പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

August 11th, 2022

logo-government-of-kerala-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നു കേരള സര്‍ക്കാര്‍.

ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മുഗള്‍ രാജ വംശ ത്തെക്കുറിച്ചുള്ള ചരിത്രം, രാജ്യം ഒന്നാകെ ഉറ്റു നോക്കിയ കര്‍ഷക സമരങ്ങള്‍ എന്നിവ പാഠ ഭാഗ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരളം നിരസിച്ചത്. ഇതു സംബന്ധിച്ചുള്ള എസ്. സി. ഇ. ആര്‍. ടി. റിപ്പോര്‍ട്ട് (SCERT Kerala) ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. (NCERT) പാഠ ഭാഗങ്ങള്‍ വെട്ടി ചുരുക്കുന്നത്. പഠന ഭാരം കുറക്കുവാന്‍ വേണ്ടി യാണ് ഇത് എന്നാണ് ന്യായീകരണം.

കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ. സി. ആർ. ടി.യുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് എസ്. സി. ഇ. ആർ. ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ പാഠ ഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം

സ്വാതന്ത്ര്യ ദിന ആഘോഷം : വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദ്ദേശം പാലിക്കണം

August 3rd, 2022

tri-color-national-flag-of-india-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം എന്ന് ചീഫ് സെക്രട്ടറി.

ആദരവോടെയും വ്യക്തതയോടെയും ആയിരിക്കണം ദേശീയ പതാക ഉയര്‍ത്തുന്നത്. കീറിയതും കേടു പാടുള്ളതും വൃത്തി ഇല്ലാത്തതും ആയ പതാക ഉയര്‍ത്താന്‍ പാടില്ല. ഒരു കൊടി മരത്തില്‍ ദേശീയ പതാക അല്ലാതെ മറ്റു പതാക പാടില്ല. വീടുകളിലെ ദേശീയ പതാക രാത്രിയില്‍ താഴ്ത്തി കെട്ടേണ്ടതില്ല.

തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക കെട്ടാന്‍ പാടില്ല. തോരണം ആയി ഉപയോഗിക്കരുത്. പതാക നിലത്ത് തൊടാന്‍ അനുവദിക്കരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല. സ്ഥാപനങ്ങളില്‍ മറ്റ് ഏതെങ്കിലും പാതാകക്കു കൂടെ ഒരേ സമയം ഒരു കൊടി മരത്തില്‍ ദേശീയ പതാക ഉയര്‍ത്തരുത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍ എന്നിങ്ങനെ ഫ്ലാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ വാഹന ങ്ങളില്‍ മാത്രമേ ദേശീയ പതാക കെട്ടുവാന്‍ പാടുള്ളൂ.

ആസാദി കാ അമൃത് മഹോല്‍സവത്തിന്‍റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാന പ്രകാര മാണ് വീടുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , ,

Comments Off on സ്വാതന്ത്ര്യ ദിന ആഘോഷം : വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍ദ്ദേശം പാലിക്കണം

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസ് വേണം വാക്സിനും​ നിർബ്ബന്ധം

July 20th, 2022

dog-show-epathram
തിരുവനന്തപുരം : വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനും ലൈസൻസും നിർബ്ബന്ധം ആക്കുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്നുള്ള ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ വന്നതായിരുന്നു. മാത്രമല്ല 6 മാസം സമയ പരിധിയാണ് അനുവദിച്ചിരുന്നത്.

ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നായകള്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന ചിപ്പ് ഘടിപ്പിക്കണം എന്നും നിയമം അനുശാസിക്കുന്നു.

പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രത്യേക കർമ്മ പരിപാടിയില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻ വാക്സിനും നിർബ്ബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

പേ വിഷബാധക്ക് എതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മന്ത്രിമാരായ എം. വി. ഗോവിന്ദന്‍, വീണാ ജോര്‍ജ്ജ്, ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കും.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സംഘടനകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും.

- pma

വായിക്കുക: , , , , ,

Comments Off on വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസ് വേണം വാക്സിനും​ നിർബ്ബന്ധം

മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

July 18th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർ പോർ ട്ടുകളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുവാന്‍ നടപടികൾ സ്വീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർ പോർട്ടു കളിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുവാനും കൂടിയാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്.

സംശയ നിവാരണത്തിനും ഈ ഹെൽപ്പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവന ക്കാരെ യാണ് ഹെൽപ്പ് ഡെസ്‌കുകളിൽ നിയോഗി ക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

മങ്കി പോക്‌സ് സംബന്ധിച്ച് എയർ പോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗൺസ്മെന്‍റ് നടത്തും. കഴിഞ്ഞ 21 ദിവസ ത്തിനുള്ളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീര വേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർ പോർട്ട് ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കണം.

രോഗ ലക്ഷണങ്ങള്‍ ഉള്ളവർ വീട്ടിൽ വായു സഞ്ചാരമുള്ള മുറിയില്‍ 21 ദിവസം കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുമായി ഇടപഴകരുത്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

* പബ്ലിക് റിലേഷൻസ്

- pma

വായിക്കുക: , , , ,

Comments Off on മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

July 18th, 2022

cardiology-icu-in-medical-college-and-cath-lab-catheterization-laboratory-ePathram
തൃശൂർ : ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന രീതില്‍ തൃശൂർ മെഡിക്കൽ കോളേജിൽ ഒരുക്കിയ കാർഡിയോളജി ഐ. സി. യു. വിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. നിര്‍വ്വഹിച്ചു. നിലവിലുള്ള കാത് ലാബ് (കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി) ഐ. സി. യു. വിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐ. സി. യു. ഒരുക്കിയിരിക്കുന്നത്.

ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത് ലാബ് പ്രവർത്തനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. എന്നാൽ ഹൃദ്രോഗികളെ പരിചരിക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കേണ്ടി വന്നതിനാലാണ് അധികമായി തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. സിബു മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ. എം. ഒ. ഡോ. രണ്‍ദീപ്, മറ്റു ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.

* Public Relations 

- pma

വായിക്കുക: , , , ,

Comments Off on തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

Page 16 of 61« First...10...1415161718...304050...Last »

« Previous Page« Previous « പ്രതാപ് പോത്തന്‍ അന്തരിച്ചു
Next »Next Page » മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha