റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.
ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.
- Press Release : Twitter