പഠന സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല : മന്ത്രി വി. ശിവൻ കുട്ടി

June 23rd, 2022

sslc-plus-two-students-ePathram
തിരുവനന്തപുരം : പഠന സമയത്തു കുട്ടികളെ മറ്റൊരു പരി പാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വായന ഒരു പ്രോജക്ട് ആയി പാഠ്യ പദ്ധതിയുടെ ഭാഗം ആക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.

കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ, ഡി. ഇ. ഒ ആർ. എസ്. സുരേഷ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ എ. വിൻസെന്‍റ്, അഡീഷണൽ എച്ച്. എം. വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ. ആർ. ഫാമില, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കനറാ ബാങ്കിന്‍റെ സഹായത്തോടെയാണുതളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർ ഷിപ്പ് 2022-2023 ന്‍റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on പഠന സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല : മന്ത്രി വി. ശിവൻ കുട്ടി

എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ

June 1st, 2022

nk-akbar-guruvayur-mla-2021-ePathram

ഗുരുവയൂര്‍ : ചാവക്കാട് സബ് ജില്ലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേക്ക് ഉയര്‍ന്ന സ്‌കൂളിന്‍റെ ഉദ്ഘാടനം എന്‍. കെ. അക്ബര്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.

high-tech-edakkazhiyur-government-school-ePathram

എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍

സ്വകാര്യ സ്കൂളുകളെ വെല്ലുന്ന മികച്ച നിലവാര ത്തിലേക്ക് എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂൾ ഉയർന്നു എന്ന് എം. എൽ. എ. അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വി. മദന മോഹനന്‍ മുഖ്യാതിഥിയും പ്രമുഖ നടന്‍ ശിവജി ഗുരുവായൂര്‍ വിശിഷ്ട അതിഥിയും ആയിരുന്നു.

നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ടി. ജി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ്. ശിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസര്‍, വാർഡ് മെമ്പർ ഷെമീം അഷറഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, അദ്ധ്യാപകർ, ജന പ്രതി നിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥി കളുടെ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ

വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും

June 1st, 2022

specially-abled-in-official-avoid-disabled-ePathram
തിരുവനന്തപുരം : ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളില്‍ നിന്നും സഹാധനം നല്‍കുന്നതിന് വരുമാന പരിധി നോക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ ഷിപ്പും ബത്തയും നല്‍കും. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും. വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതു വിഭാഗത്തിന് രണ്ടു ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.

വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പതിനാലാം പഞ്ച വത്സര പദ്ധതിയില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗര സഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്സിഡി മാര്‍ഗ്ഗ രേഖയിലാണ് സഹായ ധനം സംബന്ധിച്ച വിശദാംശങ്ങള്‍.

- pma

വായിക്കുക: , , , , , ,

Comments Off on വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും

പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

June 1st, 2022

ogo-norka-roots-ePathram
കോഴിക്കോട് : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരള നിയമ സഭാ സമിതി 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ യോഗം ചേരും. സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി സംഘടനാ പ്രതിനിധി കളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

കേരളീയ പ്രവാസി കാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ഈ ജില്ലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.

പ്രവാസി മലയാളികളുടെ ക്ഷേമം മുന്നില്‍ കണ്ടു പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധി കൾക്കും വ്യക്തികൾക്കും യോഗത്തില്‍ എത്തി പരാതികൾ സമർപ്പിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

June 1st, 2022

sslc-plus-two-students-ePathram
തൃശൂര്‍ : കൊവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതി ‘പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ സ്കീമിന്‍റെ ഭാഗമായി ജില്ലയിലെ പതിമൂന്നു കുട്ടികള്‍ക്ക് സഹായം കൈമാറി.

ഓണ്‍ ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകള്‍ അടങ്ങിയ ഫോള്‍ഡര്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണം എന്നും എല്ലാവരും കൂടെയുണ്ട് എന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ഗുണ ഭോക്താക്കള്‍ ആവുന്നത്.

ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസ്സിനു താഴെയുള്ളവരും 3 പേര്‍ 18 വയസ്സിനു മുകളില്‍ ഉള്ളവരുമാണ്. പതിനെട്ടു വയസ്സിന് താഴെയുള്ള വരില്‍ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്.

തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി. ജി., പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

Page 17 of 60« First...10...1516171819...304050...Last »

« Previous Page« Previous « സ്തനാര്‍ബുദത്തിന് പുതിയ മരുന്ന് : ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി
Next »Next Page » പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha