അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.
തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.
രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.
നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.