തന ങ്ങള്‍ക്ക് സഹായിക്കുവാന്‍ താമസ സ്ഥലത്ത് എത്തി ച്ചേരുന്ന സേവനം ആരംഭിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ Lain Endaak (We’ll Reach You) എന്ന പേരിലാണ് ‘മൊബൈൽ ബ്രാഞ്ച്’ സേവനം തുടക്കം കുറിച്ചത്.

മുതിർന്ന പൗരന്മാർ, ഭിന്ന ശേഷിക്കാർ, വീടുകളിൽ നിന്നും പുറത്തു പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവി ക്കുന്നവർ, പുതിയ സാങ്കേതിക സംവിധാന ങ്ങൾ ഉപയോഗി ക്കുവാൻ അറിയാത്തവര്‍ എന്നി ങ്ങനെ ഉള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ഇടപാടുകൾ പൂർത്തി യാക്കുവാന്‍ ദമാൻ ഹെൽത്ത് ഇന്‍ഷ്വറന്‍സ് മോബൈല്‍ ബ്രാഞ്ച് വീടുകളില്‍ എത്തി സഹായിക്കും.

ഈ പദ്ധതി ആരോഗ്യ രംഗത്ത് ദമാന്‍റെ മാനുഷികമായ ഉത്തരവാദിത്വം ആണെന്ന് നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ ശൈബാൻ അൽ മുഹൈരി പറഞ്ഞു.

ഇപ്പോള്‍ തലസ്ഥാനത്ത് തുടക്കം കുറിച്ചിരി ക്കുന്ന ഈ പദ്ധതിയുടെ സേവനം, സമീപ ഭാവി യില്‍ തന്നെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലേക്ക് ലഭ്യമാക്കും.

- pma

വായിക്കുക: , , ,

Comments Off on ദമാൻ ഹെൽത്ത് ഇൻഷ്വറൻസ് മൊബൈൽ ബ്രാഞ്ച് സേവനം

ബിസിനസ്സ് തുടങ്ങുവാന്‍ ഫീസില്‍ ഇളവ്

July 26th, 2021

new-logo-abudhabi-2013-ePathram
അബുദാബി : തലസ്ഥാനത്ത് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാനുള്ള ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ ഫീസ് നിരക്കില്‍ നിന്നും 94 % ഇളവ് നല്‍കി എന്നാണ് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചത്. പുതുക്കിയ ഫീസ് നിരക്ക് ജൂലായ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവിലുള്ള ബിസിനസ്സുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയും സാമ്പ ത്തിക മേഖല യുടെ വളർച്ചയും സ്വകാര്യ മേഖലയുടെ ശാക്തീകരണവും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ബിസിനസ്സ് തുടങ്ങുവാന്‍ ഫീസില്‍ ഇളവ്

ശനിയാഴ്ചകളില്‍ ക്ലിനിക്കുകള്‍ തുറക്കും

July 26th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : വാരാന്ത്യ അവധി ദിനമായ ശനിയാഴ്ച കളില്‍ സര്‍ക്കാര്‍ ക്ലിനിക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് അബുദാബി ആരോഗ്യ വകുപ്പിനു കീഴിലുള്ള സേഹ (SEHA) അറിയിച്ചു.

ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവ്വീസസ്സ്, അൽ ദഫ്ര യിലെ ആശുപത്രികൾ തുടങ്ങി തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പ്രത്യേക ക്ലിനിക്കു കള്‍ പ്രവര്‍ത്തിക്കുക.

പീഡിയാട്രിക്, ഗൈനക്കോളജി, കാർഡിയോളജി, ഇ. എൻ. ടി, ഡെന്റൽ, ഡർമറ്റോളജി, സൈക്യാട്രിക്, ഗ്യാസ്ട്രോ എൻട്രോളജി, ഒഫ്താൽ മോളജി, ഓർത്തോ പീഡിക്, ഒബ്സ്ടെ ട്രിക് തുടങ്ങിയ വിഭാഗങ്ങ ളിലാണ് ചികിത്സ ലഭ്യമാവുക.

ക്ലിനിക്കുകളിലെ സേവനങ്ങള്‍ക്കായി സേഹ ആപ്പ് വഴിയും 80050 എന്ന ടോൾ ഫ്രീ നമ്പര്‍, 02 410 22 00 എന്ന നമ്പറിലോ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.

- pma

വായിക്കുക: , ,

Comments Off on ശനിയാഴ്ചകളില്‍ ക്ലിനിക്കുകള്‍ തുറക്കും

ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

July 19th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : കൊവിഡ് പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ഊര്‍ജ്ജിത പ്പെടുത്തു ന്നതിന്റെ ഭാഗ മായി അബുദാബി യില്‍ അണു നശീകരണ യജ്ഞം തുടങ്ങി. അര്‍ദ്ധ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. ജൂലായ് 19 മുതല്‍ തുടക്കമായ അണു നശീകരണ യജ്ഞം എന്നു വരെ ഉണ്ടാവും എന്നുള്ള അറിയിപ്പ് ഇതുവരെ ഇല്ല.

മരുന്ന്, ഭക്ഷണം എന്നീ ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. എല്ലാ വരും വീടു കളിൽ തന്നെ കഴിയണം എന്നും അധികൃതർ അറിയിച്ചു.

മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പോലെ പോലീസ് അലര്‍ട്ടും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന മെസ്സേജ് സംവിധാനവും ഇക്കുറി ഇല്ല എന്നതിനാല്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലി ക്കുകയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ അബുദാബി പോലീസ് നല്‍കുന്ന മുന്നറിയി പ്പുകള്‍ ശ്രദ്ധിക്കണം എന്നും അധികൃതർ ഓര്‍മ്മ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ദേശീയ അണു നശീകരണ യജ്ഞം : രാത്രി കാല ഗതാഗത നിയന്ത്രണം നിലവില്‍ വന്നു

Page 25 of 115« First...1020...2324252627...304050...Last »

« Previous Page« Previous « ലുലുവില്‍ ‘ബിഗ് ഈദ് ഡീൽസ്’ പെരുന്നാള്‍ ഓഫര്‍ : 50 % വരെ ഇളവ്
Next »Next Page » സി. എസ്. ഐ. ദേവാലയ ത്തിന് എം. എ. യൂസഫലിയുടെ സഹായം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha