അബുദാബി : നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന അന്താ രാഷ്ട്ര പുസ്ത കോല്‍സവം സമാപിച്ചു. ഇത്തവണ അബുദാബി ബുക്ക് ഫെയറി ലേക്ക് എത്തി യത് മൂന്നു ലക്ഷം സന്ദർശ കരാണ്. വിവിധ ഭാഷ കളി ലുള്ള അഞ്ചു ലക്ഷ ത്തില ധികം പുസ്‌തക ങ്ങളു മായി 65 രാജ്യ ങ്ങളിൽ നിന്നുള്ള 1, 320 പ്രദർ ശകർ പുസ്‌ത കോൽസവ ത്തിന്റെ ഭാഗ മായി മാറി.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ‘റിഫ്ലക്ഷൻസ് ഒാഫ് ഹാപ്പി നസ് ആൻഡ് പോസിറ്റീവ് ആറ്റിറ്റ്യൂഡ്’ എന്ന പുസ്തക ത്തിനായി ഒരുക്കിയ പ്രത്യേക സ്റ്റാളില്‍ വിദ്യാർത്ഥി കൾ അടക്കം അനേകം പേരാണ് സദര്ശനം നടത്തി യതും പുസ്തകം കൈവശപ്പെടുത്തിയതും.
ഡിജിറ്റൽ പുസ്തകങ്ങളും ഇലക്രേ്ടാണിക് ആപ്ലിക്കേഷ നുകളും ഇലക്ട്രോ ണിക് പ്രസിദ്ധീ കരണ ങ്ങളും അടക്കം ഏറ്റവും പുതിയ സാങ്കേ തിക വിദ്യ കളും ഈ പുസ്ത കോല്‍സവ ത്തില്‍ പദർശി പ്പിച്ചി രുന്നു. ചൈന യായിരുന്നു ഈ വർഷത്തെ അതിഥി രാജ്യ മായി പങ്കെടു ത്തിരു ന്നത്.
ചൈന – യു. എ. ഇ. സാംസ്കാരിക വിനിമയ ത്തിന്റെ ഭാഗ മായി ഇമാറാത്തി – ചൈനീസ് പ്രസിദ്ധീ കരണ ശാല സ്‌ഥാപി ക്കു വാനുള്ള കരാർ, ചൈന യിലെ ഇന്റർ കോണ്ടി നെന്റൽ പബ്ലിഷിംഗ് കമ്പനി യുമായി ഒപ്പു വെച്ചു. എഴുത്തു കാരും വിവിധ പ്രസിദ്ധീ കരണ ശാല കളും തമ്മിൽ 500ൽ അധികം കരാറു കളും ഈ പുസ്ത കോത്സവ ത്തിൽ വെച്ച് നടന്നു.
അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഡപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ രക്ഷാ കർത്തൃ ത്തിലാണ് ഒരാഴ്ചക്കാലം നീണ്‍ടു നിന്ന പുസ്‌ത കോൽസവം അബു ദാബി ടൂറിസം ആൻഡ് കൾചറൽ അഥോറിറ്റി സംഘടി പ്പിച്ചത്.
-image credit : W A M