അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.
- pma
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിന്റെ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി യുടെ പ്രവർ ത്തന ഉല്‍ഘാടനം വിപുല മായ പരി പാടി കളോടെ ഏപ്രില്‍ 14 വെള്ളി യാഴ്ച രാത്രി എട്ടു മണിക്കു നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറി യിച്ചു.
പരിപാടി യുടെ ഉദ്ഘാടനം ഇന്ത്യൻ എംബസ്സി ഫസ്‌റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ നിർവ്വ ഹിക്കും. മുസ്ലീംലീഗ് നേതാവ് ടി. എ. അഹമ്മദ് കബീർ എം. എൽ. എ. ചടങ്ങില്‍ മുഖ്യ അതിഥി യായി സംബന്ധിക്കും.
യു. എ. ഇ. സര്‍ക്കാറിന്റെ ‘ഇയര്‍ ഓഫ് ഗിവിംഗ് ‘ കാരുണ്യ വർഷ പദ്ധതി യുടെ ഭാഗ മായി ‘ദാനം ധന്യം’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടി പ്പിക്കും. സാമൂഹിക സേവന രംഗത്തു മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച വരില്‍ നിന്നും തെര ഞ്ഞെടുക്ക പ്പെടു ന്നവ ര്‍ക്കു ഇസ്‌ലാമിക് സെന്റർ ‘ശിഹാബ് തങ്ങൾ സ്‌മാരക അവാർഡ്’ സമ്മാനിക്കും.
ഇന്ത്യാ – അറബ് സാംസ്‌കാരിക സമ്മേളനം, അംഗ ങ്ങൾ ക്കായി പ്രത്യേക സുരക്ഷാ പദ്ധതി, അബു ദാബി യിലെ ഇന്ത്യൻ സ്‌കൂളു കളിൽ നിന്നു പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉന്നത വിജയം നേടുന്ന വിദ്യാ ര്‍ത്ഥി കളെ ആദ രിക്കൽ, ആരോഗ്യ ബോധ വൽകരണ ക്യാമ്പു കള്‍, നിയമ ബോധ വൽകരണ ക്യാമ്പു കള്‍, കുട്ടി കൾക്കാ യുള്ള സമ്മർ – വിന്റർ ക്യാമ്പു കള്‍, മത – വിജ്‌ഞാന പരി പാടികൾ, ജീവ കാരുണ്യ പ്രവർത്തനം തുടങ്ങിയ ഒരു വര്‍ഷ ത്തെ പ്രവർത്തന രൂപ രേഖ ഉല്‍ഘാടന സമ്മേ ളനത്തില്‍ അവ തരി പ്പിക്കും.
സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത്, എം. ഹിദായത്തുല്ല, സയ്യിദ് അബ്‌ദുൽ റഹ്‌മാൻ തങ്ങൾ, സി. എച്ച്. ജാഫർ തങ്ങൾ, എം. എം. നാസർ, ഹംസ ഹാജി, അബ്‌ദുല്ല നദ്‌വി, ഉമ്മർ ഹാജി തുടങ്ങിയവര്‍ വാർത്താ സമ്മേള നത്തിൽ സംബന്ധിച്ചു.
- pma
വായിക്കുക: അബുദാബി, ആഘോഷം, കെ.എം.സി.സി., ജീവകാരുണ്യം, പ്രവാസി, മതം, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം
അബുദാബി : തല്‍സ്ഥാനത്ത് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS-CoV) കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി അബു ദാബി ഹെല്‍ത്ത് അഥോ റിറ്റി (ഹാദ്) അറിയിച്ചു.
വൈറസ് ബാധേയറ്റ വ്യക്തി ആരോഗ്യ വകുപ്പിന്റെ കീഴില്‍ ചികിത്സയിലാണ്. മറ്റുള്ള വരിലേക്ക് വൈറസ് പകരുന്നത് തടയാന്‍ ലോക ആരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാന ദണ്ഡങ്ങളും പാലിക്കുന്നു എന്നും ഹാദ് അറിയിച്ചു.
കൊറോണ വൈറസിെന പ്രതി രോധി ക്കുന്ന തിനായി പൊതു ജന ങ്ങളും സഹ കരികണം എന്നും ഇതിന്റെ ഭാഗമായി ചുമക്കു മ്പോഴും തുമ്മു മ്പോഴും വായും മൂക്കും ടിഷ്യൂ പേപ്പർ ഉപ യോഗിച്ച് പൊത്തി പ്പിടിക്കണം.
ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ മൂടിയുള്ള മാലിന്യ ത്തൊട്ടിയിൽ കളയണം എന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും സാനി റ്റൈ സർ കൊണ്ട് കൈകള്‍ വൃത്തി യാക്കണം എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- pma
അബുദാബി : സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ് രക്ഷാധി കാരി യായി രുന്ന മുഗൾ ഗഫൂറിന്റെ സ്മരണ ക്കായി നൽകി വരുന്ന ‘മുഗൾ ഗഫൂർ സ്മാരക പുരസ്കാരം’ പ്രശസ്ത അഭിനേത്രി സീമക്ക് സമ്മാനിക്കും.
ഏപ്രിൽ 14 വെള്ളി യാഴ്ച രാത്രി 7 മണിക്ക് ‘കൊന്നപ്പൂ’ എന്ന പേരിൽ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് സംഘടി പ്പി ക്കുന്ന വിഷു ദിന പരി പാടി യിൽ വെച്ചാണ് സീമ യെ ആദരിക്കുന്നത്.
തുടർന്ന് നടക്കുന്ന സംഗീത – നൃത്ത സന്ധ്യ യിൽ ആസിഫ് കാപ്പാട്, അഭി ജിത് കൊല്ലം, സുധീഷ്, സിയാ എന്നിവർ പങ്കെ ടുക്കുന്ന ഗാന മേളയും കലാ ഭവൻ പ്രചോദ് നയി ക്കുന്ന മിമിക്രിയും വിവിധ നൃത്ത നൃത്യങ്ങളും അരങ്ങേ റും. പ്രവേശനം സൗജന്യ മായിരിക്കും എന്നും ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങൾക്ക് : 055 47 61 702
- pma
വായിക്കുക: അബുദാബി, പ്രവാസി, മലയാളി സമാജം, സംഗീതം, സംഘടന, സാമൂഹ്യ-സേവനം, സാംസ്കാരികം
അബുദാബി : മയക്കു മരുന്നുകള്‍ വാട്ട്സാപ്പ് വഴി വില്പന നടത്തിയ പാകി സ്ഥാന്‍ സ്വദേശി യെ അറസ്റ്റു ചെയ്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയം നല്‍കിയ സൂചന കളുടെ അടി സ്ഥാന ത്തിലാണ് “Irfan Q.” എന്ന പേരില്‍ സാമൂ ഹിക മാധ്യമ ങ്ങള്‍ വഴി മയക്കു മരുന്ന് ഉപ ഭോക്താ ക്കളെ തേടി യിരുന്ന പാക് പൗരനെ അധി കൃതര്‍ അറസ്റ്റു ചെയ്തത്.
ബാങ്ക് അക്കൗ ണ്ടുകള്‍ വഴി അയക്കുന്ന പണം ലഭി ക്കുന്ന പക്ഷം മയക്കു മരുന്ന് എത്തിക്കും എന്ന്‍ അറി യിക്കുന്ന തായി രുന്നു ഇയാളുടെ സന്ദേശങ്ങള്‍.
യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ ശ്രദ്ധ യില്‍ പ്പെടാതെ യുള്ള തര ത്തില്‍ അതീവ ശ്രദ്ധ യോടെ യാണ് ഇയാള്‍ സന്ദേശ ങ്ങള്‍ അയച്ചി രുന്നത് എന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വാട്ട്സാപ്പ് അടക്ക മുള്ള സാമൂഹിക മാധ്യമ ങ്ങള്‍ വഴി ലഭി ക്കുന്ന സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്ന് മന്ത്രാലയ ത്തിലെ മയക്കു മരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ജനറല്‍ മേധാവി കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പൊതു ജനങ്ങള്‍ക്ക് മുന്ന റിയിപ്പു നല്‍കി.
സംശയ കര മായ സന്ദേശ ങ്ങള്‍ ലഭി ക്കുന്ന വര്‍ 800 44 എന്ന ടോള്‍ ഫ്രീ നമ്പറി ലേക്ക് വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.
Tag : ഇന്റര്‍നെറ്റ്,
- pma
വായിക്കുക: അബുദാബി, കുറ്റകൃത്യം, നിയമം, പോലീസ്, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ.