യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

May 6th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : എല്ലാ സർക്കാർ ജീവന ക്കാർക്കും ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ് ആയി നല്‍കു വാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ ദിനത്തോട് അനു ബന്ധി ച്ചാണ് (മെയ് ആറ്) പ്രസിഡണ്ടി ന്റെ ഈ പ്രഖ്യാപനം.

എല്ലാ സർക്കാർ ജീവന ക്കാർ ക്കും സർവ്വീ സിൽ നിന്ന് വിര മിച്ച വർ ക്കും സൈനി കർക്കും സിവിലിയൻ മാർക്കും ഇൗദുൽ ഫിത്വ റിന് മുമ്പ് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകു വാനാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

യു. എ. ഇ. യുടെ ആദ്യ അനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’

May 1st, 2018

catsaway-uae-s-first-animation-film-ePathram
അബുദാബി : സ്വദേശി സംവി ധായകന്‍ ഫദല്‍ സായിദ് അല്‍ മുഹൈരി യുടെ അനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’ യുടെ റ്റീസര്‍ ഇന്നലെ റിലീസ് ചെയ്തു.

അബു ദാബി ടൂ ഫോര്‍ 54 യൂ ട്യൂബ് വഴി യാണ് യു. എ. ഇ. യുടെ ആദ്യ മുഴു നീള ആനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’ വിശേഷ ങ്ങള്‍ സിനിമാ പ്രേമി കളി ലേക്ക് എത്തി യിരി ക്കു ന്നത്.

അബുദാബി നഗര ത്തിന്റെ മുഖ മുദ്ര യായി രുന്ന, കോര്‍ ണീഷിലെ വോള്‍ക്കാനോ ഫൗണ്ട നില്‍ നിന്നു മാണ് ചിത്രം തുടങ്ങു ന്നത്. നഗര മദ്ധ്യ ത്തില്‍ തങ്ങളുടെ താമസ കേന്ദ്രം ഒരുക്കു വാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം പൂച്ച കളു ടെ കഥ യാണ് ‘കാറ്റ്‌സ് എവേ’.

അത്യാധുനിക സാങ്കേ തിക സംവിധാന ങ്ങള്‍ വഴി ചിത്രീ കരിച്ച ഈ സിനിമ ഈ വര്‍ഷം അവസാന ത്തോടെ തീയ്യേ റ്ററു കളി ലെത്തും.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യുടെ ആദ്യ അനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’

അബുദാബി പുസ്ത കോത്സവം തുടങ്ങി

April 26th, 2018

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : ഇരുപത്തി എട്ടാമത് ‘അബു ദാബി അന്താ രാഷ്ട്ര പുസ്ത കോത്സവ ത്തിനു നാഷണൽ എക്സി ബിഷ ൻ സെന്റ റിൽ തുടക്ക മായി. ബുധനാഴ്ച നടന്ന ചടങ്ങി ല്‍ യു. എ. ഇ. വിദേശ കാര്യ – അന്താ രാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍ പുസ്ത കോത്സവം ഉദ്ഘാടനം ചെയ്തു.

മലയാളം അടക്കമുള്ള വിവിധ ഇന്ത്യൻ ഭാഷ കളി ലെ പ്രസാധകർ ഈ പുസ്തകോ ത്സവ ത്തില്‍ ഭാഗ മാവു ന്നുണ്ട്. കഥ, കവിത, നോവല്‍, യാത്രാ വിവരണം, ബാല സാഹിത്യം തുടങ്ങിയ വിഭാഗ ങ്ങളി ലുള്ള പുസ്തക ങ്ങള്‍ ലഭിക്കും. അറുന്നൂറോളം എഴുത്തു കാര്‍ സന്ദര്‍ശ കരു മായി സംവദിക്കും.

ശില്പ ശാലകള്‍, സെമിനാറു കള്‍, ചര്‍ച്ച കള്‍, കുട്ടി കളുടെ പ്രവര്‍ത്തന ങ്ങള്‍, പാചകം, വിവിധ കലാ പരി പാടി കള്‍ എന്നിവ പുസ്ത കോത്സ വ ത്തിന്റെ ഭാഗ മായി നടക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങ ളിലും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ നടക്കുന്ന പുസ്തകോത്സവം മേയ് ഒന്നിനു സമാ പനമാവും.

- pma

വായിക്കുക: , , ,

Comments Off on അബുദാബി പുസ്ത കോത്സവം തുടങ്ങി

ഇശൽ ബാൻഡ് അബുദാബി ​കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

April 26th, 2018

ishal-band-ramadan-relief-inauguration-2018-ePathram

അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ മൂന്നാമത് കമ്മിറ്റി നിലവില്‍ വന്നു.

സൽമാൻ ഫാരിസി (ചെയർമാൻ), അബ്ദുള്ള ഷാജി (ജനറൽ കൺ വീനർ), അലി മോൻ വര മംഗലം (ട്രഷറർ), ശിഹാബ് എടരി ക്കോട് (വൈസ് ചെയർ മാൻ), അസീം കണ്ണൂർ (ജോയിന്റ് കൺ വീനർ), ഇക്ബാൽ ലത്തീഫ് (ഇവന്റ് കോർഡി നേറ്റർ), സനാ കരീം (അഡ്മി നിസ്‌റേ റ്റീവ് സെക്രട്ടറി) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.

ishal-band-abudhabi-managing-committee-2018-ePathram

സമീർ തിരുർ, അബ്ദുൾ അസിസ് ചെമ്മണ്ണൂർ, അൻ സാർ വടക്കാ ഞ്ചേരി, അഫ്സൽ കരി പ്പോൾ, അൻ സാർ വെഞ്ഞാറ മൂട്, ഹബീബ് റഹ്‌മാൻ, നൗഫൽ ദേശ മംഗലം, ഷംസുദ്ധീൻ കണ്ണൂർ, മുഹമ്മദ് മിർ ഷാൻ, നിയാസ് നുജൂം, സയ്ദ് അലവി, മുഹമ്മദ് അലി, സാലിത്ത് കണ്ണൂർ എന്നിവരെ എക്സി ക്യൂ ട്ടീവ് അംഗ ങ്ങ ളായും തെരഞ്ഞെടുത്തു.

ചീഫ് പാട്രൺ : റഫീഖ് ഹൈദ്രോസ്. ഉപദേശക സമിതി അംഗങ്ങൾ : മുഹമ്മദ് ഹാരിസ്, അബ്ദുൾ കരീം, മഹ്‌റൂഫ് എ. ടി. എന്നിവർ.

ishal-band-3rd-committee-ePathram

ഇശൽ ബാൻഡ് അബു ദാബി ചെയ്തു വരുന്ന ജീവ കാരുണ്യ പദ്ധതി കളുടെ ഭാഗ മായി ഈ വര്‍ഷം കോഴി ക്കോട് ജില്ല യിൽ നിന്നുള്ള നിര്‍ദ്ധന പെണ്‍കുട്ടി യുടെ വിവാഹം നടത്തി ക്കൊടുക്കും.

ഐ. ബി. യുടെ റമളാൻ റിലീഫ് പ്രവർത്തന ങ്ങളുടെ ഭാഗ മായി ലേബർ ക്യാമ്പി ലെ തൊഴി ലാളി കൾക്ക് ഇഫ്താർ വിഭവ ങ്ങൾ എത്തി ക്കുന്ന പരി പാടി യിലേ ക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്ന് ഇക്ബാൽ ലത്തീഫും, ജനാ മഹ്‌റൂഫ്, നിയാ മഹ്‌റൂഫ് എന്നീ ബാലിക മാരിൽ നിന്നും സൽമാൻ ഫാരിസിയും ഏറ്റു വാങ്ങി.

കഠ്‌വ യിലെ പെണ്‍ കുട്ടിക്ക് നീതിക്കു വേണ്ടി ഐക്യ ദാർഢ്യ വുമായി റഹീം ചെമ്മാട് രചിച്ച കാവ്യ ശില്പം ഓഡിയോ യും ദൃശ്യാ വിഷ്‌ക്കാര വും ചടങ്ങില്‍ വെച്ച് റിലീസ് ചെയ്തു.

പുതിയ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പ്രഥമ പൊതു പരി പാടി യായ ഐ. ബി. എ. ഓൺ ലൈൻ ഗാനാലാപന മൽസര ത്തിന്റെ മൂന്നാമത് ഗ്രാൻഡ് ഫിനാലെ മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കും.

- pma

വായിക്കുക: , , ,

Comments Off on ഇശൽ ബാൻഡ് അബുദാബി ​കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും

April 25th, 2018

batch-chavakkad-logo-ePathram
അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി ക്കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടന്നു. പ്രസിഡണ്ട് ഷബീർ മാളി യേക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വിലയി രുത്തി ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എച്ച്. താഹിർ ഭാര വാഹി കളുടെ പാനൽ അവതരിപ്പിച്ചു.

basheer-kuruppath-samad-karyadath-rajesh-manathala-batch-chavakkad-2018-ePathram

ബഷീർ കുറുപ്പത്ത്, അബ്ദുൽ സമദ് കാര്യാടത്ത്, രാജേഷ് മണത്തല.

പ്രസിഡണ്ട് : ബഷീർ കുറുപ്പത്ത്, ജനറൽ സെക്രട്ടറി : അബ്ദുൽ സമദ് കാര്യാടത്ത്, ട്രഷറർ : രാജേഷ് മണത്തല.

managing-committee-2018-batch-chavakkad-ePathram

ബാച്ച് മാനേജിംഗ് കമ്മിറ്റിയും അഡ്വൈസറി ബോഡ് അംഗ ങ്ങളും

വൈസ് പ്രസിഡണ്ടുമാർ : എ. കെ. ബാബു രാജ്, കെ. പി. സക്കരിയ്യ. ജോയിന്റ് സെക്രട്ടറിമാർ : സുധീർ കൃഷ്ണൻകുട്ടി, ഷബീബ് താമരയൂർ. ജീവ കാരുണ്യ വിഭാഗം : ടി. എം. മൊയ്തീൻ ഷാ. ഈവന്റ് കോഡി നേഷൻ : നൗഷാദ് ചാവക്കാട്, ഷാഹുൽ പാലയൂർ എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.

batch-chavakkad-family-meet-2018-ePathram

മുഹമ്മദലി വൈലത്തൂർ, ദയാനന്ദൻ, സി. എം. അബ്ദുൽ കരീം, സിദ്ധീഖ് ചേറ്റുവ, എസ്. എ. റഹി മാൻ എന്നിവർ സംസാരിച്ചു.

സുബൈർ തളിപ്പറമ്പ നേതൃത്വം നൽകിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. വിവിധ പരി പാടി കളിൽ പങ്കെടുത്ത കുട്ടി കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും

Page 67 of 112« First...102030...6566676869...8090100...Last »

« Previous Page« Previous « ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി
Next »Next Page » ഇശൽ ബാൻഡ് അബുദാബി ​കമ്മിറ്റി പുനഃ സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha