ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ട്രേഡ് സെൻറ റിൽ തുറന്നു

July 5th, 2018

lulu-hyper-market-148-th-branch-in-wtc-ePathram
അബുദാബി : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബു ദാബി വേൾഡ് ട്രേഡ് സെന്റ റിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ലുലു ഗ്രൂപ്പിന്‍റെ റീട്ടെയിൽ വ്യാപാര ശൃംഖല യുടെ 148 ആമത് ശാഖ യാണ് ‘അബു ദാബി ഓള്‍ഡ് സൂഖ്’ എന്ന റിയ പ്പെട്ടി രുന്ന തലസ്ഥാന നഗരി യിലെ പഴയ കാല മാര്‍ക്കറ്റ് പുതു ക്കിയ ‘വേൾഡ് ട്രേഡ് സെൻറര്‍’ കെട്ടിട ത്തില്‍ തുറന്നി രിക്കുന്നത്.

wtc-lulu-opening-ma-yousafali-with-talal-al-dhiyebi-ePathram

അബു ദാബി അൽ ദാർ പ്രോപ്പർട്ടീസ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ തലാൽ അൽ ദിയേബി പുതിയ ശാഖ യുടെ ഉദ്ഘാടനം നിര്‍ വ്വ ഹിച്ചു. ലുലു ഗ്രൂപ്പ് ചെയർ മാനും എം. ഡി. യുമായ എം. എ. യൂസഫലി, എക്സി ക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, സി. ഇ. ഒ. സൈഫി രുപാ വാല തുടങ്ങി യവർ ഉല്‍ഘാടന ചട ങ്ങിൽ സംബന്ധിച്ചു.

ലോക നില വാരമുള്ള ഷോപ്പിംഗ് അനുഭവം പുതിയ മാളിൽ ലഭ്യമാക്കും എന്നും അബു ദാബി നഗര ത്തി ലേക്ക് എത്തുന്ന വിവിധ ദേശ ക്കാരായ ഉപ ഭോക്താ ക്കൾക്ക് ആവശ്യ മായ സേവനം ലഭ്യ മാക്കുക യാണ് ഇവിടെ എന്നും എം. എ. യൂസഫലി പറഞ്ഞു.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ പരമ്പരാഗത മാതൃക യിൽ നിന്നും മാറി പാശ്ചാത്യ രീതി യിലു ള്ള തും അത്യാ ധുനിക സൗകര്യങ്ങള്‍ കൂടെ ഉള്‍ ക്കൊള്ളിച്ചു കൊണ്ടു മാണ് വേൾഡ് ട്രേഡ് സെന്റ റിലെ പുതിയ ശാഖ.

lulu-hyper-market-148-th-branch-in-abudhabi-world-trade-center-ePathram

ലുലു ഹൈപ്പർ മാർക്കറ്റു കളിൽ ലഭ്യ മാക്കുന്ന എല്ലാ ഉത്പന്ന ങ്ങൾക്കും പുറമെ ജപ്പാൻ കാരുടെ ഇഷ്ട വിഭ വ മായ ‘സുഷി’ ഭക്ഷ്യ ഉത്പന്ന ങ്ങളും പുതിയ ശാഖ യിൽ ലഭിക്കും.

സമീപ ഭാവിയില്‍ തന്നെ ലുലു വിന്റെ 149 ആ മതു ശാഖ ഉമ്മൽ ഖുവൈനിലും 150 ആമതു ശാഖ സൗദി അറേ ബ്യ യിലും ആരംഭിക്കും. സൗദി യിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആയി രിക്കും ലുലു വിന്റെ ത് എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ട്രേഡ് സെൻറ റിൽ തുറന്നു

സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം

July 1st, 2018

gandhi-sheikh-zayed-digital-museum-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യ യുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി  എന്നിവരെ ക്കുറിച്ചുള്ള മ്യൂസിയം ഒരുങ്ങുന്നു.

ഇവരുടെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങള്‍ വിവ രി ക്കുന്ന അപൂർവ്വ ചിത്ര ങ്ങളും വീഡിയോ കളും ഉള്‍ ക്കൊ ള്ളിച്ചു കൊണ്ട് തലസ്ഥാന നഗരി യില്‍ ‘സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം’ ഒരുക്കും എന്ന് യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹ കരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.

ശൈഖ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശന വേള യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാ പനം നടത്തി യത്.

‘ഇയര്‍ ഓഫ് സായിദ്’  ആചരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം

ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

June 28th, 2018

best-cargo-opening-in-abudhabi-ePathram
അബുദാബി : മിഡിൽ ഈസ്റ്റിലെ കാർഗോ രംഗത്തെ പ്രമുഖ രായ ബെസ്റ്റ് കാർഗോ യുടെ യു. എ. ഇ. യിലെ രണ്ടാമത്തെ ശാഖ അബു ദാബി ഹംദാൻ സ്ട്രീറ്റി ൽ പ്രവർത്തനം ആരംഭിക്കും. ജൂൺ 29 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ ശാഖ യുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

കേരളത്തിൽ എവിടെയും 5  മുതല്‍ 7 ദിവസം കൊണ്ടും മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങ ളിൽ 10 ദിവസം കൊണ്ടും കാർഗോ എത്തിച്ചു കൊടുക്കാൻ ബെസ്റ്റ് കാർഗോക്ക് കഴിയും എന്ന് മാനേജ്‌മെന്റ് പ്രതി നിധി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

best-cargo-inaguration-press-meet-ePathram

സൗദി അറേബിയയിൽ കഴിഞ്ഞ 25 വർഷമായി പ്രവർ ത്തിച്ചു വരുന്ന ബെസ്റ്റ് കാർഗോക്ക് എല്ലാ ജി. സി. സി. രാജ്യ ങ്ങളി ലുമായി 15 ശാഖ കളുണ്ട്. ഇന്ത്യയിൽ കാർഗോ ഡെലിവറി ക്കു മാത്ര മായി 20 ശാഖ കളും പ്രവർത്തിക്കുന്നു.

മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി അബു ദാബി യിൽ നിന്നും എക്സ്സ് പ്രസ്സ് പിക്ക് അപ്പ് – ഓൺ ലൈൻ ട്രാക്കിംഗ് സംവിധാനവും ഒരുക്കി യിട്ടുണ്ട്. ബെസ്റ്റ് കാർ ഗോ ക്കു മാത്രം അവ കാശ പ്പെടാ വുന്ന എക്സ്സ് പ്രസ്സ് പിക്ക് അപ്പി നോടോപ്പം പുതിയ ശാഖ യിൽ നിന്നും കാർഗോ അയക്കുന്ന ആദ്യ നൂറ് പേർക്ക് ഗിഫ്റ്റ് വൗച്ച റുകൾ അടക്കം നിരവധി സമ്മാന ങ്ങളും നൽകും.

വാർത്താ സമ്മേളന ത്തിൽ ബെസ്റ്റ് കാർഗോ ഇന്റർ നാഷണൽ ഓപ്പ റേഷൻസ് മാനേജർ യൂനുസ്. പി., ഓപ്പ റേഷൻസ് മാനേജർ ഫിറോസ്. എം., ബിസിനസ്സ് ഡവലപ്പ് മെന്റ് മാനേജർ അലി. വി., സീനിയർ സെയിൽസ് എസ്കി ക്യൂട്ടീവ് സഫ്‌വാൻ പി. ബി., കോഡിനേറ്റര്‍ അഷ്റഫ് പട്ടാമ്പി എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി

June 27th, 2018

year-of-zayed-2018-entry-seal-in-abu-dhabi-airport-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാർഷി ക ത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വർഷാ ചര ണ ത്തിന്റെ ഭാഗ മായി ‘ഇയര്‍ ഓഫ് സായിദ്’ ലോഗോ യുള്ള സീലുകൾ (എൻട്രി സ്റ്റാമ്പ്) അബുദാബി എയർ പോർട്ടിൽ വന്നിറ ങ്ങുന്ന യാത്ര ക്കാരുടെ പാസ്സ് പോര്‍ട്ടു കളില്‍ പതിച്ചു തുടങ്ങി.

wam-news-year-zayed-entry-stamp-ePathram

ലോക രാജ്യ ങ്ങ ളിൽ നിന്നുള്ളവരെ യു. എ. ഇ. യി ലേക്ക് സ്വാഗതം ചെയ്യുന്ന നയം നടപ്പി ലാക്കിയ, ലോക മെമ്പാടും സഞ്ചരിച്ച് നയ തന്ത്ര ബന്ധങ്ങൾ കാത്തു സൂക്ഷി ച്ചിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂല്യ ങ്ങളെയും തത്ത്വ ങ്ങളെയും ആഘോ ഷി ക്കുകയാണ് ഈ നട പടി യിലൂടെ എന്ന് അബു ദാബി വിമാനത്താവളം ആക്ടിം ഗ് സി. ഇ. ഒ. അബ്ദുൽ മജീദ് അൽ ഖൂരി പറഞ്ഞു.

ഈ വർഷം മുഴുവൻ ഇത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്ര പിതാ വിന്റെ മുഖം ആലേഖനം ചെയ്ത എൻട്രി സ്റ്റാമ്പു കൾ അബു ദാബി ഇമി ഗ്രേഷന്‍ വിഭാഗ മാണ് തയ്യാറാ ക്കിയത്.

*  W A M , Year of Zayed 

- pma

വായിക്കുക: , , , ,

Comments Off on ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി

വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍

June 27th, 2018

sheikh-abdulla-bin-zayed-with-narendra-modi-ePathram
അബുദാബി : യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശന ത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി വ്യാപാ ര വാണിജ്യ കരാറു കളില്‍ ഒപ്പു വെച്ചു.

uae-foreign-minister-sheikh-abdulla-bin-zayed-with-external-affairs-minister-sushama-swaraj-ePathram

പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ, കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ദേശിയ സുരക്ഷാ ഉപ ദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ശൈഖ് അബ്ദുള്ള ചർച്ച നടത്തി.

ഇന്റർ നാഷനൽ കൗൺസിൽ ഓഫ് വേൾഡ് അഫ യേഴ്സിൽ നടന്ന സംവാദ പരി പാടിക്കു ശേഷം മുഗള്‍ ഭരണാധി കാരി ഹുമയൂണിന്റെ ശവ കുടീരത്തില്‍ ശൈഖ് അബ്ദുല്ല സന്ദര്‍ശനം നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ പല മേഖല കളി ലുള്ള പങ്കാളി ത്തവും സഹ കര ണവും ശക്തി പ്പെടു ത്തുന്ന തിന്റെ ഭാഗ മായി വിവിധ മന്ത്രി മാരു മായി അദ്ദേഹം കൂടി ക്കാഴ്ച നടത്തി. ഈ മാസം 30 വരെ നീളുന്ന സന്ദർശന ത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതല്‍ സുപ്രധാന കരാറു കൾ ഒപ്പു വെക്കും എന്ന് പ്രതീക്ഷി ക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് ഇന്ത്യയില്‍

Page 65 of 109« First...102030...6364656667...708090...Last »

« Previous Page« Previous « പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്
Next »Next Page » അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha