അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

March 27th, 2019

tri-color-national-flag-of-india-ePathram

ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കിയ ലോകമാപ്പുകൾ നശിപ്പിച്ച് ചൈന.30000 ത്തിൽപ്പരം ലോകമാപ്പുകളാണ് നശിപ്പിച്ചത്.

അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി മാപ്പിൽ രേഖപ്പെടുത്തിയിരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്.അതിനു പുറമേ തായ് വാനും മാപ്പിൽ ചൈനയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. . ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദ‍ശിക്കുന്നതിൽ എന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് ചൈന. എന്നാൽ മറ്റേത് സംസ്ഥാനത്തെയും പോലെയാണ് ഇന്ത്യ അരുണാചലിനെ കാണുന്നത്.

അടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അരുണാചൽ പ്രദേശ് സന്ദർശനത്തെയും ചൈന എതിർത്തിരുന്നു.എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും,ചൈനയുടെ എതിർപ്പ് വിലപ്പോകില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

- അവ്നി

വായിക്കുക: , , ,

Comments Off on അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ടിബറ്റൻ നദികളിലെന്ന് ചൈന

November 23rd, 2017

rivers_epathram

ചൈന : പുതിയതായി തുടങ്ങുന്ന വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ബ്രഹ്മപുത്രയിലല്ല മറിച്ച് ടിബറ്റൻ നദികളിലാണെന്ന് ചൈന വ്യക്തമാക്കി. ടിബറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ അണക്കെട്ട് നിർമ്മിക്കുന്നതിനാണ് പദ്ധതി.

ബ്രഹ്മപുത്രയിൽ വിവിധ പദ്ധതികൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈന ബ്രഹ്മപുത്രയിലെ വെള്ളം തിരിച്ചു വിടാൻ ആയിരം കിലോമീറ്റർ നീളമുള്ള ടണൽ നിർമ്മിക്കുമെന്ന് പറഞ്ഞതിലും ഇന്ത്യക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസ് പറയുന്നു.

- അവ്നി

വായിക്കുക: ,

Comments Off on വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ടിബറ്റൻ നദികളിലെന്ന് ചൈന

ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത

August 2nd, 2017

china_epathram

ബെയ്ജിങ്ങ് : ലോകാത്ഭുതമായ വന്‍മതിലിന്റെ ഒരു വശത്തു കൂടി ചൈന അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നു.12 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത വന്‍ മതിലിന്റെ ബദാലിങ്ങ് മേഖലക്ക് താഴെയായിട്ടാണ് നിര്‍മ്മിക്കുന്നത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുമെന്ന് കരുതുന്നു . തുരങ്കത്തിന്റെ ആഴം നാലു മുതല്‍ 432 മീറ്റര്‍ വരെയാകും.

മണിക്കൂറില്‍ ൩൫൦ കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. വന്മതിലിന് ആഘാതം ഉണ്ടാകാതിരിക്കാന്‍ പ്രസിഷന്‍ മൈക്രോ ബ്ലാസ്റ്റിങ്ങ് എന്ന അതിസൂക്ഷ്മമായ സ്ഫോടനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മ്മാണം.

- അവ്നി

വായിക്കുക: , ,

Comments Off on ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

Page 4 of 41234

« Previous Page « അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി
Next » അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha